കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെമോക്രാറ്റുകൾക്ക് കനത്ത തിരിച്ചടി; കമല ഹാരിസ് പ്രചരണ പരിപാടികൾ നിർത്തിവച്ചു,റിപ്പബ്ലിക്കൻസിന് ആവേശം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. വലിയ പ്രചരണ പരിപാടികള്‍ക്കാണ് റിപ്ലബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ജൊ ബിഡനും നേതൃത്വം നല്‍കുന്നത്. എന്നാല്‍ ഇതിനിടെ ഡെമോക്രാറ്റുകള്‍ക്ക് തിരിച്ചടിയായ റിപ്പോര്‍ട്ടാണ് അമേരിക്കയില്‍ നിന്നും പുറത്തു വരുന്നത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് നോമിനിയും ഇന്ത്യന്‍ വംശജയുമായ കാലിഫോര്‍ണിയെ സെനറ്റര്‍ കമല ഹാരിസ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിര്‍ത്തി വച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. വിശദാംശങ്ങളിലേക്ക്. . .

കൊവിഡ് നിരീക്ഷണത്തില്‍

കൊവിഡ് നിരീക്ഷണത്തില്‍

കമലയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ലിസ് അല്ലെന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രചാരണ പരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ കമല തീരുമാനിച്ചത്. കമല ഹാരിസ് ഇപ്പോള്‍ കൊവിഡ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതോടെ കമലയുടെ പ്രചാരണം പ്രതിസന്ധിയിലായിരിക്കുകയാണ്.

ഡെമോക്രാറ്റുകള്‍ക്ക് തിരിച്ചടി

ഡെമോക്രാറ്റുകള്‍ക്ക് തിരിച്ചടി

തിരഞ്ഞെടുപ്പിനെ ഇത് കാര്യമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഇതോടെ കനത്ത തിരിച്ചടിയാണ് അമേരിക്കയില്‍ ഡെമോക്രാറ്റുകള്‍ നേരിടുന്നത്. കമലയുടെ അസാന്നിദ്ധ്യം റിപ്പബ്ലിക്കന്‍സിന് വീണുകിട്ടിയ തുറുപ്പുചീട്ടാണെന്ന് വേണമെങ്കില്‍ പറയാം. കൊവിഡ് സമ്പര്‍ക്കമുള്ളതിനാല്‍ സുരക്ഷ കണക്കിലെടുത്ത് പ്രചാരണ പരിപാടികള്‍ നിര്‍ത്തിവയ്്കുകയാണെന്നും റാലികളില്‍ നിന്ന് മാറി നില്‍ക്കുകയാണന്നും കമല തന്നെയാണ് അറിയിച്ചത്.

ആവേശം പകര്‍ന്നത് കമല

ആവേശം പകര്‍ന്നത് കമല


അതേസമയം, ഡെമോക്രാറ്റുകളുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശം പകര്‍ന്നത് കമല ഹാരിസായിരുന്നു. വോട്ടമാര്‍മാരിലും പ്രവര്‍ത്തകര്‍ക്കിടെയിലും വലിയ രീതിയിലുള്ള ആവേശം സൃഷ്ടിക്കാന്‍ കമലയ്ക്ക് കഴിഞ്ഞിരുന്നു. അണകളെ ആവേശം കൊള്ളിക്കുന്ന പ്രസംഗങ്ങളായിരുന്നു കമല ഹാരിസ് പ്രചരണ പരിപാടിയില്‍ ഉടനീളം നടത്തിയിരുന്നത്.

വിറച്ച് റിപ്പബ്ലിക്കന്‍

വിറച്ച് റിപ്പബ്ലിക്കന്‍

കമല ഹാരിസിന്റെ പ്രചരണത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പോലും റിപ്പബ്ലിക്കന് കഴിഞ്ഞിരുന്നില്ലെന്നാണ് അമേരിക്കയിലെ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ കമലയുടെ തിരിച്ച് വരവ് പ്രതീക്ഷിച്ചാണ് ഡെമോക്രാറ്റുകള്‍ കാത്തിരിക്കുന്നത്. അതേസമയം, തിങ്കളാഴ്ച വരെയെങ്കിലും കമല നിരീക്ഷണത്തില്‍ കഴിയുമെന്നാണ് വിവരം. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.

അടുത്ത സമ്പര്‍ക്കമില്ല

അടുത്ത സമ്പര്‍ക്കമില്ല

അതേസമയം, യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മാര്ഡഗരേഖ അനുസരിച്ച് കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി അടുത്ത ബന്ധം തനിക്കുണ്ടായിട്ടില്ലെന്ന് കമല ഹാരിസ് പറഞ്ഞതായി അവരുടെ പ്രചരാണ മാനേജര്‍ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ ജനങ്ങളുടെ സുരക്ഷയാണ് പകര്‍ച്ചവ്യാധി കാലത്ത് വളരെ നിര്‍ണായകമെന്നും അതുകൊണ്ട് മാത്രപമാണ് മാറിനില്‍കുന്നതെന്നും കമല പറഞ്ഞതായി പ്രചരണ മാനേജര്‍ വ്യക്തമാക്കി.

പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ട്രംപിനേക്കാളും ബൈഡനേക്കാളും മുന്നിലെന്ന്, കെയ്‌നി വെസ്റ്റിന് ട്രോൾ പൂരംപ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ട്രംപിനേക്കാളും ബൈഡനേക്കാളും മുന്നിലെന്ന്, കെയ്‌നി വെസ്റ്റിന് ട്രോൾ പൂരം

അധികാരത്തിലേറിയാൽ 11 മില്യൺ ആളുകൾക്ക് പൗരത്വം നൽകും; വമ്പൻ പ്രഖ്യാപനങ്ങളുമായി ജോ ബൈഡൻഅധികാരത്തിലേറിയാൽ 11 മില്യൺ ആളുകൾക്ക് പൗരത്വം നൽകും; വമ്പൻ പ്രഖ്യാപനങ്ങളുമായി ജോ ബൈഡൻ

ഡൊണാള്‍ഡ് ട്രംപിന്‍റെ മകനും കൊവിഡ് ബാധിച്ചിരുന്നു; വെളിപ്പെടുത്തലുമായി മെലാനിയ ട്രംപ്ഡൊണാള്‍ഡ് ട്രംപിന്‍റെ മകനും കൊവിഡ് ബാധിച്ചിരുന്നു; വെളിപ്പെടുത്തലുമായി മെലാനിയ ട്രംപ്

അധികാരത്തിലെത്തിയാല്‍ ഒരു കോടി ആളുകള്‍ക്ക് പൗരത്വം, ജനപ്രിയ പ്രഖ്യാപനങ്ങളുമായി ജോ ബൈഡന്‍!!അധികാരത്തിലെത്തിയാല്‍ ഒരു കോടി ആളുകള്‍ക്ക് പൗരത്വം, ജനപ്രിയ പ്രഖ്യാപനങ്ങളുമായി ജോ ബൈഡന്‍!!

Recommended Video

cmsvideo
Kamala Harris has stopped Election Campaign

English summary
Kamala Harris has stopped campaign After her communications director Tests COVID-19 Positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X