കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനഡയില്‍ ചരിത്രമെഴുതി ജസ്റ്റിന്‍ ട്രൂഡോ, മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലേക്ക്, ഭൂരിപക്ഷമില്ല

Google Oneindia Malayalam News

ഒട്ടാവ: കാനഡയില്‍ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍പറത്തി ജസ്റ്റിന്‍ ട്രൂഡോയുടെ വിജയം. മൂന്നാം തവണയും അദ്ദേഹം പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹം പരാജയപ്പെടുമെന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ ട്രൂഡോയുടെ പാര്‍ട്ടിക്ക് പാര്‍ലമെന്ററി ഭൂരിപക്ഷം ലഭിച്ചിട്ടില്ല. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കും. പക്ഷേ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഭൂരിപക്ഷമില്ലെങ്കില്‍ കൂടി ട്രൂഡോയ്ക്ക് ഭരിക്കാന്‍ എളുപ്പത്തില്‍ സാധിക്കും. കാനഡ കണ്ട ഏറ്റവും ലിബറലായിട്ടുള്ള ഭരണം കൂടിയാണ് ട്രൂഡോയുടെ കാലത്തുണ്ടായത്. ഇടതുപക്ഷ സ്വഭാവമുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ട്രൂഡോ കാനഡ ഭരിക്കുക.

1

ദില്ലിയില്‍ മാരത്തണ്‍ ചര്‍ച്ച....രാഹുലിനൊപ്പം സച്ചിനും, ലക്ഷ്യം രണ്ട്, 2024ലേക്ക് ചുവടുവെപ്പ്ദില്ലിയില്‍ മാരത്തണ്‍ ചര്‍ച്ച....രാഹുലിനൊപ്പം സച്ചിനും, ലക്ഷ്യം രണ്ട്, 2024ലേക്ക് ചുവടുവെപ്പ്

കടുത്ത പ്രചാരണമാണ് ട്രൂഡോയും ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയും നടത്തിയത്. ബിസിനസുകള്‍ക്ക് ഉയര്‍ന്ന നികുതിയും ഇന്ധന മേഖലയ്ക്ക് പുറന്തള്ളലുകള്‍ക്കുള്ള നിയന്ത്രണങ്ങളൊക്കെയായിരുന്നു പ്രചാരണത്തിലുണ്ടായിരുന്നത്. ഹരിത വാതകത്തിനായി ആഗോള തലത്തില്‍ തന്നെ വാദിക്കുന്നവരില്‍ പ്രമുഖനാണ് ട്രൂഡോ. പ്രധാനമന്ത്രിയുടെ ലിബറല്‍ 155 സീറ്റുകളില്‍ വിജയിച്ച് കഴിഞ്ഞു. 338 സീറ്റാണ് ഹൗസ് ഓഫ് കോമണ്‍സില്‍ ഉള്ളത്. എറിന്‍ ഒ ടൂളിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവുകള്‍ക്ക് 123 സീറ്റുകളാണ് നേടാനായത്. ഭൂരിപക്ഷത്തിനായി 170 സീറ്റുകളാണ് വേണ്ടത്. ഹൗസ് ഓഫ് കോമണ്‍സിലാണ് ഇത്രയും സീറ്റുകള്‍ വേണ്ടത്.

ഫ്രഞ്ച് സംസാരിക്കുന്ന പ്രവിശ്യയായ ക്യൂബക്കിലെ ബ്ലോക് ക്യൂബക്കോ പാര്‍ട്ടി 29 സീറ്റില്‍ മുന്നിലാണ്. ഇതിന് മുമ്പ് എട്ട് തവണ മാത്രമാണ് ഒരു കനേഡിയന്‍ നേതാവ് മൂന്ന് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ട്രൂഡോയുടെ പിതാവ് പിയറെ ട്രൂഡോയും ഇതേ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ പ്രചാരണത്തിലെല്ലാം ട്രൂഡോ തകര്‍ന്ന് തരിപ്പണമാകുമെന്നായിരുന്നു കരുതിയത്. അഞ്ചാഴ്ച്ചയോളം നീണ്ടുനിന്ന മെഗാ ക്യാമ്പയിനായിരുന്നു നടന്നത്. എന്നിട്ടും മുന്നേറ്റം നടത്താന്‍ ട്രൂഡോയ്ക്ക് സാധിച്ചു. എന്നാല്‍ ഭൂരിപക്ഷം നേടാന്‍ സാധിക്കാത്തത് വലിയ നിരാശയാണ്. ഇത് രണ്ടാം തവണയാണ് ലിബറല്‍ പാര്‍ട്ടി ഭൂരിപക്ഷം ഇല്ലാതെ ഭരിക്കേണ്ടി വരുന്നത്.

