കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബൂൾ ആക്രമണത്തിന് പിന്നിൽ പാക് ഐഎസ്ഐ!! ഹഖാനിയെയും ഐഎസ്ആഐയും പഴിച്ച് അഫ്ഗാനിസ്താന്‍

അഫ്ഗാൻ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയെ ഉദ്ധരിച്ച് അഫ്ഗാനിസ്താൻ മാധ്യമമായ ടോളോ ന്യൂസാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ആക്രമണത്തിൽ പാക് ഐഎസ്ഐയും ഹഖാനി നെറ്റ് വർക്കിനെയും കുറ്റപ്പെടുത്തി അഫ്ഗാനിസ്താൻ. ബുധനാഴ്ച കാബൂളിലെ ഇന്ത്യൻ എംബസിയ്ക്ക് സമീപത്തുണ്ടായ സ്ഫോനടത്തിൽ 80 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഫ്ഗാൻ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയെ ഉദ്ധരിച്ച് അഫ്ഗാനിസ്താൻ മാധ്യമമായ ടോളോ ന്യൂസാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്. പാക് ചാര സംഘടന ഐഎസ്ഐയുടെ നേരിട്ടുള്ള സഹായത്തെ തുടർന്ന് ഹഖാനി നെറ്റ് വർക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് അഫ്ഗാൻ ഉന്നയിക്കുന്ന വാദം.

ബുധനാഴ്ച നടന്ന ആക്രമണത്തിൽ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അഫ്ഗാൻ താലിബാൻ വക്താവ് നേരിട്ട് രംഗത്തെത്തിയിരുന്നു. മറ്റ് ഭീകരസംഘടനകളൊന്നും തന്നെ കാബൂളിലെ അതീവ സുരക്ഷാ മേഖലയിലുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.

ടോളോ ന്യൂസ്

പാക് ചാര സംഘടന ഐഎസ്ഐയുടെ നേരിട്ടുള്ള പിന്തുണയോടെയാണ് ഹഖാനി നെറ്റ് വർക്ക് അഫ്ഗാനിലെ അതീവ സുരക്ഷാ മേഖലയായ കാബൂളിൽ അക്രമണം നടത്തിയതെന്നാണ് അഫ്ഗാൻ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയെ ഉദ്ധരിച്ച് അഫ്ഗാനിസ്താൻ മാധ്യമമായ ടോളോ ന്യൂസ് ട്വീറ്റ് ചെയ്തിട്ടുള്ളത്.

ഹഖാനി നെറ്റ് വര്‍ക്ക്

ഹഖാനി നെറ്റ് വര്‍ക്ക്

പാകിസ്താനിലെ വസീറിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹഖാനി നെറ്റ് വർക്ക് അഫ്ഗാനിസ്താനിൽ സജീവസാന്നിധ്യമുള്ള തീവ്രവാദി സംഘടനടയാണ്. അഫ്ഗാനിസ്താനിലെ യുഎസ് സൈന്യത്തിനെതിരെയും അഫ്കഗാന്‍, വിദേശ നയതന്ത്രപ്രതനിധികൾക്കെതിരെയും സംഘം വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്താറുണ്ട്. താലിബാനുമായും അൽഖ്വയ്ദയുമായും ബന്ധമുള്ള ഹഖാനിയാണ് അഫ്ഗാനിസ്താനിലെ സുസ്ഥിരതയ്ക്ക് വിഘാതമാകുന്നതെന്നാണ് യുഎസ് വിശ്വസിക്കുന്നത്.

സഖ്യസേനയ്ക്ക് ഭീഷണി

സഖ്യസേനയ്ക്ക് ഭീഷണി

അഫ്ഗാനിസ്താനിൽ യുഎസിനും നാറ്റോ ഉൾപ്പെടെയുള്ള സഖ്യസേനകൾക്കും ഭീഷണി ഉയർത്തുന്ന ഭീകരസംഘടനയാണ് ഹഖാനി നെറ്റ് വര്‍ക്കെന്ന് നേരത്തെ യുഎസ് കമാൻഡർ ജനറൽ ജോൺ എഫ് ക്യാമ്പെൽ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. കാബൂളില്‍ വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്തിയതിലും ഹഖാനി നെറ്റ് വര്‍ക്കിന് പങ്കുണ്ട്. സംഘടനയെ നിയന്ത്രിച്ചില്ലെങ്കിൽ അഫ്ഗാനിലെ പ്രവർത്തനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് പാകിസ്താന്‍ യുഎസ് മുന്നറിയിപ്പും നൽകിയിരുന്നു.

50 പേര്‍ കൊല്ലപ്പെട്ടു !!

50 പേര്‍ കൊല്ലപ്പെട്ടു !!

കാബൂളിലെ ഇന്ത്യന്‍ എംബസിയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തില്‍ 50 പേർ കൊല്ലപ്പെട്ടതായി ഫ്രഞ്ച് വാർത്താ ഏജന്‍സി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും സ്ഫോടനത്തിൽ തകർച്ച സംഭവിച്ചിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയായ കാബൂളിൽ സ്ഫോടനത്തെത്തുടർന്ന് പുകപടലങ്ങൾ ഉയരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഐസിസിനുള്ള പങ്ക്!!

ഐസിസിനുള്ള പങ്ക്!!

അടുത്തകാലത്ത് അഫ്ഗാനിസ്താനിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം അവകാശപ്പെട്ട് ഐസിസ് രംഗത്തെത്താറുണ്ടെങ്കിലും ഇത്തവണ ഭീകരസംഘനകൾ രംഗത്തെത്തിയിട്ടില്ല. മെയ് മൂന്നിന് എട്ട് പേരുടെ മരണത്തിനിടയാക്കിയ നേറ്റാ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് രംഗത്തെത്തിയിരുന്നു. ആക്രമണത്തിൽ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

English summary
Afghanistan has blamed Pakistan for the deadly blast in Kabul, which killed over 80 and injured more than 300 people. Tolo News has tweeted quoting Afghanistan's National Directorate of Security (NDS) that the blast was carried out by the Haqqani Network with direct help from Pakistan's Inter Services Intelligence (ISI).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X