കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ഐസിജെയെ സമീപിക്കാന്‍ പാകിസ്താന് തെളിവില്ല, തുറന്ന് പറഞ്ഞ് പാക് അഭിഭാഷകന്‍!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീരില്‍ വംശീയ ഉന്‍മൂലനം നടക്കുന്നുവെന്ന വാദത്തിന് പാകിസ്താന്റെ പക്കല്‍ തെളിവില്ലെന്ന് അന്താരാഷ്ട്ര കോടതി അഭിഭാഷകന്‍ ഖവാര്‍ ഖുറേഷി. നേരത്തെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇത്തരമൊരു വാദം ഉന്നയിച്ചിരുന്നു. ഇതില്‍ തെളിവുമായി അന്താരാഷ്ട്ര നീതി ന്യായ കോടതിയെ സമീപിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദത്തെ തള്ളുന്നതാണ് ഐസിജെ അഭിഭാഷകന്‍ ഖുറേഷിയുടെ പ്രസ്താവന.

1

തെളിവുകള്‍ തീരെ ഇല്ലാത്തതിനാല്‍ കശ്മീരില്‍ പാകിസ്താന്റെ വാദങ്ങള്‍ അന്താരാഷ്ട്ര കോടതിയില്‍ തെളിയിക്കുക അസാധ്യമായിരിക്കുമെന്നും ഖവാര്‍ ഖുറേഷി പറയുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സര്‍ക്കാര്‍ തീരുമാനത്തെ അന്താരാഷ്ട്രവത്കരിക്കാനുള്ള ശ്രമങ്ങളാണ് പാകിസ്താന്‍ നടത്തുന്നത്. നേരത്തെ ഐക്യരാഷ്ട്രസഭയെയും പാകിസ്താന്‍ സമീപിച്ചിരുന്നു.

അതേസമയം കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥയുടെ വക്കിലാണ്. ആണവയുദ്ധം വരെ ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസം ആരോപണങ്ങളുണ്ടായിരുന്നു. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് പാരീസില്‍ നരേന്ദ്ര മോദിയുമായി നടന്ന ചര്‍ച്ചയില്‍ ഇത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നത്. കശ്മീരികള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ അനുനയ ചര്‍ച്ചകള്‍ക്ക് തയ്യാറാവുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. കശ്മീരില്‍ തെളിവുകള്‍ ഇല്ലാതെ ആരോപണം ഉന്നയിക്കുന്നത് സംഘര്‍ഷ സാധ്യത ശക്തമാക്കുമെന്നും പാകിസ്താന്‍ കരുതുന്നു.

തിരഞ്ഞെടുപ്പ് യുദ്ധം പ്രഖ്യാപിച്ച് പ്രിയങ്ക...ഹാമിര്‍പൂരില്‍ ഹര്‍ദീപക് നിഷാദ് സ്ഥാനാര്‍ത്ഥി!!തിരഞ്ഞെടുപ്പ് യുദ്ധം പ്രഖ്യാപിച്ച് പ്രിയങ്ക...ഹാമിര്‍പൂരില്‍ ഹര്‍ദീപക് നിഷാദ് സ്ഥാനാര്‍ത്ഥി!!

English summary
kashmir genocide pakistan doesnt have enough evidence says icj lawyer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X