കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോയിംഗ് വിമാനത്തിന്റെ വലിപ്പം; ഭൂമിയുടെ ഭ്രമണപഥത്തില്‍ ഛിന്നഗ്രഹം, ബുധനാഴ്ച കടന്നുപോകാന്‍ സാധ്യത

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഒരു ഛിന്നഗ്രഹം ബുധനാഴ്ച (ഒക്ടോബര്‍ 7) ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ഭൂമിയില്‍ നിന്ന് 2,380,000 അകലെ ഭ്രമണപഥത്തിലൂടെ കടന്നുപോകുന്ന ഈ ഛിന്നഗ്രഹത്തെ 2020 RK2 എന്ന പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത്. നാസയുടെ ഛിന്നഗ്രഹ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഇത് ഭൂമിക്ക് ഒരു വിധത്തിലും ബാധിക്കില്ലെന്നാണ് നാസ അറിയിക്കുന്നത്.

nasa

സെപ്റ്റംബര്‍ മാസത്തിലാണ് ഈ ഛിന്നഗ്രഹത്തെ കുറിച്ച് നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ബോയിംഗ് 747 വിമാനത്തിന്റെ വലുപ്പമാണ് ഈ ഛിന്നഗ്രഹത്തിന് പ്രതീക്ഷിക്കുന്നത്. ഏകദേശം 118-265 അടിയാണ് ഇതിന്റെ വലുപ്പം കണക്കാക്കുന്നത്. ഇത് 6.68 കിലോ മീറ്റര്‍/ സെക്കന്റ് വേഗതയിലായിരിക്കും സഞ്ചരിക്കുക. അതേസമയം, ഭൂമിയില്‍ നിന്നും ഏറെ ദൂരത്തിലാണ് ഇതിന്റെ സഞ്ചാരപദമെന്നതിനാല്‍ നിരീക്ഷകള്‍ക്ക് ഇതിനെ നിരീക്ഷിക്കാനാവുമോ എന്ന കാര്യത്തില്‍ സംശയമാണ്. നാസ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.

സൂര്യനെ പരിക്രമണം ചെയ്യുന്ന ചെറുതും പാറയുള്ളതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങള്‍. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങള്‍ക്കിടയിലാണ് മിക്ക ഛിന്നഗ്രഹങ്ങളും കാണപ്പെടുന്നത്. 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്തരം ഛിന്നഗ്രഹങ്ങള്‍ രൂപംകൊണ്ടതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതേസമയം, സെപ്റ്റംബര്‍ 24ന് ഒരു ഛിന്നഗ്രഹം ഭൂമിക്ക് സമീപത്തൂടെ കടന്നുപോയിരുന്നു. 13,000 മൈല്‍ മുകളിലൂടെയായിരുന്നു അന്ന് ഛിന്നഗ്രഹം കടന്നുപോയതെന്ന് നിരീക്ഷകര്‍ പറയുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും സകലതാരങ്ങളും അണിനിരക്കും; 'അമ്മ'യുടെ നേതൃത്വത്തില്‍ ബ്രഹ്മാണ്ഡ സിനിമമമ്മൂട്ടിയും മോഹന്‍ലാലും സകലതാരങ്ങളും അണിനിരക്കും; 'അമ്മ'യുടെ നേതൃത്വത്തില്‍ ബ്രഹ്മാണ്ഡ സിനിമ

'എന്റെ കെഎസ്ആര്‍ടിസി';' ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനായി ഇനി മൊബൈല്‍ ആപ്പ്'എന്റെ കെഎസ്ആര്‍ടിസി';' ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനായി ഇനി മൊബൈല്‍ ആപ്പ്

Recommended Video

cmsvideo
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam

English summary
Just In: An asteroid Is Supposed To Cross The Earth Orbit Tomorrow, All You Want To Know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X