കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കെതിരെ അണ്വായുധം!! സൂചന നല്‍കി പാക് സേനാ മേധാവി, കശ്മീര്‍ സെല്‍ രൂപീകരിക്കുന്നു

Google Oneindia Malayalam News

ഇസ്ലാമാബാദ്/ദില്ലി: അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കവെ, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഓര്‍മിപ്പിച്ചതിന് പിന്നാലെ ഇന്ത്യയ്ക്ക് പാകിസ്താന്‍ സൈന്യത്തിന്റെ ഭീഷണി. കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും കടുത്ത വാഗ്വാദം തുടരവെയാണ് പാക് സൈന്യത്തിന്റെ പരുക്കന്‍ പ്രതികരണം. കശ്മീര്‍ ആണവായുധം പ്രയോഗിക്കാന്‍ സാധ്യതയുള്ള വിഷയമാണെന്ന് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. ഇന്ത്യയുടെ ആക്രമണം നേരിടാന്‍ പാകിസ്താന്‍ സൈന്യം തയ്യാറാണെന്നും അദ്ദേഹം പറയുന്നു.

നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികനെ പാക് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ഭീഷണി. ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍ ഭാവിയില്‍ ഈ നയം തുടര്‍ന്നേക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത് പാകിസ്താനുള്ള ശക്തമായ താക്കീതായിരുന്നു. കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോര് രൂക്ഷമാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ഇമ്രാന്‍ ഖാന്റെ ഭീഷണി

ഇമ്രാന്‍ ഖാന്റെ ഭീഷണി

ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞദിവസം യുദ്ധ ഭീഷണി മുഴക്കിയിരുന്നു. കശ്മീരിന്റെ മോചനത്തിന് വേണ്ടി പോരാട്ടത്തിന് ഇറങ്ങാന്‍ അദ്ദേഹം പാകിസ്താന്‍ ജനതോട് ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ വിഷയം അന്താരാഷ്ട്ര സമിതികളില്‍ ഉന്നയിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്.

 പാകിസ്താന് പിന്തുണ കുറവ്

പാകിസ്താന് പിന്തുണ കുറവ്

തൊട്ടുപിന്നാലെയാണ് കശ്മീര്‍ വിഷയം പാകിസ്താന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ഉന്നയിച്ചത്. മുഴുവന്‍ രാജ്യങ്ങളും ഇന്ത്യയുടെ നിലപാടിനെ ചോദ്യം ചെയ്തില്ല. അതേസമയം, ചൈന മാത്രമാണ് പാകിസ്താനെ അനുകൂലിച്ചത്. കശ്മീര്‍ തങ്ങളുടെ ആഭ്യന്തര വിഷയമാണെന്ന് ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ യുഎന്നില്‍ വ്യക്തമാക്കുകയും ചെയ്തു.

 50 വര്‍ഷത്തിനിടെ ആദ്യമെന്ന് ഇമ്രാന്‍

50 വര്‍ഷത്തിനിടെ ആദ്യമെന്ന് ഇമ്രാന്‍

കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതി രഹസ്യമായിട്ടാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയെ ഇമ്രാന്‍ ഖാന്‍ സ്വാഗതം ചെയ്തു. 50 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് രക്ഷാസമിതി വിഷയം ചര്‍ച്ച ചെയ്യുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. രക്ഷാസമിതിയുടെ 11 പ്രമേയങ്ങള്‍ കശ്മീരികളുടെ സ്വയം നിര്‍ണയാ അവകാശത്തെ അനുകൂലിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ സെല്‍ രൂപീകരിച്ച് പാകിസ്താന്‍

കശ്മീര്‍ സെല്‍ രൂപീകരിച്ച് പാകിസ്താന്‍

അതിനിടെ, കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ കൂടുതല്‍ ഇടപെടല്‍ നടത്തുമെന്നാണ് സൂചന. വിദേശകാര്യ ഓഫീസിന് കീഴില്‍ കശ്മീര്‍ സെല്‍ രൂപീകരിക്കാനാണ് പാകിസ്താന്റെ തീരുമാനം. ഇക്കാര്യം പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി വിശദമാക്കി. പ്രധാന രാജ്യങ്ങളിലെ പാക് എംബസികളിലും കശ്മീര്‍ ഓഫീസ് തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആണവായുധം പ്രയോഗിക്കാന്‍ സാധ്യത

ആണവായുധം പ്രയോഗിക്കാന്‍ സാധ്യത

ആണവായുധം പ്രയോഗിക്കാന്‍ സാധ്യതയുള്ള വിഷയമാണ് കശ്മീര്‍ എന്ന് പാക് സൈനിക ജനറല്‍ ആസിഫ് ഗഫൂര്‍ ഭീഷണി മുഴക്കുന്നു. ഇന്ത്യയുടെ ഏത് ആക്രമണത്തെയും നേരിടാന്‍ പാകിസ്താന്‍ സൈന്യം തയ്യാറാണ്. ഏറെ കാലം നീളുന്ന പോരാട്ടമായി കശ്മീര്‍ തര്‍ക്കം മാറുമെന്നും ആസിഫ് ഗഫൂര്‍ പറഞ്ഞു.

