കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ജസ്റ്റിന്‍ ട്രൂഡോ; 'യഥാര്‍ത്ഥ നേതാവിനെ ജനങ്ങള്‍ കണ്ടെത്തും'
ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് ജസ്റ്റിന്‍ ട്രൂഡോ. ഇന്ന് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പാര്‍ട്ടിയുടെ അടുത്ത നേതാവിനെ തിരഞ്ഞെടുത്തതിന് ശേഷമായിരിക്കും രാജി എന്നും പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ഹനായ ആളെ രാജ്യം അടുത്ത തിരഞ്ഞെടുപ്പില്‍ കണ്ടെത്തുമെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.

അടുത്ത തിരഞ്ഞെടുപ്പില്‍ ഈ രാജ്യം ഒരു 'യഥാര്‍ത്ഥ തിരഞ്ഞെടുപ്പിന്' ഒരുങ്ങും എന്ന് ട്രൂഡോ പറഞ്ഞു. ആഭ്യന്തര പോരാട്ടങ്ങള്‍ നേരിടേണ്ടി വന്നതിനാല്‍ കനേഡിയന്‍മാര്‍ക്കുള്ള ബാലറ്റില്‍ തനിക്ക് മികച്ച ഓപ്ഷനാകാന്‍ കഴിയില്ലെന്ന് വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബവുമായി ദീര്‍ഘനേരം സംസാരിച്ചതിന് ശേഷമാണ് താന്‍ രാജിവെക്കാന്‍ തീരുമാനിച്ചതെന്ന് ട്രൂഡോ പറഞ്ഞു.
'അവരുടെ പിന്തുണയാണ് തന്റെ വിജയത്തിന് കാരണം. ഇന്നലെ രാത്രി അത്താഴം കഴിക്കുമ്പോള്‍ രാജിവെക്കാനുള്ള തീരുമാനത്തെക്കുറിച്ച് കുട്ടികളോട് പറഞ്ഞിരുന്നു. ഞാനൊരു പോരാളിയാണ്. ശരീരത്തിലെ എല്ലാ അസ്ഥികളും എന്നോട് പോരാടാന്‍ പറയുന്നുണ്ട്,' ട്രൂഡോ പറഞ്ഞു. അതേസമ.യം പാര്‍ലമെന്റ് മാസങ്ങളായി സ്തംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
അതുകൊണ്ടാണ് രാജ്യത്തിന് പാര്‍ലമെന്റിന്റെ പുതിയ സമ്മേളനം ആവശ്യമായി വരുന്നതെന്നും മാര്‍ച്ച് 24 വരെ സഭ നിര്‍ത്തിവയ്ക്കുമെന്നും ട്രൂഡോ പറയുന്നു. അടുത്ത മാസങ്ങളില്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിസ്ഥാപിക്കുന്ന പ്രക്രിയ കാണുന്നതില്‍ താന്‍ ആവേശഭരിതനാണെന്നും ട്രൂഡോ പറഞ്ഞു. കൊവിഡിന് ശേഷമുള്ള സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും കാനഡയുടെ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമാണ് 2021 ലിബറല്‍ പാര്‍ട്ടി മൂന്നാം തവണ തിരഞ്ഞെടുക്കപ്പെട്ടത്.
അതാണ് താനും തന്റെ പാര്‍ട്ടിയും തുടര്‍ന്നും ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാനഡയോടുള്ള സ്‌നേഹവും കനേഡിയന്‍മാരുടെ ഏറ്റവും നല്ല താല്‍പ്പര്യവുമാണ് തന്നെ എപ്പോഴും നയിച്ചതെന്ന് ട്രൂഡോ വ്യക്തമാക്കി. 2015 ല്‍ താന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ സമയത്തേക്കാള്‍ മികച്ച രാജ്യമാണ് കാനഡയെന്നും ട്രൂഡോ അവകാശപ്പെട്ടു. തന്റെ സര്‍ക്കാര്‍ ദാരിദ്ര്യം കുറയ്ക്കുകയും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.
തന്റെ ദീര്‍ഘകാല സഖ്യകക്ഷിയായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ധനമന്ത്രിയായും ഉപപ്രധാനമന്ത്രിയായും തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ അവര്‍ മറ്റൊന്ന് തിരഞ്ഞെടുക്കുകയായിരുന്നു എന്നും ട്രൂഡോ പറഞ്ഞു. ട്രൂഡോയുടെ നേതൃത്വത്തിന്മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ച് കൊണ്ടാണ് ഡിസംബര്‍ പകുതിയോടെ ഫ്രീലാന്‍ഡ് രാജി വെച്ചത്.












Click it and Unblock the Notifications