Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന്റെ അരമന രഹസ്യങ്ങൾ, അവിഹിതം... മുന്‍ പ്ലേബോയ് മോഡൽ കാരെന്‍ മക് ഡൗഗൽ; ഞെട്ടിക്കുന്ന കഥകൾ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആരോപണങ്ങള്‍ ഒരുപാടുണ്ട്. അതില്‍ പ്രധാനപ്പെട്ട പല ആരോപണങ്ങളും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടതാണ്. ഏറ്റവും ഒടുവില്‍ മറ്റൊരാള്‍ കൂടി ട്രംപിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

മുന്‍ പ്ലേബോയ് പ്ലേമേറ്റ് ആയ കാരെന്‍ മക് ഡൗഗല്‍ ആണ് ആ സ്ത്രീ. താനും ട്രംപും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നായിരുന്നു മക് ഡൗഗലിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ട്രംപിനുണ്ടോ വല്ല കൂട്ടവും. മക് ഡൗഗലിന്റെ വെളിപ്പെടുത്തലിലും വൈറ്റ് ഹൗസിന്റെ വിശദീകരണം വന്നിട്ടുണ്ട്.

കാരെന്‍ മക് ഡൗഗല്‍ എന്ന സ്ത്രീ ആരാണെന്ന് കൂടി അറിയണം. എങ്ങനെ ആയിരുന്നു മക് ഡൗഗലും ടൊണാള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധം?

കാരെന്‍ മക് ഡൗഗല്‍

കാരെന്‍ മക് ഡൗഗല്‍

അമേരിക്കന്‍ മോഡലും നടിയും ആണ് കാരെന്‍ മക് ഡൗഗല്‍. ഇപ്പോള്‍ പ്രായം 46 വയസ്സ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് മക് ഡൗഗലിനെ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്.

പ്ലേ ബോയ് മോഡല്‍

പ്ലേ ബോയ് മോഡല്‍

അറിയപ്പെടുന്ന പ്ലേ ബോയ് മോഡല്‍ ആയിരുന്നു മക് ഡൗഗല്‍. പ്ലേ ബോയുടെ 1997 ഡിസംബര്‍ മാസത്തിലെ പ്ലേമേറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് മക് ഡൗഗല്‍ ആയിരുന്നു. 1998 ലെ പ്ലേമേറ്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു. 90 കളിലെ സെക്‌സിയെസ്റ്റ് പ്ലേമേറ്റ് മത്സരത്തില്‍ രണ്ടാംസ്ഥാനവും സ്വന്തമാക്കി.

ട്രംപുമായി

ട്രംപുമായി

ഡൊണാള്‍ഡ് ട്രംപുമായി മക് ഡൗഗല്‍ ബന്ധം തുടങ്ങുന്നത് 2006 ല്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം മാത്രമായിരുന്നു അതിന്റെ ആയുസ്സ്. 2007 ല്‍ ആ ബന്ധം അവസാനിക്കുകയും ചെയ്തു.

മെലാനിയയെ വിവാഹം കഴിക്കുമ്പോള്‍

മെലാനിയയെ വിവാഹം കഴിക്കുമ്പോള്‍

ഇപ്പോഴത്തെ ഭാര്യ മെലാനിയയെ ട്രംപ് വിവാഹം കഴിക്കുന്ന കാലത്ത് തന്നെ മക് ഡൗഗലുമായി ബന്ധമുണ്ടായിരുന്നു എന്നാണ് പ്രധാന ആരോപണം. ട്രംപിന്റെ കാര്യത്തില്‍ ഇത്തരം ആരോപണങ്ങള്‍ കുപ്രസിദ്ധവും ആണ്.

ന്യൂയോര്‍ക്കര്‍

ന്യൂയോര്‍ക്കര്‍

ന്യൂയോര്‍ക്കര്‍ മാഗസിന്‍ ആണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്ത് വിട്ടിട്ടുള്ളത്. ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച രേഖകള്‍ ലഭിച്ചിരുന്നു എന്നാണ് പറയുന്നത്. പക്ഷേ, അത് ഇത്ര നാളും നിശ്ശബ്ദമാക്കപ്പെടുകയായിരുന്നത്രെ.

വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍

വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍

സംഗതി ഇപ്പോഴല്ല, ഒരു വര്‍ഷം മുമ്പേ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വാര്‍ത്തയായി പുറത്ത് വിട്ടിരുന്നു. എന്നാല്‍ ആ വിഷയത്തില്‍ പ്രതികരിക്കാന്‍ കാരെന്‍ മക് ഡൗഗല്‍ അന്ന് തയ്യാറല്ലായിരുന്നു.

 പ്ലേ ബോയ് പാര്‍ട്ടി

പ്ലേ ബോയ് പാര്‍ട്ടി

ലോസ് ആഞ്ജലീസില്‍ നടന്ന പ്ലേ ബോയ് പാര്‍ട്ടിയില്‍ വച്ചാണത്രെ ട്രംപ് ആദ്യമായി മക് ഡൗഗലിനെ കാണുന്നത്. തന്റെ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടായിരുന്നു അത്. അതിന് ശേഷം ആണ് ഇരുവരും തമ്മില്‍ ബന്ധം തുടങ്ങുന്നത്.

എട്ട് പേജുകള്‍

എട്ട് പേജുകള്‍

മക് ഡൗഗല്‍ സ്വന്തം കൈപ്പടയില്‍ എഴുതി തയ്യാറാക്കിയ എട്ട് പേജ് കുറിപ്പുകള്‍ തങ്ങളുടെ കൈവശം ഉണ്ട് എന്നാണ് ന്യൂയോര്‍ക്കര്‍ മാഗസിന്റെ അവകാശവാദം. ഈ കുറിപ്പില്‍ ട്രംപുമായുള്ള എല്ലാ തരം ബന്ധങ്ങളും വിശദമാക്കുന്നുണ്ടത്രെ.

പോണ്‍ നടിയുമായി

പോണ്‍ നടിയുമായി

ഏതാണ്ട് ഇതേ കാലത്ത് തന്നെയാണ് ട്രംപിന് ഒരു അശ്ലീല നടിയുമായും ബന്ധമുണ്ടായിരുന്നതായി പറയുന്നത്. സ്റ്റോമി ഡാനിയേല്‍സ് എന്ന നടി തന്നെയാണ് തനിക്ക് ട്രംപുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്. തൊട്ടടുത്ത വര്‍ഷം ആയിരുന്നു ട്രംപിന്റെ മൂന്നാം വിവാഹം.

വ്യാജ വാര്‍ത്ത

വ്യാജ വാര്‍ത്ത

എന്നാല്‍ കാരെന്‍ മക് ഡൗഗലുമായുള്ള ട്രംപിന്റെ ബന്ധം വൈറ്റ് ഹൗസ് നിഷേധിക്കുകയായിരുന്നു. അതൊരു പഴയ കഥയാണ്, വ്യാജ വാര്‍ത്തയാണ് എന്നൊക്കെയായിരുന്നു വിശദീകരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+