പരസ്യ ബോര്‍ഡിലെ 'ജീവനു'ള്ള മോഡലിനെ കാണൂ
സ്റ്റോക്ക്‌ഹോം: പരസ്യങ്ങള്‍ മിക്കവാറും നമ്മളെ ആകര്‍ഷിയ്ക്കാറുണ്ട്. പരസ്യത്തിലെ വാചകങ്ങള്‍, അഭിനേതാക്കള്‍ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ നമ്മളെ ആകര്‍ഷിയ്ക്കും. എന്നാല്‍ സ്റ്റോക്ക് ഹോമിലെ സബ് വെ സ്‌റ്റേഷനിലാണ് വിചിത്രമായ ഒരു പരസ്യ ബോര്‍ഡാണ് യാത്രക്കാരെ ആകര്‍ഷിച്ചത്. ഒരു പ്രാദേശിക കേശ സംരക്ഷണ ഉത്പ്പന്നത്തിന്റെ പരസ്യ ബോര്‍ഡിലെ 'ജീവനുള്ള' മോഡലാണ് കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നത്.
ഇനി പരസ്യമെന്താണെന്നല്ലേ. പ്ലാറ്റ് ഫോമിനോട് ചേര്‍ന്നാണ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരിയ്ക്കുന്നത്. ട്രെയിന്‍ കടന്ന് പോകുമ്പോള്‍ പരസ്യബോര്‍ഡിലെ പെണ്‍കുട്ടിയുടെ മുടിയിഴകള്‍ കാറ്റില്‍ പറക്കും. പുഞ്ചിരിയോടെ പെണ്‍കുട്ടി മുടിയിഴ മാടിയൊതുക്കും. വീണ്ടും അടുത്ത ട്രെയിന്‍ വരാനായുള്ള കാത്തിരിപ്പ്.

യാത്രക്കാര്‍ക്ക് ആകെ സംശയം അത് ജീവനുള്ള പെണ്‍കുട്ടി തന്നെയാണോ എന്ന്. എന്നാല്‍ അങ്ങനെയൊന്നും അല്ല കേട്ടോ. സാങ്കേതിക വിദ്യയാണ് ഇവിടെ മികച്ച് നില്‍ക്കുന്നത്. നേരത്തെ സോണിക് സെന്‍സറുളുടെ സഹായത്തോടെയാണ പരസ്യബോര്‍ഡിലെ മോഡലിനെ ചിത്രീകരിച്ചത്.
പിന്നീട് ചില പ്രത്യേക സജ്ജീകരണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മോഡലിന്റെ മുടി കാറ്റില്‍ പറക്കുന്ന പ്രതീതി ഉണ്ടാക്കുകയായിരുന്നു. വെറും ഒരു ദിവസത്തേയ്ക്ക് വേണ്ടിയാണ് പരസ്യം ഉണ്ടാക്കിയതെങ്കിലും നിര്‍മ്മാതാക്കളെ പോലും വിസ്മയിപ്പിച്ച് അഞ്ച് ദിവസത്തോളം പരസ്യം നില നിന്നു.
<center><iframe width="100%" height="338" src="//www.youtube.com/embed/tdQgsmYKxLM" frameborder="0" allowfullscreen></iframe>)</center>












Click it and Unblock the Notifications