ഗിന്നസ് കരാട്ടെ മാസ്റ്റര്‍' കൊല്ലപ്പെട്ടനിലയില്‍
അനുരാധപുര : പ്രശസ്ത കരാട്ടെ മാസ്റ്ററും ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ വസന്ത കൊല്ലപ്പെട്ട നിലയില്‍. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മുഖം മൂടിയണിഞ്ഞ 20 ഓളം അടങ്ങുന്ന സംഘം ഒളിഞ്ഞിരുന്നു കിംഗ് മാസ്റ്ററെ കൊലപ്പെടുത്തുകയായിരുന്നു. ശ്രീലങ്കയിലെ അനുരാധപുരയിലാണ് സംഭവം.
57 കാരനായ ഇദ്ദേഹ്തതിന് ഗിന്നസ് റെക്കോര്ർഡ് ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നൈറ്റ് ക്ലബില്‍ നിന്നാണ് കൊലചെയ്യപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്ന് മുഖംമൂടിയും ഗ്ലൗസും പോലിസ് കണ്ടെടുത്തു.

രാത്രി 11.30 തോടെ കൊലയാളികള്‍ ക്ലബിലേക്ക് പ്രവേശിക്കുകയായിരുന്നു. ആയുധങ്ങള്‍ ഉപയോഗിച്ചാണ് വസന്തയെ കൊലപ്പെടുത്തിയത്. ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രതികളെ പിടികൂടാനായി മൂന്നു സംഘങ്ങളായ പോലിസിനെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications