കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലഹാരിസിന് അകമ്പടി സേവിച്ച് 'ട്രംപ് അനുയായികളെ' നേരിട്ട യൂജിന് ഗുഡ്മാന്‍; സ്ഥാനക്കയറ്റം

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ജനുവരി 6 ന് പാര്‍ലമെന്‍റ് ആസ്ഥാനമായ ക്യാപ്പിറ്റോളിലേക്ക് ഇരച്ച് കയറിയ ട്രംപ് അനുകൂലികളായ കലാപകാരികളെ നേരിട്ട കറുത്ത വര്‍ഗ്ഗക്കാരനായ സുരക്ഷ ഉദ്യോഗസ്ഥന് യൂജിന് ഗുഡ്മാന് സ്ഥാനക്കയറ്റം. നമ്പര്‍ 2 സുരക്ഷ ഉദ്യോഗസ്ഥനായാണ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചത്. പുതിയ പ്രസിഡന്‍റിന്‍റെയും വൈസ് പ്രസിഡന്‍റിന്‍റേയും സത്യപ്രതിജ്ഞ ചടങ്ങില്‍ കമല ഹാരിസിന് അകമ്പടി സേവിച്ചത് യൂജിന്‍ ഗുഡ്മാന്‍ ആയിരുന്നു.

മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍ - യു എ ഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻമൂന്നരവർഷത്തെ ഇടവേള: ഖത്തര്‍ - യു എ ഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ

സാധാരണ ഗതിയില്‍ വെള്ളക്കാരായ ഉദ്യോഗസ്ഥര്‍ മാത്രം നിയമിക്കപ്പെടാറുണ്ടായിരുന്ന വൈസ് പ്രസിഡന്‍റിന്‍റെ അകമ്പടി സേവയില്‍ യൂജിന് ഗുഡ്മാന്‍ എത്തിയപ്പോള്‍ വലിയ കരാഘോഷത്തോടെയായിരുന്നു ജനം വരവേറ്റത്. സെനറ്റര്‍മാര്‍ പാര്‍ലമെന്‍റിന് അകത്തുണ്ടായിരുന്നപ്പോള്‍ അക്രമകാരികള്‍ അവിടേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞ യൂജിന്‍ ഗുഡ്മാന്‍റെ നീക്കം നേരത്തെ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചേംബറിന് അകത്തേക്ക് പ്രവേശിക്കാതെ കലാപകാരികളെ മറ്റൊരു സ്ഥലത്തേക്ക് വഴി തിരിച്ച് വിടുകയായിരുന്നു അദ്ദേഹം.

kamal

ഇതിന് പിന്നാലെ ഗുഡ്മാന് കോണ്‍ഗ്രസ് സ്വര്‍ണ്ണമെഡല്‍ സമ്മാനിക്കുകയും ചെയ്തു. ജനുവരി 6 ലെ ആക്രമണത്തിലെ വൻ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ക്യാപിറ്റൽ ഹില്ലിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും സെനറ്റ് സർജന്റുമാരും ഉൾപ്പെടെയുള്ളവര്‍ രാജിവച്ചിരുന്നു. ഇവരുടെ സ്ഥിരം പിൻഗാമികളാര് എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. പുതിയ പ്രസിഡന്‍റ് നിയമിതനായതോടെ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കും.

ദീപങ്ങൾ സാക്ഷി: കമലാഹാരിസിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് തുളസേന്ദ്രപുരം, ചരിത്രം തിരുത്തി കമല വൈറ്റ് ഹൌസിൽ!!ദീപങ്ങൾ സാക്ഷി: കമലാഹാരിസിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് തുളസേന്ദ്രപുരം, ചരിത്രം തിരുത്തി കമല വൈറ്റ് ഹൌസിൽ!!

Recommended Video

cmsvideo
Biden To End Trump's Muslim Travel Ban, Halt Border Wall On first day

English summary
Kamal Harris was escorted by Eugene Goodman, who confronted 'Trump supporters'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X