കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈതച്ചക്കയില്‍ നിന്ന് 'ഗര്‍ഭം' നല്‍കി തുടക്കം; ഒടുവില്‍ കൈലാസ ഡോളറും പുറത്തിറക്കി നിത്യാനന്ദ

Google Oneindia Malayalam News

ദില്ലി: പീഢനക്കേസില്‍ അകപ്പെട്ട് ഇന്ത്യയില്‍ നിന്നും കടന്ന് സ്വന്തമായി രാജ്യം സ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന ആള്‍ദൈവം നിത്യാനന്ദ തന്‍റെ രാജ്യത്തെ പുതിയ കറന്‍സി പുറത്തിറക്കി. കൈലാസം എന്ന രാജ്യം സ്ഥാപിച്ചെന്നായിരുന്നു അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നത്. ഈ രാജ്യത്തിനായി കൈലാസിയന്‍ ഡോളര്‍ പുറത്തിറക്കിയെന്നാണ് നിത്യാനന്ദ ശനിയാഴ്ച അറിയിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് കൈലാസയാണ് ഡോളര്‍ പുറത്തിറക്കിയത്. ഡോളറിന്‍റെ പ്രകാശന ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.

 കൈലാസിയന്‍ ഡോളര്‍

കൈലാസിയന്‍ ഡോളര്‍

സ്വര്‍ണത്തിലാണ് കൈലാസിയന്‍ ഡോളര്‍ നിര്‍മ്മിച്ചിരിക്കുന്നത്. തമില്‍ ഇതിന് ഒരു ഒരു പൊർകാസ് എന്നും സംസ്കൃതത്തിൽ സ്വർണമുദ്ര എന്നുമാണ് പേര് നൽകിയിരിക്കുന്നത്. ഒരു കൈലാസിയന്‍ ഡോളറിന് 11.6 ഗ്രാം തൂക്കമാണ് ഉള്ളത്. 1/4, 1/2, 3/4, രണ്ട്, മൂന്ന്, നാല്, അഞ്ച്, 10 ഡോളറിന്റെ നാണയങ്ങളും പുറത്തിറക്കിയിട്ടുണ്ട്..

 116.6 ഗ്രാം തൂക്കം

116.6 ഗ്രാം തൂക്കം

പത്ത് കൈലാസിയന്‍ ഡോളറിന്‍റെ നാണയത്തിന് 116.6 ഗ്രാം തൂക്കമാണ് ഉള്ളതെന്നും നിത്യാനന്ദ അവകാശപ്പെടുന്നു. ബ്രിട്ടീഷുകാര്‍ പുറത്തിറക്കിയ നാണയങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത നാണയങ്ങല്‍ പുറത്തിറക്കിയതെന്നും നിത്യാനന്ദ പറഞ്ഞു.

2019 അവസാനത്തോടെ

2019 അവസാനത്തോടെ

തന്‍റെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ തടവില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിത്യാനന്ദ ഇന്ത്യ വിട്ടത്. പാസ് പോര്‍ട്ട് റദ്ദാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന് ഇന്ത്യ വിടാന്‍ സാധിച്ചു. 2019 അവസാനത്തോടെയാണ് താന്‍ പുതിയ രാജ്യം രൂപീകരിച്ചതായി നിത്യാനന്ദ പ്രഖ്യാപിക്കുന്നത്.

എവിടെ

എവിടെ

ഇക്വഡോറിന്‍റെ കീഴില്‍ വരുന്ന ഒരു ദ്വീപിലാണ് നിത്യാനന്ദ തന്‍റെ രാജ്യം രൂപീകരിച്ചതെന്നായിരുന്നു ആദ്യം വിലയിരുത്തിയിരുന്നത്. എന്നാൽ ഇക്വഡോർ ഇത് നിഷേധിച്ചതോടെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപിലാണ് നിത്യാനന്ദ രാജ്യം സ്ഥാപിച്ചതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ എവിടെയാണ് ഇദ്ദേഹത്തിന്‍റെ 'രാജ്യം' എന്നത് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Recommended Video

cmsvideo
Indian godman Nithyananda’s promises for believers of Kailaasa | Oneindia Malayalam
സാമാന്യ ബുദ്ധിക്ക് നിരക്കാത്തത്

സാമാന്യ ബുദ്ധിക്ക് നിരക്കാത്തത്

സാമാന്യ ബുദ്ധിക്ക് നിരക്കാത്ത സംഭാഷണങ്ങളാണ് നിത്യാനന്ദയെ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാക്കിയിരുന്നത്. ഇയാളെ കേള്‍ക്കാനായി പതിനായിരങ്ങള്‍ തടിച്ചു കൂടുകയും ചെയ്തിരുന്നു. 2000 ത്തിലാണ് നിത്യാനന്ദ ആശ്രമം സ്ഥാപിക്കുന്നത്. കുഞ്ഞുങ്ങളില്ലാത്ത സ്ത്രീക്ക് സ്വാമി പൂജിച്ച് നൽകിയ പൈനാപ്പിൾ കഴിച്ചതോടെ ഗർഭം ധരിക്കാനായി എന്ന പ്രചാരണം നേരത്തെ തന്നെ നിത്യാനന്ദയെ നേരത്തെ തന്നെ ശ്രദ്ധേയനാക്കിയിരുന്നു.

