കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ
For Daily Alerts
Oneindia App Download

കറാച്ചി ഭീകരാക്രമണം: പിന്നില്‍ മോദിയെന്ന് ഹാഫീസ്

• By Soorya Chandran
Google Oneindia Malayalam News

കറാച്ചി: പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയെന്ന് ആരോപണം. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന ഹാഫീസ് സയീദ് ആണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഭീകരാക്രമണം നടന്ന ആദ്യ മണിക്കൂറുകളില്‍ പുറത്ത് വന്ന വിവരങ്ങളനുസരിച്ചായിരുന്നു സയീദിന്റെ ട്വീറ്റുകള്‍. വിദേശ പൗരന്‍മാരാണ് ആക്രമണം നടത്തിയതെന്നും, ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളാണ് ആക്രണണത്തിന് ഉപയോഗിച്ചതെന്നും ആയിരുന്നു റിപ്പോര്‍ട്ടുകള്‍.

Hafiz Saeed

ഹഫീസ് സയീദ് നേതൃത്വം നല്‍കുന്ന ജമാ അത്ത് ഉദ് ദവയുടെ ട്വീറ്റ് ആണ് ആദ്യം വന്നത്. കറാച്ചി വിമാനത്താവളത്തില്‍ നടന്ന ആക്രമണം നരേന്ദ്ര മോദിയുടെ പദ്ധതിയാണെന്നാണ് സംഘടന ആരോപിച്ചത്. ഇന്ത്യയുടെ പുതിയ ഹിന്ദുത്വ സര്‍ക്കാരിന്റെ പ്രതികരണമാണിതെന്നും സംഘടന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചു. രാവിലെ അഞ്ച് മണിക്കായിരുന്നു ഈ ട്വീറ്റ്.

The spectacle at #KarachiAirport is Modi's plan against Pakistan. Direct response of needless appeasement of new 'Hindutva' Government.
— Jamat 'ud' Da'wah (@JuD_Official) June 8, 2014

മണിക്കൂര്‍ ഒന്ന് കഴിഞ്ഞില്ല, ആരോപണവുമായി ഹാഫിസ് സയീദ് രംഗത്തെത്തി. കറാച്ചി വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ ഞങ്ങള്‍ ദു:ഖം രേഖപ്പെടുത്തുന്നു. ഇന്ത്യയുമായി സമ്മാനം കൈമാറുന്ന പരിപാടി സര്‍ക്കാര്‍ ഉടന്‍ നിര്‍ത്തണം. നട്ടെല്ല് കാണിക്കണം- സയീദ് ട്വീറ്റ് ചെയ്തിരിക്കുന്നു.

We condemn horrendous act of terrorism at #KarachiAirport in severe words. Government must end exchange of gifts with India; show spine.
— Hafiz Muhammad Saeed (@HafizSaeedJUD) June 9, 2014

അല്‍പസമയത്തിനുള്ളില്‍ തന്നെ അടുത്ത ട്വീറ്റും വന്നു. 'ഇത് പാകിസ്താന് നേര്‍ക്കുള്ള ആക്രമണമാണ്. നരേന്ദ്ര മോദിയുടെ പുതിയ സുരക്ഷാ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇത് യുദ്ധമാണ്. രാഷ്ട്രത്തിനറിയാം ആരാണ് യഥാര്‍ത്ഥ ശത്രുവെന്ന്.'

#KarachiAirport is an attack on Pakistan. Modi's new security team is behind this act of war by India. Nation knows the real enemy.
— Hafiz Muhammad Saeed (@HafizSaeedJUD) June 9, 2014

എന്തായാലും ഇന്ത്യ-പാക് ബന്ധത്തിന് ഈ ആക്രമണം പ്രശ്‌നമായേക്കും. തെഹറീക് ഇ പാകിസ്താന്‍ ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഹാഫീസ് സയീദ് ഇക്കാര്യം അംഗീകരിച്ചിട്ടില്ല.

English summary
JUD chief Hafiz Saeed,has said that Narendra Modi's 'new security team' is responsible for the attack on the Karachi airport, despite the Taliban claiming responsibility.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X