Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൊവിഡിൽ' തുടങ്ങി കമല ഹാരിസ്; കൊവിഡ് പ്രതിരോധത്തിൽ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച

വാഷിങ്ടൺ; യുഎസ് പ്രസിഡന്റ് ഡൊണാൾ ട്രംപിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസ്. ട്രംപ് ഭരണകുടത്തിന് കീഴിൽ കൊവിഡ് പ്രതിരോധത്തിൽ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയാണെന്ന് കമല പറഞ്ഞു. യുഎസ് വൈസ് പ്രസിഡൻറ്‌ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി മൈക്ക് പെൻസുമായുള്ള സംവാദത്തിലാണ് കമല ഹാരിസിന്റെ വിമർശനം.

 kamalapenace-1

കൊവിഡിനെതിരായ മുന്നണി പോരാളികളെ ത്യാഗം ചെയ്യാൻ വിധിക്കപ്പെട്ടവരായാണ് ട്രംപ് ഭരണകുടം കണക്കാക്കുന്നത്.കൊവിഡ് ഭീഷണി ഉയരുമ്പോഴും ശക്തമായ നടപടികൾ സ്വീകരിക്കാൻ വൈറ്റ് ഹൗസ് തയ്യാറാകുന്നില്ലെന്ന് കമല കുറ്റപ്പെടുത്തി. കൊവിഡ് തട്ടിപ്പാണെന്നാണ് പ്രസിഡവ്‍റ് ആരോപിച്ചത്. രോഗത്തിന്റെ ഗൗരവം കുറച്ച് കാട്ടാനാണ് ട്രംപ് ശ്രമിച്ചത്, കമല ഹാരിസ് പറഞ്ഞു.

അമേരിക്കയുടെ കൊവിഡ് വാക്സിനിലും കമല സംശയം പ്രകടിപ്പിച്ചു.
കൊവിഡ് വാക്സിൻ എടുക്കാൻ പൊതുജനാരോഗ്യ വിദഗ്ദരോ, ഡോ ഫൈസിയോ , അല്ല മറ്റ് ഡോക്ടർമാരോ ആവശ്യപ്പെട്ടാൻ വാക്സിൻ സ്വീകരിക്കുന്നതിൽ ഏറ്റവും മുന്നിൽ താൻ ഉണ്ടാകും. പക്ഷേ ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെങ്കിൽ വാക്സിൻ സ്വീകരിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കമല ഹാരിസ് പറഞ്ഞു. യുഎസിലാണ് ഏറ്റവും കൂടുതൽ ആളുകൾ കൊവിഡ് ബാധിതരായത്. രാജ്യത്ത കൊവിഡ് മരണസംഖ്യ 210,000 കവിഞ്ഞു, 7.5 ദശലക്ഷത്തിലധികം ആളുകൾക്ക് വൈറസ് ബാധ ഉണ്ടയാത്.

അതേസമയം കൊവിഡ് ഭീഷണി ഉയർന്ന ആദ്യ നാളുകളിൽ തന്നെ ട്രംപ് ഭരണകുടം മികച്ച നടപടികളാണ് കൈക്കൊണ്ടതെന്ന് മറുപടിയായി മൈക്ക് പെൻസ് അവകാശപ്പെട്ടു. ചൈനയിലെ വുഹാനിൽ രോഗം പടർന്നപ്പോൾ തന്നെ ജനവരി 31 ഓടെ ചൈനയിൽ നിന്നുള്ള യാത്രകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നുവെന്ന് പെൻസ് ചൂണ്ടിക്കാട്ടി. കൊവിഡ് വാക്സിനിൽ സംശയം പ്രകടിപ്പിച്ച കമല ഹാരിസിനെതിരേയും പെൻസ് ആഞ്ഞടി്ച്ചു. വാക്സിൻ സംബന്ധിച്ചുള്ള പൊതുജനവിശ്വാസത്തെ ദുർബലപ്പെടുത്തുകയാണ് ഇവർ, പെൻസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+