കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ കളിക്കുന്നത് തീ കളി, കാശ്മീര്‍ പിടിച്ചെടുക്കാനാണ് ഉദ്ദേശമെങ്കില്‍ നടത്തില്ല; പാക് പ്രസിഡന്‍റ്

Google Oneindia Malayalam News

ഇസ്ലാമാബാദ്: കാശ്മീര്‍ വിഷയത്തിലെ ഇന്ത്യന്‍ നിലപാടിനെതിരെ ആഞ്ഞടിച്ച് പാക് പ്രസിഡന്‍റ് ആരിഫ് അല്‍വി. കാശ്മീരില്‍ ഇന്ത്യ കളിക്കുന്നത് തീ കളിയാണ്. കാശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടി മതേതരത്വത്തെ ഇല്ലാതാക്കി കളയുമെന്നും ആരിഫ് അല്‍വി പറഞ്ഞു. കനേഡിയില്‍ അമേരിക്കന്‍ മീഡിയ ഔട്ട്ലെറ്റായ വൈസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കാശ്മീര്‍ വിഷയത്തില്‍ ആരിഫ് അല്‍വി ഇന്ത്യക്കെതിരെ ആഞ്ഞടിച്ചത്.

കാശ്മീര്‍ പിടിച്ചെടുക്കാമെന്ന് ഇന്ത്യ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റിയെന്നും യുദ്ധം തുടങ്ങിയാല്‍ പ്രതിരോധിക്കാന്‍ തയ്യാറാണെന്നും ആരിഫ് അല്‍വി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കാശ്മീര്‍ വിഷയം സംബന്ധിച്ച് ഇനി ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് അല്‍വിയുടെ പ്രതികരണം. വിശദാംശങ്ങള്‍ ഇങ്ങനെ

 സൈനീക നീക്കം

സൈനീക നീക്കം

കാശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ സൈനീക നീക്കം നടത്തിയേക്കുമെന്ന് അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് തീവ്രവാദികള്‍ കടന്നെന്ന വാര്‍ത്തയേയും ഇമ്രാന്‍ ഖാന്‍ തള്ളിയിരുന്നു. മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കാന്‍ ഇന്ത്യ കശ്മീരില്‍ നടത്തുന്ന നടപടികളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തത്.

 സമാധാന ചര്‍ച്ച ആവശ്യപ്പെടില്ല

സമാധാന ചര്‍ച്ച ആവശ്യപ്പെടില്ല

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയോട് ഇനി സമാധാന ചര്‍ച്ച ആവശ്യപ്പെടില്ലെന്ന നിലപാടിലാണ് പാകിസ്താന്‍. പാകിസ്താന്‍ നിരന്തരം സമാധാന ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടും ഇന്ത്യ ഇതെല്ലാം തള്ളിക്കളയുകയാണുണ്ടായത്.അവരോട് സംസാരിച്ചിട്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഞാനിതുവരെ സമാധാനത്തിനായി നടത്തിയ നീക്കങ്ങളൊക്കെ വെറുതെയായി. ഇനി ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്നായിരുന്നു ഇമ്രാന്‍ പ്രതികരിച്ചത്.

 വിഡ്ഢികളുടെ സ്വര്‍ഗത്തില്‍

വിഡ്ഢികളുടെ സ്വര്‍ഗത്തില്‍

ഇതിന് പിന്നാലെയാണ് ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് പാക് പ്രസിഡന്‍റ് ആരിഫ് അല്‍വി രംഗത്തെത്തിയത്. ആര്‍ട്ടിക്കിള്‍ 370ഉം 35 എയും റദ്ദാക്കിയതിലൂടെ കാശ്മീരിലെ സ്ഥിതി മെച്ചപ്പെടുത്താമെന്നാണ് ഇന്ത്യ കരുതുന്നതെങ്കില്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ് കഴിയുന്നത്. ഭരണഘടനയില്‍ മാറ്റം വരുത്തി ഇന്ത്യ കാശ്മീരില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. അതിന് പാകിസ്താന്‍ ഉത്തരവാദികള്‍ അല്ലെന്നും അല്‍വി പറഞ്ഞു.

 ഇന്ത്യ അവഗണിക്കുന്നു

ഇന്ത്യ അവഗണിക്കുന്നു

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് ശേഷം കാശ്മീര്‍ വിഷയത്തില്‍ പ്രസ്താവനയൊന്നും ഇറക്കാത്തതില്‍ പാകിസ്താന്‍ നിരാശരാണോ എന്ന ചോദ്യത്തിന് ഇതിനോടകം നിരവധി ചര്‍ച്ചകള്‍ കഴിഞ്ഞെന്നും നേരത്തെ തന്നെ അന്തര്‍ ദേശീയവത്ക്കരിക്കപ്പെട്ട ഒരു പ്രശ്‌നമാണ് കാശ്മീര്‍ വിഷയം എന്നും ആല്‍വി പ്രതികരിച്ചു.കശ്മീരുമായി ബന്ധപ്പെട്ട നിരവധി സുരക്ഷാ സമിതി പ്രമേയങ്ങള്‍ ഇന്ത്യ അവഗണിച്ചിട്ടുണ്ട്. അതേസമയം തര്‍ക്കം പരിഹരിക്കാന്‍ പാകിസ്താനുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്നും അല്‍വി കുറ്റപ്പെടുത്തി.

 കാശ്മീര്‍ പിടിച്ചെടുക്കാന്‍

കാശ്മീര്‍ പിടിച്ചെടുക്കാന്‍

തര്‍ക്ക പരിഹാരത്തിന് ഒരു കക്ഷി തയ്യാറാകാത്ത സാഹചര്യത്തില്‍ എത്രകാലം അന്താരാഷ്ട്ര സമൂഹത്തിന് വിഷയത്തില്‍ മൗനം പാലിക്കാന്‍ സാധിക്കുമെന്നും അല്‍വി ചോദിച്ചു. കാശ്മീരിനെ പിടിച്ചെടുക്കാനുള്ള ഒരു ശ്രമം ഇന്ത്യ നടത്തുന്നുണ്ടെന്ന് വേണം കരുതാന്‍. എന്നാല്‍ അത് പാകിസ്താന്‍ അനുവദിക്കില്ല. വിഷയം അന്താരാഷ്ട്രവത്കരിച്ചുകൊണ്ടേയിരിക്കും. പുല്‍വാമ ആക്രമണം പോലെ ഒരു ആക്രമണം നടത്തി പാകിസ്താനെതിരെ യുദ്ധം ചെയ്യാമെന്നൊരു സാധ്യത ഇന്ത്യ തേടുന്നുണ്ടാകാം. പക്ഷേ പാകിസ്താന്‍ യുദ്ധം നടത്തില്ല. അതേസമയം ഇന്ത്യ യുദ്ധമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ പ്രതിരോധിക്കാനുള്ള അവകാശം പാകിസ്താനുമുണ്ട്. ഇന്ത്യ അപകടകരമായ ഒരു പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അല്‍വി പറഞ്ഞു.

English summary
Kashmir; India is playing with fire says Pak president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X