അമ്പരിപ്പിക്കുന്ന വളര്‍ച്ച

അമ്പരിപ്പിക്കുന്ന വളര്‍ച്ച


20 വര്‍ഷം കൊണ്ട് ആരെയും അമ്പരിപ്പിക്കുന്ന വളര്‍ച്ചയാണ് നിത്യാനന്ദക്ക് നേടിയെടുക്കാന്‍ സാധിച്ചത്. ടൺ കണക്കിന് സ്വർണവും വെള്ളിയും ആഭരണങ്ങളും ഇദ്ദേഹത്തിന് സ്വന്തമായി. രാജ്യത്തിന് അകത്തും പുറത്തും ഇദ്ദേഹത്തിന് ആശ്രമങ്ങളുണ്ടായി. 2010 ല്‍ തെന്നിന്ത്യന്‍ നടി രഞ്ജിതയുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ നിത്യാനന്ദ കുപ്രസിദ്ധിയിലേക്ക് ഉയര്‍ന്നു.

 നെഗറ്റീവ് പബ്ലിസിറ്റി

നെഗറ്റീവ് പബ്ലിസിറ്റി

എന്നാല്‍ ഈ വിവാദങ്ങളൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തിൽ പ്രവേശിപ്പിച്ചിരുന്നത്. പെൺകുട്ടികളെയും സ്ത്രീകളെയും ഒപ്പം നിർത്തി മഠത്തിലേക്ക് ഇയാൾ പൊതുജനങ്ങളെ ആകര്‍ഷിച്ചത്. ഒരു തരത്തില്‍ നെഗറ്റീവ് പബ്ലിസിറ്റി ഇയാള്‍ തന്‍റെ വളര്‍ച്ചയ്ക് ഉപയോഗപ്പെടുത്തുകയായിരുന്നു.

തിരിച്ചടിയാവുന്നത്

തിരിച്ചടിയാവുന്നത്

ഒടുവില്‍ കുടെ നിന്നവര്‍ തന്നെ ആശ്രമത്തില്‍ നടക്കുന്ന ക്രൂരകൃത്യങ്ങളുടെ കാര്യങ്ങല്‍ പുറം ലോകത്ത് എത്തിച്ചതോടെയാണ് നിത്യാനന്ദയ്ക്ക് തിരിച്ചടിയാവുന്നത്. നാല്‍പ്പതോളം തവണ നിത്യാനന്ദ തന്നെ ബലാംത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി 2004 മുതൽ 2009 വരെ ശിഷ്യയായിരുന്ന ഒരു യുവതി രംഗത്തെത്തി. മറ്റു പലരും നിത്യാനന്ദയ്ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തുകയും ചെയ്തു.

രണ്ട് പെണ്‍മക്കളെ

രണ്ട് പെണ്‍മക്കളെ

ഇതൊന്നും അദ്ദേഹത്തിന് വലിയ തടസ്സമായില്ലെങ്കിലും തന്‍റെ രണ്ട് പെണ്‍മക്കളെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നിത്യാനന്ദയുടെ അനുയായി കൂടിയായിരുന്ന വ്യക്തി നൽകിയ പരാതി അദ്ദേഹത്തിന് കുരുക്ക് മുറുക്കുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകളായിരുന്നു പിതാവിന്‍റെ പരാതിയില്‍ നിത്യാനന്ദയ്ക്കെതിരെ ചുമത്തിയിരുന്നത്. ഈ വിവാദം കത്തിനില്‍ക്കുമ്പോഴാണ് അദ്ദേഹം ഇന്ത്യ വിടുന്നത്.

 കേരളത്തിന് മലയാളത്തില്‍ മറുപടിയുമായി കേന്ദ്ര മന്ത്രി; കൊച്ചിയും കണ്ണൂരും പിപിപി മാതൃകയല്ലേ കേരളത്തിന് മലയാളത്തില്‍ മറുപടിയുമായി കേന്ദ്ര മന്ത്രി; കൊച്ചിയും കണ്ണൂരും പിപിപി മാതൃകയല്ലേ

English summary
kailasa dollar: swami nithyananda launched kailasa country's currency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X