കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൃത്തം ചെയ്യാതെ ഉറങ്ങി കിടന്നു! മൃഗശാലയിൽ എത്തിയ സന്ദർശകർ കംഗാരുവിനെ കല്ലെറിഞ്ഞ് കൊന്നു...

തെക്ക് കിഴക്കൻ ചൈനയിലെ ഫുജായ്ൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഫുഷോവു മൃഗശാലയിലെ രണ്ട് കംഗാരുക്കളെയാണ് സന്ദർശകർ ആക്രമിച്ചത്.

Google Oneindia Malayalam News

ബീജിങ്: മൃഗശാലയിലയിലെത്തിയ സന്ദർശകർ കംഗാരുവിനെ കല്ലെറിഞ്ഞു കൊന്നു. ചൈനയിലെ ഫുഷോവു മൃഗശാലയിലാണ് ദാരുണമായ സംഭവമുണ്ടായത്. ടിക്കറ്റ് എടുത്ത് മൃഗശാലയിൽ പ്രവേശിച്ച സന്ദർശകർക്ക് മുന്നിൽ കംഗാരു നൃത്തം ചെയ്തില്ലെന്ന് പറഞ്ഞാണ് ജനക്കൂട്ടം കംഗാരുവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്.

തെക്ക് കിഴക്കൻ ചൈനയിലെ ഫുജായ്ൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഫുഷോവു മൃഗശാലയിലെ രണ്ട് കംഗാരുക്കളെയാണ് സന്ദർശകർ ആക്രമിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. എന്നാൽ വിവിധ ചൈനീസ് മാധ്യമങ്ങൾ കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. തുടർന്ന് ന്യൂയോർക്ക് ടൈംസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തു.

ഫുഷോവു മൃഗശാല...

ഫുഷോവു മൃഗശാല...

ദിനംപ്രതി ഒട്ടേറെ സഞ്ചാരികളെത്തുന്ന ചൈനയിലെ അതിപ്രശസ്തമായ മൃഗശാലയാണ് ഫുഷോവു. തെക്ക് കിഴക്കൻ ചൈനയിലെ ഫുജായ്ൻ പ്രവിശ്യയിലാണ് ഫുഷാവു മൃഗശാല സ്ഥിതി ചെയ്യുന്നത്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒട്ടേറെ പക്ഷിമൃഗാദികളെ സംരക്ഷിച്ചു പോരുന്ന മൃഗശാലയിലാണ് കംഗാരുവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവമുണ്ടായത്. കഴിഞ്ഞ മാസം ഫെബ്രുവരിയിലുണ്ടായ സംഭവത്തെക്കുറിച്ച് കഴിഞ്ഞദിവസമാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കല്ലെറിഞ്ഞു...

കല്ലെറിഞ്ഞു...

മൃഗശാലയിലെത്തിയ ചില സന്ദർശകരാണ് 12 വയസുള്ള പെൺ കംഗാരുവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. കംഗാരു എഴുന്നേറ്റ് നിൽക്കുന്നില്ലെന്നും, നൃത്തം ചെയ്തില്ലെന്നും ആരോപിച്ചായിരുന്നു സന്ദർശകരുടെ ആക്രമണം. സംഭവസമയത്ത് മൃഗശാലയിലെ രണ്ട് കംഗാരുക്കളും ഉറങ്ങുകയായിരുന്നു. തുടർന്ന് സന്ദർശകർ ഉറക്കെ ബഹളം വച്ച് കംഗാരുക്കളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതിനുപിന്നാലെയാണ് ചിലർ കല്ലെറിയാൻ തുടങ്ങിയത്.

കംഗാരു...

കംഗാരു...

ആദ്യത്തെയാൾ കല്ലെറിഞ്ഞതിന് പിന്നാലെ മറ്റുള്ളവരും ഇതാവർത്തിച്ചു. അതിനിടെ മറ്റു ചിലരാകട്ടെ ഭീമൻ കോൺക്രീറ്റ് സ്ലാബുകളാണ് കംഗാരുക്കൾക്ക് നേരെ വലിച്ചെറിഞ്ഞത്. സന്ദർശകരുടെ ആക്രമണത്തിൽ വേദന കൊണ്ട് പുളഞ്ഞ കംഗാരുക്കളെ കണ്ട് സന്ദർശകർ പൊട്ടിച്ചിരിക്കുകയായിരുന്നു. 12, അഞ്ച് വയസുള്ള രണ്ട് കംഗാരുക്കളാണ് സംഭവസമയത്ത് മൃഗശാലയിലുണ്ടായിരുന്നത്. രണ്ട് കംഗാരുക്കൾക്ക് നേരെയും സന്ദർശകർ രൂക്ഷമായ കല്ലേറാണ് നടത്തിയത്.

മരിച്ചുവീണു...

മരിച്ചുവീണു...

ആളുകളുടെ ബഹളവും കല്ലേറും കണ്ട് സുരക്ഷാ ജീവനക്കാർ ഓടിയെത്തിയെങ്കിലും സന്ദർശകർ ക്രൂരവിനോദം അവസാനിപ്പിച്ചില്ല. സുരക്ഷാ ജീവനക്കാർ സന്ദർശകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആരും പിരിഞ്ഞുപോയില്ല. ഇതിനിടെ കൂട്ടിലുണ്ടായിരുന്ന 12 വയസുള്ള കംഗാരു മരിച്ചുവീണിരുന്നു. പിന്നീട് കൂടുതൽ സുരക്ഷാ ജീവനക്കാരെത്തിയാണ് സന്ദർശകരുടെ അക്രമം അവസാനിപ്പിച്ചത്.

ഗുരുതരമായത്...

ഗുരുതരമായത്...

വെറ്റിറനറി ഡോക്ടർമാരെത്തി കംഗാരുക്കളെ പരിശോധിച്ചെങ്കിലും 12 വയസുള്ള പെൺ കംഗാരുവിന്റെ മരണം സംഭവിച്ചിരുന്നു. അഞ്ച് വയസുള്ള കംഗാരുവിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. കിഡ്നിയുടെ ഭാഗത്തുണ്ടായ ആഘാതവും കല്ലേറിലുണ്ടായ ആന്തരിക രക്തസ്രാവവുമാണ് പെൺ കംഗാരുവിന്റെ ജീവനെടുത്തതെന്ന് ഡോക്ടർമാർ അറിയിച്ചു. ദിവസങ്ങൾക്ക് ശേഷം സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ ചൈനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു.

ഓസ്ട്രേലിയ...

ഓസ്ട്രേലിയ...

ചൈനയിലെ മൃഗശാലയിൽ മൃഗങ്ങളെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഫുഷോവിലെ സംഭവമെന്ന് മൃഗസ്നേഹികൾ കുറ്റപ്പെടുത്തി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൃഗസ്നേഹികൾ ആവശ്യപ്പെട്ടു. അതേസമയം, കംഗാരുവിനെ കല്ലെറിഞ്ഞ് കൊന്നത് ചൈന-ഓസ്ട്രേലിയ തർക്കമായും ഉടലെടുത്തിട്ടുണ്ട്. ഓസ്ട്രേലിയയുമായി വിവിധതലത്തിലുള്ള തർക്കങ്ങൾ നിലനിൽക്കുന്ന സമയത്താണ് ഓസ്ട്രേലിയയുടെ ദേശീയ മൃഗമായ കംഗാരുവിനെ ചൈനയിൽ കല്ലെറിഞ്ഞത് കൊലപ്പെടുത്തിയത്.

ബീജിങിൽ...

ബീജിങിൽ...

ഇതിനുമുൻപും ചൈനയിലെ മൃഗശാലകളിൽ സമാനരീതിയിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. 2003ൽ ബീജിങിലെ മൃഗശാലയിൽ ഒരു സർവകലാശാല വിദ്യാർത്ഥി കരടികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് വലിയ വാർത്തയായിരുന്നു. വംശനാശ ഭീഷണി നേരിടുന്ന ധ്രുവക്കരടിയെ ചൈനയിലെ ഒരു മാളിൽ പ്രദർശനത്തിന് വച്ചതും വിവാദമായി. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ചൈനയിൽ മൃഗങ്ങൾക്ക് നേരിടേണ്ടി വരുന്ന ക്രൂരതയെക്കുറിച്ച് മൃഗസ്നേഹികൾ വാചാലരാകുന്നത്. ഫുഷോവിലെ മൃഗശാലയിൽ കൊല്ലപ്പെട്ട കംഗാരുവിനെ മൃഗശാലയിൽ സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. മൃഗശാലയിൽ വരുന്ന സന്ദർശകർക്ക് ഇതിലൂടെ ബോധവൽക്കരണം നൽകാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ആനയെക്കാളും വേഗത്തിൽ ഓടിയാല്‍ പട്ടി ആനയാകുമോ.. ബജാജിന് ബുള്ളറ്റ് ഫാൻസിൻറെ കിടുക്കാച്ചി മറുപടി!!ആനയെക്കാളും വേഗത്തിൽ ഓടിയാല്‍ പട്ടി ആനയാകുമോ.. ബജാജിന് ബുള്ളറ്റ് ഫാൻസിൻറെ കിടുക്കാച്ചി മറുപടി!!

മോഡലായ യുവതിയെ നടുറോഡിൽ അപമാനിച്ചു! അടിയിൽ എന്താണെന്ന് കാണട്ടെയെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമംമോഡലായ യുവതിയെ നടുറോഡിൽ അപമാനിച്ചു! അടിയിൽ എന്താണെന്ന് കാണട്ടെയെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമം

English summary
kangaroo stoned to death in chinese zoo.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X