കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ സെക്രട്ടറിയായി കാനം വീണ്ടുമെത്തുമ്പോള്‍ കോണ്‍ഗ്രസിനും ആഹ്ലാദം

  • By അൻവർ സാദത്ത്
Google Oneindia Malayalam News

മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തതില്‍ കോണ്‍ഗ്രസിനും ആഹ്ലാദം. സിപിഎമ്മുമായി കൊമ്പുകോര്‍ക്കാന്‍ കാനത്തെ പോലൊരു മറ്റൊരു നേതാവ് സിപിഐയ്ക്ക് അകത്തില്ല എന്നതാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെ സന്തോഷത്തിന് പിന്നിലുള്ള കാര്യം. ചില യുഡിഎഫ് നേതാക്കള്‍ ഇക്കാര്യം സമ്മതിക്കുന്നുമുണ്ട്.

കണ്ണൂരിൽ നിന്ന് പിണറായി വിജയന് നേർക്ക് വധഭീഷണി.. ആയുസ് ഒരു ദിവസം മാത്രമെന്ന്!!
സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തിന് മുന്നില്‍ സിപിഐ പലപ്പോഴും അടയറവ് പറയുകയായിരുന്നു പതിവ്. എന്നാല്‍, കാനം സെക്രട്ടറി ആയശേഷം സിപിമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുക പതിവാണ്. ഉരുളയ്ക്ക് ഉപ്പേരി എന്ന കണക്കില്‍ കാനത്തിന്റെ പ്രതികരണം പലപ്പോഴും ഇരു പാര്‍ട്ടികളും തമ്മിലള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതുമായി.

 knm

നിലിവില്‍ കെ എം മാണിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മിക്ക വേദികളിലും കാനം പ്രതികരിക്കുക പതിവാണ്. മാണിയെ ഒരു കാരണവശാലും അടുപ്പിക്കില്ലെന്ന് കാനം ആണയിട്ട് പറയുന്നുണ്ട്. എന്നാല്‍, ചില സിപിഎം നേതാക്കള്‍ക്ക് മാണിയെ സ്വീകരിക്കുന്നതില്‍ ബുദ്ധിമുട്ടില്ല എന്നതാണ് നിലപാട്.

ഇടതുമുന്നണിയില്‍ ഇപ്പോഴുള്ള തര്‍ക്കം രൂക്ഷമായാല്‍ കാനം രാജേന്ദ്രന്‍ സിപിഐയുമായി മുന്നണി വിടാനും തയ്യാറാണ്. അങ്ങനെ വന്നാല്‍ യുഡിഎഫില്‍ എത്തുമെന്നും ഉറപ്പാണ്. യുഡിഎഫിന് ഈ പ്രതീക്ഷ നിലനിര്‍ത്താന്‍ കാനം തന്നെ സെക്രട്ടറിയാകുന്നത് ഗുണം ചെയ്യും. കാനത്തിന്റെ സെക്രട്ടറി പദവി യുഡിഎഫിന്റെ ക്യാമ്പുകള്‍ സ്വാഗതം ചെയ്യുന്നതിന്റെ കാരണവും മറ്റൊന്നല്ല.

വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു.. സംസ്‌ക്കാരം വൈകിട്ട് 5ന് കൊച്ചിയിൽവനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു.. സംസ്‌ക്കാരം വൈകിട്ട് 5ന് കൊച്ചിയിൽ

അടുത്ത മൂന്ന് വര്‍ഷത്തേക്ക് ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് കൂട്ടില്ലഅടുത്ത മൂന്ന് വര്‍ഷത്തേക്ക് ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് കൂട്ടില്ല

English summary
kanam rajendran cpi kerala secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X