 പ്രകോപനം തുടരുന്നു

പ്രകോപനം തുടരുന്നു

അതിനിടെ അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം തുടരുകയാണ്. കശ്മീരിലെ റജൗരി ജില്ലയോട് ചേര്‍ന്ന നിയന്ത്രണ രേഖയില്‍ പാക് സൈന്യം കരാര്‍ ലംഘിച്ച ആക്രമണം നടത്തി. ലാന്‍സ് നായിക് സന്ദീപ് ഥാപ്പ വീരമൃത്യു വരിച്ചുവെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പാകിസ്താന്‍ രണ്ടുദിവസം മുമ്പ് ആരോപിച്ചിരുന്നു.

ഥാപയെ രക്ഷിക്കാനായില്ല

ഥാപയെ രക്ഷിക്കാനായില്ല

ഡെറാഡൂണ്‍ സ്വദേശിയാണ് സന്ദീപ് ഥാപ. റജൗരി ജില്ലയിലെ നൗഷേര സെക്ടറിലായിരുന്നു ഇദ്ദേഹത്തിന്റെ സേവനം. പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമം തുടരവെയായിരുന്നു മരണം. ശനിയാഴ്ച രാവിലെ ആറര മുതല്‍ പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയാരിന്നു.

ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ജമ്മുവിന് പുറമെ കശ്മീര്‍ താഴ്‌വരയിലും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ ആരംഭിച്ചു. 50000 ടെലിഫോണ്‍ ബന്ധങ്ങള്‍ പുനസ്ഥാപിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ടെലിഫോണ്‍ ബന്ധം പുനസ്ഥാപിക്കുന്നത്. വന്‍തോതില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നതിന് താഴ്‌വരയിലുണ്ടായിരുന്ന നിയന്ത്രണത്തില്‍ ഇളവ് വരുത്തിയെന്ന് പോലീസ് അറിയിച്ചു.

സുരക്ഷ തുടരും

സുരക്ഷ തുടരും

ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴും കശ്മീരില്‍ കനത്ത സുരക്ഷ തുടരുകയാണ്. ജമ്മു മേഖലയില്‍ അഞ്ച് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കണകക്ഷനുകള്‍ പുനസ്ഥാപിച്ചു. ആഗസ്റ്റ് നാല് മുതലാണ് ഇന്നുവരെയില്ലാത്ത വിധം നിയന്ത്രണങ്ങള്‍ ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

പുതിയ മാറ്റങ്ങള്‍

പുതിയ മാറ്റങ്ങള്‍

കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്യുന്നതിന് മുന്നോടിയായിട്ടായിരുന്നു നിയന്ത്രണങ്ങള്‍. 50000ത്തോളം സൈനികരെ അധികാമായി വിന്യസിക്കുകയും ചെയ്തിരുന്നു. സൈനികര്‍ കശ്മീരിലെ തന്ത്രപ്രധാന മേഖലകളില്‍ തുടരുകയാണ്.

സാധാരണ നിലയിലേക്ക്

സാധാരണ നിലയിലേക്ക്

കശ്മീരിലെ 17 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം പഴയപടിയാക്കി പുനസ്ഥാപിച്ചു. മധ്യകശ്മീരിലെ ബദ്ഗാം, സോനാമര്‍ഗ്, മണിഗാം, വടക്കന്‍ കശ്മീരിലെ ഗുറസ്, താങ്മാര്‍ഗ്, ഉറി കേരണ്‍, താങ്ദാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ടെലിഫോണ്‍ ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്. ശ്രീനഗറിലെ പോലീസ് ആസ്ഥാനം, സിവില്‍ ലൈന്‍ ഏരിയ എന്നിവടങ്ങളിലും ടെലിഫോണ്‍ ബന്ധം പുനസ്ഥാപിച്ചു.

നായിഡുവിന്റെ ടിഡിപി തകരുന്നു; 20000 നേതാക്കള്‍ ബിജെപിയിലേക്ക്, താമര വിരിഞ്ഞ് തെലങ്കാനനായിഡുവിന്റെ ടിഡിപി തകരുന്നു; 20000 നേതാക്കള്‍ ബിജെപിയിലേക്ക്, താമര വിരിഞ്ഞ് തെലങ്കാന

English summary
Kashmir is a Nuclear Flash Point, Says Pakistan Gen Asif Ghafoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X