കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറ്റ് ഹൗസിലും മലയാളി ആധിപത്യം, വിജയം തൊട്ടത് മൂന്ന് ഇന്ത്യക്കാര്‍

സെനറ്റ് സീറ്റ് നേടുന്ന ഇന്ത്യന്‍- അമേരിക്കന്‍ രാഷ്ട്രീയ നേതാവാണ് കമല ഹാരിസ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലേക്ക് രണ്ട് മലയാളികളെത്തുന്നു. പ്രമീള ജയ്പാല്‍ ചെന്നയില്‍ ജനിച്ച പ്രമീള ജയ്പാലിന്റെ മാതാപിതാക്കള്‍ മലയാളികളാണ്. സെനറ്റ് സീറ്റ് നേടുന്ന ഇന്ത്യന്‍- അമേരിക്കന്‍ രാഷ്ട്രീയ നേതാവെന്ന പദവി ഇതോടെ ഇന്ത്യക്കാരിയായ കമല ഹാരിസിന് സ്വന്തം.

ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് വേണ്ടി മത്സരിച്ച കമല കാലിഫോര്‍ണിയയില്‍ എതിരാളി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ലൊറേറ്റ സാന്‍ച്ചെസിനെിരെ മികച്ച ഭൂരിപക്ഷത്തില്‍ കാലിഫോര്‍ണിയയില്‍ നിന്ന് ജയിച്ചത്. സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രമീള ജയ്പാലാണ് മറ്റൊരു ഇന്ത്യക്കാരി. ചെന്നൈയില്‍ ജനിച്ച പ്രമീളയുടെ രക്ഷിതാക്കള്‍ മലയാളികളാണ്. വാഷിംഗ്ടണ്‍ സ്‌റ്റേറ്റില്‍ നിന്നു മത്സരിച്ചാണ് പ്രമീള വിജയിച്ചത്.

kamala

52 കാരിയായ കമല ഹാരിസ് നേരത്തെ 2010ലും 2014ലും നടന്ന അറ്റോര്‍ണി ജനറല്‍ തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇന്ത്യന്‍- അമേരിക്കനായ രാജ കൃഷ്ണമൂര്‍ത്തിയും ഇല്ലിനോയിസില്‍ നിന്ന് ജയിച്ചിട്ടുണ്ട്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പീറ്റര്‍ ഡിസിയാനിയെ പരാജയപ്പെടുത്തിയായിരുന്നു രാജാകൃഷ്ണ മൂര്‍ത്തി വിജയം രചിച്ചത്.

പിതാവിന്റെ ആഫ്രിക്കന്‍ പൗരത്വം കണക്കിലെടുത്ത് സെനറ്റിലേക്ക് തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ വംശജയായ അമേരിക്കക്കാരിയെന്ന വിശേഷണവും കമലയ്ക്കുണ്ട്. ചെന്നൈയില്‍ ക്യാന്‍സര്‍ വിദഗ്ദയായ ശ്യാമള ഗോപാലനാണ് അമ്മ. മറ്റൊരു മലയാളിയായ പീറ്റര്‍ ജേക്കബ്ബും തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. ന്യൂജഴ്‌സിയില്‍ നിന്ന് മത്സരിച്ച പീറ്ററിന് വേറെ ഇന്ത്യക്കാരും തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയം ഉറപ്പിക്കാനായില്ല.

English summary
California's Kamala Harris first Indian-American to win a US Senate seat. Three others also won in US. Prameela Jaypal and Raja Krishna moorthi in respetively Washington state and Illinoise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X