ബീബറുടെ നഗ്നസെല്‍ഫി വൈറലാകുന്നു
ലോസ് ആഞ്ചല്‍സ്: വിവാദ പോപ് താരം ജസ്റ്റിന്‍ ബീബറുടെ നഗ്ന സെല്‍ഫി ഓണ്‍ലൈന്‍ ലോകത്ത് വൈറലാകുന്നു. ബീബര്‍ തന്നെയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ചിത്രം പോസ്റ്റ് ചെയ്തത്. അപ്രതീക്ഷിതമായ ബിബറിന്റെ നഗ്നമേനി കണ്ട ഞെട്ടലിലാണ് ആരാധകര്‍.
ഒരു കൈ കൊണ്ട് ക്യാമറ പിടിച്ചെടുത്ത ചിത്രമാണ് ബീബര്‍ നൈറ്റ് എന്ന അടിക്കുറിപ്പോടെ പുറത്തുവിട്ടത്. അടിവയര്‍ മുതല്‍ മുകളിലേക്ക് നഗ്നമാണ് 20 കാരനായ താരത്തിന്റെ ചിത്രം. നഗ്നചിത്രങ്ങള്‍ കൊണ്ട് ബീബര്‍ വിവാദത്തില്‍ പെടുന്നത് ഇതാദ്യമല്ല. നേരത്തെ ഒരു ഗിറ്റാര്‍ കൊണ്ട് മാത്രം നഗ്നത മറച്ചും താരം ആരാധകര്‍ക്കായി ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രണ്ട് നഗ്നസുന്ദരികള്‍ക്കൊപ്പമുള്ള തന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ബീബര്‍ പുതിയ സെല്‍ഫി പോസ്റ്റ് ചെയ്തത്. ഹായ് എന്ന അടിക്കുറിപ്പോടെയായിരുന്നു ഈ ചിത്രം. ചിത്രത്തിന് ലൈക്ക് അടിച്ചും കമന്റുകള്‍ പറഞ്ഞും ആയിരക്കണക്കിന് ആരാധകരാണ് ബീബറിന്റെ ചിത്രങ്ങളെ സോഷ്യല് മീഡിയയില്‍ വെറും മണിക്കൂറുകള്‍ കൊണ്ട് ഹിറ്റാക്കിയത്.
വിവാദങ്ങള്‍ മാത്രമല്ല പാടലും പാട്ടെഴുത്തും നൃത്തവും നടനവും എന്ന് വേണ്ട എന്റര്‍ടൈന്‍മെന്റിന്റെ ഒരു പാക്കേജാണ് 20 കാരനായ ജസ്റ്റിന്‍ ഡ്രൂ ബീബര്‍. കാനഡക്കാരനായ ബീബര്‍ 2008 മുതലാണ് പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു തുടങ്ങിയത്. ആര്‍ട്ടിസ്റ്റ് ഓഫ് ദ ഇയര്‍ തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങള്‍ നേടിയ ബീബറിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്.












Click it and Unblock the Notifications