കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടുനിരോധനത്തെ പിന്തുണച്ചത് തെറ്റായിപ്പോയി: കുറ്റം ഏറ്റുപറഞ്ഞ് ഉലകനായകന്‍, കാലുവാരുന്നു!!

തമിഴ് മാസിക ആനന്ദവികടനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കമല്‍ ഹാസന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്

Google Oneindia Malayalam News

ചെന്നൈ: പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന ഏറ്റുപറച്ചിലുമായി നടന്‍ കമല്‍ ഹാസന്‍. നോട്ടുനിരോധനത്തെ പിന്തുണച്ചത് തെറ്റായിപ്പോയെന്നും മാപ്പുപേക്ഷിക്കുന്നുവെന്നും വ്യക്തമാക്കിക്കൊണ്ടാണ് കമല്‍ഹാസന്‍ രംഗത്തെത്തിയിട്ടുള്ളത്. തമിഴ് മാസിക ആനന്ദവികടനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കമല്‍ ഹാസന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. മാസികയെ ഉദ്ധരിച്ച് ന്യൂസ് മിനുറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലൈവ് ലൊക്കേഷന്‍ ഷെയറിംഗുമായി വാട്സ്ആപ്പ്: ബുധനാഴ്ച മുതല്‍ ഫീച്ചര്‍ ഇന്ത്യയില്‍ ലഭിക്കും! ലൈവ് ലൊക്കേഷന്‍ ഷെയറിംഗുമായി വാട്സ്ആപ്പ്: ബുധനാഴ്ച മുതല്‍ ഫീച്ചര്‍ ഇന്ത്യയില്‍ ലഭിക്കും!

ബിജെപിയുമായി യോജിച്ച് പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി ഒരു മാസത്തിന് ശേഷമാണ് കമല്‍ ഹാസന്‍റെ പ്രതികരണം. ആവേശത്തില്‍ പറ്റിപ്പോയതാണെന്നും നോട്ട് നിരോധനത്തെ പിന്തുണച്ചത് തെറ്റായിപ്പോയെന്നും ജനങ്ങളോട് മാപ്പപേക്ഷിക്കുന്നുവെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. 2016 നവംബറിലെ നോട്ടുനിരോധനത്തെ ട്വീറ്റില്‍ പിന്തുണച്ച് രംഗത്തെത്തിയ നിരവധി സെലിബ്രിറ്റികളില്‍ ഒരാളാണ് തമിഴ് നടന്‍ കമല്‍ ഹാസന്‍.

 കമല്‍ഹാസന്‍റെ ട്വീറ്റ്

കമല്‍ഹാസന്‍റെ ട്വീറ്റ്


നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന്‍റെ പിറ്റേ ദിവസം മോദിയെ സല്യൂട്ട് ചെയ്യുന്നുവെന്നും, ഈ നീക്കം രാഷ്ട്രീയ പാര്‍ട്ടികളും നികുതി ദായകരും ആഘോഷിക്കുന്നുവെന്നുമായിരുന്നു കമല്‍ ഹാസന്‍റെ ട്വീറ്റ്. എന്നാല്‍ കള്ളപ്പണത്തിനെതിരെയുള്ള മോദിയുടെ ചരിത്ര പ്രഖ്യാപനത്തെ പിന്തുണച്ച കമല്‍ ഹാസന്‍റെ പ്രതികരണം ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

 തെറ്റു പറ്റിയെന്ന് സമ്മതിച്ചാല്‍

തെറ്റു പറ്റിയെന്ന് സമ്മതിച്ചാല്‍

നിര്‍ബന്ധബുദ്ധിയോടെയല്ലാതെ തെറ്റുപറ്റിയെന്ന് പ്രധാനമന്ത്രി സമ്മതിക്കുകയാണെങ്കില്‍ ഒരു സലാം കൂടി അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും തമിഴ് മാസിക ആനന്ദവികടനില്‍ എഴുതിയ ലേഖനത്തില്‍ കമല്‍ ഹാസന്‍ വ്യക്തമാക്കുന്നു. തെറ്റ് സമ്മതിച്ചാല്‍ തന്‍റെ സലാം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും കമല്‍ ഹാസന്‍ ചൂണ്ടിക്കാണിക്കുന്നു.

 നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം


2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നത്. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെയുള്ള പോരാട്ടമെന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുകള്‍ നിരോധിച്ചത്.

ബിജെപിയിലേയ്ക്കില്ല

ബിജെപിയിലേയ്ക്കില്ല

തമിഴ് നടനായ കമല്‍ ഹാസന്‍ രാഷ്ട്രീയ രംഗത്തേയ്ക്കിറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ബിജെപിയിലേയ്ക്ക് പോയേക്കാമെന്ന സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും പിന്നീട് ബിജെപിയിലേയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. രണ്ട് മാസം മുമ്പായിരുന്നു സ്വന്തം പാര്‍ട്ടി സ്ഥാപിക്കുമെന്ന് താരം പ്രഖ്യാപിക്കുന്നത്. അരവിന്ദ് കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുന്നത് സംബന്ധിച്ച് കമല്‍ഹാസന്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നുവെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

English summary
Veteran actor Kamal Haasan has issued an apology for supporting Narendra Modi government's demonetization policy in a hurry. According to News Minutes the actor has issued an apology in a column for Tamil magazine Vikatan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X