കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൗഡി മോദിയില്‍ ട്രംപിന്‍റെ ആദ്യ പ്രതികരണം ഇങ്ങനെ, പിന്നാലെ കശ്മീരില്‍ മധ്യസ്ഥത, മറുപടി ഇങ്ങനെ

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ വീണ്ടും ഇടപെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ചര്‍ച്ചയില്‍ ഇടപെടാമെന്ന് ട്രംപ് വീണ്ടും വാഗ്ദാനം ചെയ്തു. അതേസമയം ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് വേണ്ടി കാത്തിരിക്കണമെന്നാണ് ഇന്ത്യയുടെ പ്രതികരണം. ചര്‍ച്ചയ്ക്ക് ഇന്ത്യ തയ്യാറാവുമെന്നാണ് സൂചന.

1

നേരത്തെ ഹൂസ്റ്റണിലെ ഹൗഡി മോദി ചടങ്ങില്‍ മോദി നടത്തിയ പ്രസംഗത്തെ ആക്രമണോത്സുകമായതെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇത് പാകിസ്താനുള്ള മറുപടിയാണ് എന്ന നിലയിലും ട്രംപ് സൂചിപ്പിച്ചിരുന്നു. ഈ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ചര്‍ച്ചയാവാമെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. താന്‍ മികച്ചൊരു മധ്യസ്ഥനാണെന്നും, ഇന്ത്യയും പാകിസ്താനും അംഗീകരിച്ചാല്‍ ചര്‍ച്ചയ്ക്ക് മാധ്യസ്ഥത വഹിക്കാമെന്നും ട്രംപ് പറഞ്ഞു.

നേരത്തെ ഹൗഡി മോദി ചടങ്ങില്‍ പാകിസ്താന്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന പരാമര്‍ശം മോദി നടത്തിയിരുന്നു. അതേസമയം പ്രധാനമന്ത്രിയും ട്രംപും തമ്മില്‍ ഇന്നാണ് യോഗം നടക്കുന്നത്. ഇതില്‍ കശ്മീര്‍ വിഷയം ട്രംപ് ഉന്നയിക്കുമെന്നാണ് സൂചന. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാന്നിധ്യത്തിലായിരുന്നു ട്രംപ് മധ്യസ്ഥത വഹിക്കാമെന്ന് പറഞ്ഞത്. എന്നാല്‍ മൂന്നാമതൊരു കക്ഷി ഇടപെടേണ്ടെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

Recommended Video

cmsvideo
നാണമില്ലേ മോദി, താങ്കള്‍ ട്രംപിന്റെ ജോലിക്കാരനാണോ | #NarendraModi | Oneindia Malayalam

നേരത്തെ വിദേശകാര്യ മന്ത്രാലയ വക്താവ് രാവിഷ് കുമാറും യോഗത്തിനായി കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. മൂന്നാമതൊരു കക്ഷി ഇടപെടേണ്ടെന്നാണ് എക്കാലത്തും ഇന്ത്യയുടെ നിലപാട്. എന്നാല്‍ അദ്ഭുതകരമായത് എന്തെങ്കിലും ചിലപ്പോള്‍ സംഭവിച്ചേക്കും. അതുകൊണ്ട് കാത്തിരിക്കണമെന്നും രാവിഷ് കുമാര്‍ പറഞ്ഞു. ഹൗഡി മോദി ചടങ്ങിനെ നേരത്തെ ട്രംപ് പ്രശംസിച്ചിരുന്നു. വളരെ അഗ്രസീവായ കാര്യങ്ങളാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. ഞാനത് പ്രതീക്ഷിച്ചിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ ത്രികോണ സഖ്യമില്ല... 144 സീറ്റ് ഓഫര്‍ കോണ്‍ഗ്രസ് പൊളിച്ചെന്ന് അംബേദ്ക്കര്‍മഹാരാഷ്ട്രയില്‍ ത്രികോണ സഖ്യമില്ല... 144 സീറ്റ് ഓഫര്‍ കോണ്‍ഗ്രസ് പൊളിച്ചെന്ന് അംബേദ്ക്കര്‍

English summary
kashmir trump offers mediation again india replies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X