വമ്പന്‍ പ്രഖ്യാപനങ്ങളോ വലിയ റിസ്‌കുകള്‍ എടുക്കാനോ ഇത് കൊണ്ട് ട്രൂഡോയ്ക്ക് സാധിക്കില്ല. 32.9 ശതമാനം വോട്ടാണ് ലിബറലുകള്‍ നേടിയത്. കണ്‍സര്‍വേറ്റീവുകള്‍ 34 ശതമാനം വോട്ടും നേടിയിട്ടുണ്ട്. അതേസമയം ന്യൂനപക്ഷ സര്‍ക്കാരുകള്‍ കാനഡയില്‍ പുതിയ കാര്യമല്ല. കഴിഞ്ഞ ഏഴ് തിരഞ്ഞെടുപ്പില്‍ അഞ്ചും ന്യൂനപക്ഷ സര്‍ക്കാരുകളായിരുന്നു. നിരവധി പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ ഭാഗമാകുന്നത് കൊണ്ട് നല്ല തീരുമാനങ്ങള്‍ ധാരാളമുണ്ടാവും. അതുകൊണ്ട് ഇവയെല്ലാം പോപ്പുലറുമാണ്. കാര്‍ബണ്‍ ഇക്കോണമി അടക്കമുള്ള വിഷയങ്ങളിലെല്ലാം തീരുമാനമെടുക്കാന്‍ ഭൂരിപക്ഷ സര്‍ക്കാരില്ലാത്തത് കൊണ്ട് കാനഡയ്ക്ക് സാധിക്കില്ല.

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

പിറന്നാള്‍ അടിച്ചുപൊളിച്ച് നമിത, അനുജത്തിയുടെ ബുജിയെന്ന് മീനാക്ഷിയും; രണ്ടാളും ക്യൂട്ട് ലുക്കാണെന്ന് ആരാധകര്‍

ജി10 രാജ്യങ്ങളില്‍ കനേഡിയന്‍ കറന്‍സിയാണ് ഏറ്റവും മോശം നിലയിലുള്ളത്. വിപണിയില്‍ നിന്നുള്ള അടിയന്തര കടമെടുക്കല്‍ അടക്കം നേരത്തെ പിന്തുണ ലഭിച്ചിരുന്നു. സാമ്പത്തിക അജണ്ടയില്‍ ട്രൂഡോയ്ക്ക് നല്ല കൈയ്യടക്കവും ഉണ്ട്. അതേസമയം മെയില്‍ ഇന്‍ ബാലറ്റുകള്‍ ധാരാളം ഉള്ളത് കൊണ്ട് അന്തിമ ഫലം ഇനിയും വൈകിയേക്കാം. അതേസമയം ട്രൂഡോയുടെ ഭരണത്തില്‍ ദൗര്‍ബല്യം പ്രകടമായി തുടങ്ങിയിട്ടുണ്ട്. അത് പരിഹരിക്കുക വലിയ വെല്ലുവിളിയാണ്. കൊവിഡ് കാരണം പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയാണ് ട്രൂഡോയ്ക്ക് മുന്നിലുള്ള പ്രതിസന്ധി. വാക്‌സിന്‍ നയത്തില്‍ അടക്കം ട്രൂഡോക്ക് വന്‍ വിജയം നേടാന്‍ സാധിച്ചിരുന്നു. കണ്‍സര്‍വേറ്റീവുകള്‍ ഇതിനെ നിരാകരിക്കുന്ന സമീപനമായിരുന്നു പുറത്തെടുത്തത്.

English summary
justin trudeau creates history in canada, elected as prime minister in third term, but no majority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X