കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍; ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പാക് വംശജരുടെ ആക്രമണം, ജനല്‍ ചില്ലുകള്‍ തകര്‍ത്തു

Google Oneindia Malayalam News

ലണ്ടന്‍: കശ്മീര്‍ വിഷയത്തില്‍ ലണ്ടനിലെനെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പാക് വംശജരുടെ പ്രതിഷേധം. ലണ്ടനിലെ വിവിധ സ്ഥലങ്ങങ്ങളില്‍ നിന്ന് സംഘടിച്ചെത്തിയ പതിനായിരത്തോളം വരുന്ന സംഘമാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പ്രതിഷേധം നടത്തിയത്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുമായി രംഗത്ത് എത്തിയവര്‍ പ്രതിഷേധത്തിനിടെ ഹൈക്കമ്മീഷന് നേരെ കല്ലേറും നടത്തി. അക്രമത്തില്‍ ഹൈക്കമീഷന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

ശിവകുമാറിന്‍റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; കര്‍ണാടകയില്‍ ഇന്ന് ബന്ദ്, ബിജെപിയുടെ പക വീട്ടലെന്ന്ശിവകുമാറിന്‍റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; കര്‍ണാടകയില്‍ ഇന്ന് ബന്ദ്, ബിജെപിയുടെ പക വീട്ടലെന്ന്

കശ്മീരിന് സ്വാതന്ത്രം നല്‍കണമെന്ന മുദ്യാവാക്യവുമായി പാക് അധീന കശ്മീരിന്‍റെ പതാകയും പ്ലക്കാര്‍ഡുകളമേന്തിയായിരുന്നു പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങിയത്. ബ്രിട്ടീഷ് കശ്മീര്‍ ഗ്രൂപ്പുകള്‍ സംഘടിപ്പിച്ച പ്രതിഷേധം പാര്‍ലമെന്‍റ് സ്ക്വയറില്‍ നിന്നാണ് ആരംഭിച്ചത്. പരിപാടിയില്‍ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയിലെ ചില എംപിമാരും പങ്കെടുത്തു. കശ്മീരില്‍ നീതി ലഭ്യമാവുന്നത് വരെ പ്രതിഷേധങ്ങള്‍ തുടരുമെന്ന് മാര്‍ച്ചിന് നേതൃത്വം നല്‍കിയ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി എംപിയായ ലിയാം ബെര്‍ണ്‍ പറഞ്ഞു.

kashmir

അതേസമയം ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ നടന്ന ആക്രമത്തില്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പ്രതിഷേധിച്ചു. ഹൈക്കമ്മീഷന് നേരെ നടന്ന ആക്രമം തീര്‍ത്തും അസ്വീകാര്യമാണെന്നും പ്രതിഷേധത്തില്‍ അപലപിക്കുന്നുവെന്നും സാദിഖ് ഖാന്‍ ട്വീറ്റ് ചെയ്തു. ഹൈക്കമ്മീഷന് നേരെ നടന്ന ആക്രമത്തില്‍ ഇന്ത്യന്‍ വംശജര്‍ ഇതുവരെ പ്രതിഷേധങ്ങള്‍ക്കൊന്നും ആഹ്വനം ചെയ്തിട്ടില്ല.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഭൂരിപക്ഷം നഷ്ടമായി; ബ്രെക്സിറ്റ് നീക്കത്തിന് തിരിച്ചടിബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഭൂരിപക്ഷം നഷ്ടമായി; ബ്രെക്സിറ്റ് നീക്കത്തിന് തിരിച്ചടി

ആഗസ്റ്റ് 15 നും ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പാക് വംശജരുടെ പ്രതിഷേധവും ആക്രമണവും നടന്നിരുന്നു. കശ്മീരികള്‍ക്ക് ജീവിക്കാന്‍ അവകാശം വേണെമെന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനെതിരെ സിഖുകാരും കശ്മീർ വിഭജനത്തെ അനുകൂലിക്കുന്നവരും സംഘടിച്ചെത്തിയതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.

English summary
kashmir; Attack on Indian High Commission at London
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X