കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാന്‍ തലസ്ഥാന നഗരിക്കു നേരേ റോക്കറ്റാക്രമണം; സ്‌ഫോടനങ്ങളില്‍ വിറങ്ങലിച്ച് കാബൂള്‍

  • By Desk
Google Oneindia Malayalam News

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാന നഗരിയായ കാബൂളിനു നേരെ റോക്കറ്റാക്രമണം. ആകെ അഞ്ച് സ്ഫോടനങ്ങളുണ്ടായതായും ഇവയില്‍ മൂന്നെണ്ണം റോക്കറ്റ് ആക്രമണങ്ങളാണെന്നും സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കാബൂളിലെ ജനവാസ കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണങ്ങളുണ്ടായത്.

സ്ഫോടനങ്ങളില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ആക്രണം തുടര്‍ന്നതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതു ഭാഗത്തുനിന്നാണ് റോക്കറ്റുകള്‍ നഗരത്തില്‍ പതിച്ചതെന്നതിനെ കുറിച്ച് കൃത്യമായ അറിവില്ലെന്ന് പോലിസ് വക്താവ് ഹഷ്മത്ത് സ്റ്റോനിക്‌സായ് പറഞ്ഞു.

Afganistan

ആകെ അഞ്ച് സ്ഫോടനങ്ങളാണ് ഉണ്ടായതെന്ന് അഫ്ഗാന്‍ വാര്‍ത്താ വെബ്സൈറ്റായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ കാബൂളിലെ ജില്ലയായ അഫ്ഷറിലെ പൊലിസ് അക്കാദമിക്കു സമീപത്തും സ്ഫോടനമുണ്ടായി. അക്കാദമിയായിരുന്നു ആക്രമണകാരികളുടെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടു ദിവസം മുന്‍പ് കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കവാടത്തിലുണ്ടായ സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 107 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

തുര്‍ക്കിയില്‍ പ്രവാസത്തിലായിരുന്ന അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ റാഷിദ് ദോസ്തം നാട്ടിലേക്ക് മടങ്ങിവന്നതിനെ തുടര്‍ന്നായിരുന്നു സ്‌ഫോടനം. ഇദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു. അവര്‍ക്കിടയിലാണ് സ്‌ഫോടനവസ്തുക്കള്‍ ശരീരത്തില്‍ ഘടിപ്പിച്ചെത്തിയ ആള്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഭീകരരുടെ പ്രാദേശിക ഘടകം ഏറ്റെടുത്തിട്ടുണ്ട്. 2018ന്റെ ആദ്യ പകുതിയില്‍ അഫ്ഗാന്റെ വിവിധ ഭാഗങ്ങളിലൂണ്ടായ ആക്രമണങ്ങളില്‍ 1692പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. അടുത്തകാലങ്ങളില്‍ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ ആള്‍നാശമാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്.

English summary
Multiple explosions have rocked the Afghan capital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X