കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രാസില്‍ മുത്തച്ഛന്റെ കൈപ്പിടിച്ച് നടത്തം, അമ്മയുടെ ഇഡ്ഡലി, ഓര്‍മകള്‍ പങ്കുവെച്ച്‌ കമലാ ഹാരിസ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ശുപാര്‍ശയ്ക്ക് ശേഷമുള്ള ആദ്യ ചടങ്ങില്‍ ഇന്ത്യന്‍ സംസ്‌കാരത്തെ പുകഴ്ത്തി കമലാ ഹാരിസ്. തന്റെ ഇന്ത്യന്‍ പാരമ്പര്യത്തെയും അവര്‍ പരാമര്‍ശിച്ചു. അമ്മയെയും കുറിച്ചും, മുത്തച്ഛനൊപ്പമുള്ള നടത്തവും ഒക്കെ ചേര്‍ന്ന പ്രസംഗമായിരുന്നു അവര്‍ അവതരിപ്പിച്ചത്. 74ാമത് സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അവര്‍ ആശംസകള്‍ നേര്‍ന്നു. ദക്ഷിണേഷ്യന്‍ വംശപരമ്പരയില്‍ നിന്നുള്ള ആദ്യത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിട്ടാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്ന് അവര്‍ പ്രഖ്യാപിച്ചു.

1

ബൈഡന്‍-കമല്‍ ക്യാമ്പയിന് ശക്തമായി തുടക്കം കുറിക്കുന്ന പരിപാടിയായിരുന്നു ഇത്. ഇന്ത്യന്‍-അമേരിക്കന്‍ വോട്ട് ബാങ്കിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കി തരുന്നതായിരുന്നു ഈ ഇവന്റ്. കമലയെ പുകഴ്ത്തിയായിരുന്നു ബൈഡന്റെ തുടക്കം. നമുക്ക് എല്ലാവര്‍ക്കും അറിയാം അവര്‍ മിടുക്കിയായിരുന്നുവെന്ന്, അവര്‍ പരീക്ഷണങ്ങളെ അതിജീവിച്ചാണ് ഇവിടെ എത്തിയത്. അതിലേറെ പ്രചോദനമാണ് അവരുടെ അമ്മ യുഎസ്സിലേക്ക് നടത്തിയ കുടിയേറ്റം. കമലയുടെ അമ്മ ഇന്ത്യയില്‍ നിന്ന് നേടിയ ധൈര്യമാണ് അവരുടെ മക്കളെ ഇന്ന് ഇവിടെയെത്തിച്ചത്. എനിക്കറിയാം നിങ്ങള്‍ എത്ര അഭിമാനം കൊള്ളുന്നുണ്ടെന്ന്. ഇത് നിങ്ങളുടെ ത്യാഗത്തിന്റെയും കുടുംബത്തിന്റെ ധീരതയുടെയും കൂടി അനുഭവമാണെന്ന് ബൈഡന്‍ പറഞ്ഞു.

എന്റെ അമ്മയാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം. കാലിഫോര്‍ണിയയിലേക്ക് 19ാം വയസ്സില്‍ അവര്‍ വിമാനം കയറുമ്പോള്‍ കൈവശം ഒന്നുമുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് ലഭിച്ച പാഠങ്ങള്‍ മാത്രമായിരുന്നു അമ്മയുടെ കൈമുതല്‍. എന്റെ മുത്തച്ഛന്‍ പിവി ഗോപാലനും മുത്തശ്ശി രാജമും പകര്‍ന്ന് നല്‍കിയതായിരുന്നു ആ പാഠങ്ങള്‍. ലോകത്തെവിടെ അനീതി കണ്ടാലും അതിനെ എതിര്‍ക്കാനുള്ള വാസന അവരാണ് അമ്മയെ പഠിപ്പിച്ചത്. ഓക്‌ലാന്‍ഡിലെ തെരുവുകളില്‍ പൗരാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ അമ്മയ്ക്ക് ധൈര്യം നല്‍കിയത് ആ പാഠങ്ങളാണ്.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അടക്കമുള്ളവര്‍ക്കും മഹാത്മാ ഗാന്ധിയുടെ അഹിംസാ സമര രീതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടത്. അത്തരമൊരു പ്രതിഷേധത്തിനിടയിലാണ് എന്റെ അമ്മ പിതാവിനെ കണ്ടുമുട്ടിയത്. എന്റെ മുത്തച്ഛനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ നായകന്‍മാരെ കുറിച്ചായിരുന്നു മദ്രാസിലേക്കുള്ള എന്റെ യാത്രകളില്‍ മുത്തച്ഛന്‍ പറഞ്ഞിരുന്നത്. അമ്മ എനിക്കും സഹോദരി മായക്കും സ്‌നേഹത്തില്‍ പൊതിഞ്ഞാണ് ഇഡ്ഡലികള്‍ ഉണ്ടാക്കി തന്നിരുന്നത്. മദ്രാസില്‍ ഞാനും മുത്തച്ഛനും ദീര്‍ഘദൂരം നടക്കുമായിരുന്നു. പ്രഭാതത്തിലെ നടത്തം ഞങ്ങള്‍ ആസ്വദിച്ചിരുന്നു. കൈപിടിച്ചായിരുന്നു നടത്തം. സ്വാതന്ത്ര്യ സമരത്തിലെ നായകര്‍ അവസാനിപ്പിച്ച് പോയ പോരാട്ടം തുടരേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നുവെന്നും കമല വ്യക്തമാക്കി.

English summary
kamala harris talks about her walk with grand father in madras
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X