ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം: 27 പേര്‍ കൊല്ലപ്പെട്ടു
ആക്രമണം പ്രാര്‍ത്ഥനയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടെ
കാബൂള്‍: അഫ്ഗാനിസ്താനില്‍ ഷിയാ മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 35 ഓളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ട്.
പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ബാഖിര്‍ ഉല്‍ ഒലം പള്ളിക്കുള്ളില്‍ പ്രവേശിച്ച ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കാബൂളില്‍ തിങ്കളാഴ്ച ഉണ്ടാകുന്ന രണ്ടാമത്തെ സ്‌ഫോടനമാണ് ഇതെന്ന് അഫ്ഗാനിസ്താനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഫ്ഗാനിസ്താനിലെ ബഗ്രാമി ജില്ലയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി കാബൂള്‍ പൊലീസ് വക്താവ് സ്ഥിരീകരിച്ചു.












Click it and Unblock the Notifications