കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ നാലാം യുദ്ധത്തിന് വഴിവക്കുമെന്ന് ഷെരീഫ്

  • By Soorya Chandran
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയുടെ അധീനതയില്‍ നിന്ന് കശ്മീര്‍ സ്വതന്ത്രമാകണം എന്നതാണ് തന്റെ ആഗ്രഹമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. താന്‍ ജീവിച്ചിരിക്കെ തന്നെ അത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നവാസ് ഷെരീഫ് പറഞ്ഞു. ആസാദ് ജമ്മു ആന്‍ഡ് കശ്മീര്‍ കൗണ്‍സിലിന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നവാസ് ഷെരീഫ്.

ഇന്ത്യയും പാകിസ്താനും തമ്മില്‍ നാലാമത് ഒരു യുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് കശ്മീരിന്റെ പേരില്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ആ യുദ്ധം ഏത് നിമിഷവും സംഭവിച്ചേക്കുമെന്ന ഭീഷണിയും നവാസ് ഷെരീഫ് മുഴക്കിയിട്ടുണ്ട്.

Nawaz Sharif

ആയുധ പന്തയത്തിന് ഇന്ത്യ പാകിസ്താനെ നിര്‍ബന്ധിക്കുകയാണെന്ന് നവാസ് ആരോപിച്ചു. ഇന്ത്യ-പാക് ബന്ധം നല്ല രീതിയില്‍ ആയിരുന്നെങ്കില്‍ ആയുധങ്ങള്‍ക്കായി ചെലവഴിക്കുന്ന പണം സമൂഹത്തിന് വേണ്ടി ചെലവഴിക്കാമായിരുന്നു എന്നും നവാസ് ഷെരീഫ് പറഞ്ഞു.

കശ്മീരിലെ ജനങ്ങളുടെ താത്പര്യത്തിനനുസസരിച്ചാണ് ആ പ്രശ്‌നം പരിഹരിക്കേണ്ടത്. കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടാതെ പ്രദേശത്ത് സമാധാനം ഉണ്ടാകില്ലെന്നാണ് ഐക്യ രാഷ്ട്രസഭയുടെ പ്രമേയവും സൂചിപ്പിക്കുന്നത്-നവാസ് ഷെരീഫ് പറഞ്ഞു.

ഡോണ്‍ ന്യൂസ് ആണ് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഈ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക പത്രക്കുറിപ്പില്‍ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല.

English summary

 Kashmir is a flashpoint that can trigger a fourth war between Pakistan and India anytime, Prime Minister Nawaz Sharif has said, seeking an early settlement of the issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X