കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്മല്‍ കസബ് മരിച്ചിട്ടില്ല: ടീച്ചര്‍

Google Oneindia Malayalam News

ലാഹോര്‍: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി അജ്മല്‍ കസബ് മരിച്ചിട്ടില്ലേ. ഇല്ല എന്നാണ് അജ്മല്‍ കസബിന്റെ അധ്യാപകന്‍ പറയുന്നത്. പാക്‌സിതാനിലെ ഒരു കോടതിയിലാണ് കസബിന്റെ അധ്യാപകനായ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ ഈ മൊഴി നല്‍കിയത്. ലാഹോറില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള ഫരീദ്‌കോട്ട് പ്രൈമറി സ്‌കൂളിലാണ് കസബ് പഠിച്ചത്.

അജ്മല്‍ കസബിനെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. മുംബൈ ആക്രമണക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ തൂക്കിലേറ്റിയത് അജ്മല്‍ കസബിനെ അല്ല. അവന്‍ ജീവിച്ചിരിക്കുന്നുണ്ട്. പഞ്ചാബ് പ്രവിശ്യയില്‍പ്പെട്ട ഫരീദ്‌കോട്ട് പ്രൈമറി സ്‌കൂളിലെ അധ്യാപകന്‍ കോടതിയില്‍ പറഞ്ഞു. അജ്മല്‍ കസബിന്റെ സ്‌കൂള്‍ റെക്കോര്‍ഡുകളും ഇയാള്‍ കോടതിയില്‍ ഹാജരാക്കി. മെയ് 14 ന് ശേഷം കോസില്‍ വിചാരണ തുടരും.

ajmal-kasab

2008 നവംബറില്‍ മുംബൈയിലുണ്ടായ തീവ്രവാദി ആക്രമണക്കേസില്‍ വാദം കേള്‍ക്കുന്ന ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതിയിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളില്‍ ഒരാളാണ് ഈ അധ്യാപകന്‍. 166 പേരാണ് മുംബൈയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഭീകരാക്രമണത്തിനിടെ പിടിയിലായ അജ്മല്‍ കസബ് എന്ന 25 കാരനെ പുനെയിലെ യെര്‍വാഡ ജയിലില്‍ 2012 നവംബര്‍ 21 നാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. മുംബൈയില്‍ ആക്രമണം നടത്തിയ ഭീകരവാദികളില്‍ കസബിനെ മാത്രമേ ജീവനോടെ പിടികൂടാന്‍ സാധിച്ചിരുന്നുള്ളൂ.

English summary
Ajmal Kasab whom I taught is alive: Pak school teacher
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X