ചരിത്രം സൃഷ്ടിച്ച് കമലഹാരിസ്; ഇന്ത്യക്കും അഭിമാനിക്കാം, സ്വന്തമാക്കിയത് നിരവധി നേട്ടങ്ങള്‍
ന്യൂയോര്‍ക്ക്: പെന്‍സില്‍ വാനിയ പിടിച്ചതോടെ രണ്ട് ദിവസത്തെ അനിശ്ചിതത്വം അവസനിപ്പിച്ച് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ അമേരിക്കയുടെ നാല്‍പ്പതിയാറാമത് പ്രസിഡന്‍റായിരിക്കുകയാണ്. ബൈഡന്‍ വിജയിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച കമല ഹാരിസ് കൂടിയാണ് ചരിത്രം സൃഷ്ടിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളുടെ വൈസ് പ്രസിഡന്റിന്റെ പദവി വഹിക്കുന്ന ആദ്യ വനിത, ആദ്യത്തെ ബ്ലാക്ക് അമേരിക്കൻ, ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ എന്നി വിവിധ നേട്ടങ്ങളാണ് കമലഹാരിസ് കുറിക്കുന്നത്.
Recommended Video
സാൻ ഫ്രാൻസിസ്കോയിലെ ആദ്യത്തെ വനിതാ ഡിസ്ട്രിക്റ്റ് അറ്റോർണി, കാലിഫോർണിയയിലെ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ച ആദ്യത്തെ വനിത എന്നീ നേട്ടങ്ങളും കമല ഹാരിസ് നേരത്തെ സ്വന്തമാക്കിയിരുന്നു. കമലഹാരിസിന്‍റെ അമ്മ തമിഴ്നാട് വംശജയും അച്ഛന്‍ ജമൈക്കന്‍ വംശജനുമാണ്. കമല ഹാരിസിലുടെ സ്ത്രീവോട്ടര്‍മാരേയും കറുത്ത വംശജരുടേയും നിര്‍ണ്ണായക വോട്ടുകള്‍ സ്വന്തമാക്കാന്‍ ഡമോക്രാറ്റുകള്‍ക്ക് കഴിഞ്ഞെന്നാണ് വിലയിരുത്തപ്പെടുന്നത്.

1964 ഒക്ടോബർ 20 ന് ഓക്‌ലാൻഡിലാണ് കമല ഹാരിസ് ജനിച്ചത്. അമ്മ ശ്യാമള ഗോപാലന്‍ ചെന്നൈ സ്വദേശിനിയായിരുന്നു. 1960 കളിലാണ് ശ്യാമള അമേരിക്കയിലേക്ക് കുടിയേറിയതാണ് ശ്യാമള. പിതാവ് ഡൊണാള്‍ഡ് ഹാരീസ് ജമൈക്കന്‍ വംശജനും. കമല ഹാരിസിന് അഞ്ചുവയസുള്ളപ്പോള്‍ ശ്യാമളയും ഹാരിയും പിരിയുകയും ചെയ്തിരുന്നു. പിന്നീട് ശ്യാമള ഗോപാലനൊപ്പമാണ് കമല ഹാരിസും സഹോദരി മായ ലക്ഷ്മിയും വളര്‍ന്നത്.
വാഷിംഗ്ടൺ ഡിസിയിലെ ഹോവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് യുസി ഹേസ്റ്റിംഗ്സിൽ നിയമപഠനം നടത്തി. നിയമപഠനം പൂർത്തിയാക്കിയ ശേഷം ഹാരിസ് അൽമേഡ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിൽ എട്ട് വർഷം ജോലി ചെയ്തു, അവിടെ കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണ കേസുകളിലായിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത്.
പിന്നീട് 2004 മുതൽ 2011 വരെ സാൻ ഫ്രാൻസിസ്കോയുടെ ജില്ലാ അറ്റോർണിയായും 2011 മുതൽ 2017 വരെ കാലിഫോർണിയയിലെ അറ്റോർണി ജനറലായും തിരഞ്ഞെടുക്കപ്പെട്ടു. കാലിഫോർണിയയിലെ അറ്റോർണി ജനറലായിരിക്കെയാണ് കമല ഹാരിസ് ബരാക് ഒബാമ ഉൾപ്പെടെയുള്ള ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.












Click it and Unblock the Notifications