ബോയിംഗ് വിമാനത്തിന്റെ വലിപ്പം; ഭൂമിയുടെ ഭ്രമണപഥത്തില്‍ ഛിന്നഗ്രഹം, ബുധനാഴ്ച കടന്നുപോകാന്‍ സാധ്യത
വാഷിംഗ്ടണ്‍: ഒരു ഛിന്നഗ്രഹം ബുധനാഴ്ച (ഒക്ടോബര്‍ 7) ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ഭൂമിയില്‍ നിന്ന് 2,380,000 അകലെ ഭ്രമണപഥത്തിലൂടെ കടന്നുപോകുന്ന ഈ ഛിന്നഗ്രഹത്തെ 2020 RK2 എന്ന പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത്. നാസയുടെ ഛിന്നഗ്രഹ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഇത് ഭൂമിക്ക് ഒരു വിധത്തിലും ബാധിക്കില്ലെന്നാണ് നാസ അറിയിക്കുന്നത്.

സെപ്റ്റംബര്‍ മാസത്തിലാണ് ഈ ഛിന്നഗ്രഹത്തെ കുറിച്ച് നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ബോയിംഗ് 747 വിമാനത്തിന്റെ വലുപ്പമാണ് ഈ ഛിന്നഗ്രഹത്തിന് പ്രതീക്ഷിക്കുന്നത്. ഏകദേശം 118-265 അടിയാണ് ഇതിന്റെ വലുപ്പം കണക്കാക്കുന്നത്. ഇത് 6.68 കിലോ മീറ്റര്‍/ സെക്കന്റ് വേഗതയിലായിരിക്കും സഞ്ചരിക്കുക. അതേസമയം, ഭൂമിയില്‍ നിന്നും ഏറെ ദൂരത്തിലാണ് ഇതിന്റെ സഞ്ചാരപദമെന്നതിനാല്‍ നിരീക്ഷകള്‍ക്ക് ഇതിനെ നിരീക്ഷിക്കാനാവുമോ എന്ന കാര്യത്തില്‍ സംശയമാണ്. നാസ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.
സൂര്യനെ പരിക്രമണം ചെയ്യുന്ന ചെറുതും പാറയുള്ളതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങള്‍. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങള്‍ക്കിടയിലാണ് മിക്ക ഛിന്നഗ്രഹങ്ങളും കാണപ്പെടുന്നത്. 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്തരം ഛിന്നഗ്രഹങ്ങള്‍ രൂപംകൊണ്ടതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതേസമയം, സെപ്റ്റംബര്‍ 24ന് ഒരു ഛിന്നഗ്രഹം ഭൂമിക്ക് സമീപത്തൂടെ കടന്നുപോയിരുന്നു. 13,000 മൈല്‍ മുകളിലൂടെയായിരുന്നു അന്ന് ഛിന്നഗ്രഹം കടന്നുപോയതെന്ന് നിരീക്ഷകര്‍ പറയുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications