കറാച്ചിയില്‍ വീണ്ടും തീവ്രവാദി ആക്രമണം
ഇസ്ലാമബാദ്: പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തില്‍ വീണ്ടും തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. വിമാനത്താവളത്തിന് തൊട്ടു പിന്നിലുള്ള സുരക്ഷ ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. തെഹ്‌രിക്ക്-ഇ താലിബാന്‍ പാകിസ്താന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഫോഴ്‌സിന്റെ ക്യാമ്പില്‍ കടന്നാണ് തീവ്രവാദികള്‍ ആക്രമണം അഴിച്ച് വിട്ടത്. ആക്രമത്തെത്തുടര്‍ന്ന് കറാച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിയ്ക്കുകയാണ്. ഇന്നലെ (ജൂണ്‍ 9) ന് നടന്ന തീവ്രവാദി ആക്രമണത്തില്‍ കറാച്ചി എയര്‍പോര്‍ട്ടില്‍ 34 പേര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യം വെടിവയ്പ്പ് തുടരുകയാണ്.

തീവ്രവാദികളെ തുരത്തുന്നതിനായി വ്യോമാക്രമണത്തിനും പാകിസ്താന്‍ ശ്രമിയ്ക്കുന്നുണ്ട്. തീവ്രവാദികളെ തുരത്താനും സ്ഥിതിഗതികള്‍ ശാന്തമാക്കാനും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉത്തരവിട്ടു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് കറാച്ചി ജിന്ന വിമാനത്താവളത്തില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. വിമാനം റാഞ്ചാനും യാത്രക്കാരെ ബന്ധികളാക്കാനും തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്.












Click it and Unblock the Notifications