കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബൂളില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനം: 16 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്കു പരിക്ക്, പിന്നില്‍!!

പോലീസ്, സൈനികര്‍ എന്നിവരടക്കം 50ല്‍ അധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്

  • By Manu
Google Oneindia Malayalam News

കാബൂള്‍: ബുധനാഴ്ച രാത്രി അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ രണ്ടിടങ്ങളിലായി ഉണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. അമ്പതില്‍ അധികം പേര്‍ക്കു പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

1

പോലീസ് ആസ്ഥാനത്തിനു നേരെ ചാവേര്‍ കാര്‍ ബോംബ് ഇടിച്ചുകയറ്റുകയായിരുന്നു. ഇതിനു തൊട്ടുമുമ്പായി തീവ്രവാദികള്‍ പോലീസിനു നേരേ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. മറ്റൊരു സ്‌ഫോടനം നടന്നത് അഫ്ഗാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഓഫീസിനു മുന്നിലാണ്. ചാവേറുകളില്‍ ഒരാള്‍ ഇവിടെ വച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു ചാവേറിനെ പോലീസ് വെടിവച്ചു വീഴ്ത്തി.

English summary
AFGHAN Taliban militants have said they attacked police, military and intelligence targets in Kabul, as security officials confirmed attacks in two areas of the city that killed at least 15 people and wounded dozens.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X