കാബൂളില്‍ ചാവേറാക്രമണം... 40 മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സ്‌ഫോടനത്തില്‍ നാല്‍പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരിലേറേയും പോലീസുകാരാണ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഇസ്താംബുളില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേര്‍ക്കായിരുന്നു ചവറേിന്റെ ആക്രമണം. പടിഞ്ഞാറന്‍ കാബൂളിലെ പഗ്മാന്‍ ജില്ലയിലാണ് ആക്രമണം നടന്നിട്ടുളളത് എന്നാണ് വിവരം. മരണ സംഘ്യ ഇനിയും ഉയരാമെന്നാണ് കാബൂള്‍ ഗവര്‍ണര്‍ മുഹമ്മദ് മൂസ് ഖാന്‍ വ്യക്തമാക്കിയിട്ടുളളത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമല്ല.












Click it and Unblock the Notifications