• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേറ്റ് രാജകുമാരി പ്രസവത്തിനായി ആശുപത്രിയിൽ! അഞ്ചാം കിരീടാവകാശിയെ കാത്ത് ബ്രിട്ടൻ...

ലണ്ടൻ: ബ്രീട്ടീഷ് രാജകുടുംബത്തിലേക്ക് പുതിയ അതിഥി എത്താൻ ഇനി മണിക്കൂറുകൾ മാത്രം. കേറ്റ് മിഡിൽട്ടൺ രാജകുമാരിയെ മൂന്നാമത്തെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ബ്രിട്ടൻ ജനതയുടെ കണ്ണും കാതും സെന്റ് മേരീസ് ലിന്റോ വിങ് ആശുപത്രിയിലേക്ക്.

പൂർണ്ണ ഗർഭിണിയായ കേറ്റ് മിഡിൽട്ടൺ രാജകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കെൻസിങ്ടൺ പാലസ് ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചിരുന്നു. രാജകുമാരിയെ ഞായറാഴ്ച രാവിലെ പാഡിങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും, കൊട്ടാരത്തിൽ നിന്ന് കാറിലാണ് രാജകുമാരിയെ ആശുപത്രിയിൽ എത്തിച്ചതെന്നും പാലസ് അധികൃതർ ട്വിറ്ററിലൂടെ വ്യക്തമാക്കി.

 മൂന്നാമത്തെ കുഞ്ഞ്...

മൂന്നാമത്തെ കുഞ്ഞ്...

വില്യം-കേറ്റ് ദമ്പതികളുടെ മൂന്നാം കുഞ്ഞിനു വേണ്ടിയാണ് ബ്രിട്ടൻ ഒന്നാകെ സെക്കന്റുകൾ എണ്ണി കാത്തിരിക്കുന്നത്. നേരത്തെ ബ്രിട്ടീഷ് രാജകുമാരിയുടെ ആദ്യത്തെ രണ്ട് പ്രസവങ്ങളും ബ്രിട്ടീഷുകാർ വൻ ആഘോഷമാക്കിയിരുന്നു. മൂന്നാം പ്രസവവും സമാനമായ രീതിയിൽ വൻ ആഘോഷമാക്കാനാണ് ഇവരുടെ തീരുമാനം. ഇതിന്റെ ഭാഗമായി കുഞ്ഞിന്റെ പേരും, ജനിക്കുന്ന ദിവസവും സമയവുമെല്ലം പ്രവചിക്കുന്നതും ആരംഭിച്ചിട്ടുണ്ട്.

ജോർജ്, ഷാർലറ്റ്...

ജോർജ്, ഷാർലറ്റ്...

നാലു വയസുകാരനായ ജോർജ് രാജകുമാരനും രണ്ട് വയസുള്ള ഷാർലറ്റ് രാജകുമാരിക്കും കുഞ്ഞനിയത്തിയോ കുഞ്ഞനുജനോ എന്നാണ് ബ്രിട്ടീഷുകാരുടെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. കേറ്റ് മിഡിൽട്ടണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഡെയ്ലി മെയിൽ അടക്കമുള്ള മാധ്യമങ്ങളിലും രാജകുമാരിയുടെ പ്രസവം മാത്രമാണ് വാർത്ത. ഇതിനിടെ മൂന്നാമത്തെ കുഞ്ഞിന് വേണ്ടിയുള്ള പേരുകൾ നേരത്തെ തന്നെ കണ്ടെത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

പെൺകുഞ്ഞ്...

പെൺകുഞ്ഞ്...

വില്യം-കേറ്റ് ദമ്പതികളുട മൂന്നാമത്തെ കുഞ്ഞ് ആൺകുട്ടിയാണെങ്കിൽ ആൽബർട്ട്, ആർതർ, ഫ്രഡ് എന്നീ പേരുകളിൽ ഏതെങ്കിലുമായിരിക്കും രാജകുടുംബം തിരഞ്ഞെടുക്കുകയെന്നാണ് റിപ്പോർട്ട്. ഇനി പെൺകുട്ടിയാണെങ്കിൽ മേരി, ആലീസ്, വിക്ടോറിയ എന്നീ പേരുകളാണ് പരിഗണിക്കുന്നത്. വിശിഷ്ടദിനമായ സെന്റ് ജോർജ്സ് ഡേയിലായിരിക്കും കേറ്റ് മൂന്നാം കുഞ്ഞിന് ജന്മം നൽകുകയെന്നും പ്രവചനങ്ങളുണ്ട്.

ലിന്റോ വിങ്...

ലിന്റോ വിങ്...

പാഡിങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയുടെ ഭാഗമായുള്ള ലിന്റോ വിങിലാണ് കേറ്റ് മിഡിൽഡൺ രാജകുമാരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തെ രണ്ട് തവണ ഗർഭിണിയായ സമയത്തും അനുഭവപ്പെട്ടിരുന്നത് പോലെയുള്ള ഛർദ്ദിയും ശാരീരികാസ്വാസ്ഥ്യങ്ങളും കഴിഞ്ഞദിവസം രാജകുമാരിക്ക് ഉണ്ടായെന്നാണ് റിപ്പോർട്ട്. വില്യം രാജകുമാരനും രാജകുമാരിയോടൊപ്പം ലിന്റോ വിങ് ആശുപത്രിയിലുണ്ട്.

റോയൽ സ്യൂട്ട്...

റോയൽ സ്യൂട്ട്...

ലോകത്തിലെ വിദഗ്ദ ഡോക്ടർമാരും അത്യാധുനിക സൗകര്യങ്ങളുമടങ്ങിയ ലിന്റോ വിങ് ആശുപത്രിയിലെ ഗൈനക്കോളജി, ഇഎൻടി വിഭാഗങ്ങൾ ലോകോത്തര നിലവാരുമുള്ളതാണ്. ലിന്റോ വിങിലെ റോയൽ സ്യൂട്ടിലാണ് കേറ്റ് മിഡിൽടൺ രാജകുമാരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഏകദേശം 7500 പൗണ്ടാണ് ലിന്റോ വിങിലെ റോയൽ സ്യൂട്ടിന്റെ ഒരു ദിവസത്തെ വാടക. സ്റ്റാൻഡേർഡ് റൂമിന് 5900 പൗണ്ടും, ഡീലക്സ് റൂമിന് 6275 പൗണ്ടുമാണ് ചാർജ്. രാജകുമാരിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത പുറത്തുവന്നതോടെ ആയിരക്കണക്കിനാളുകളാണ് ലിന്റോ വിങിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്.

ഗർഭിണി...

ഗർഭിണി...

2017 ആഗസ്റ്റിലാണ് കേറ്റ് മിഡിൽട്ടൺ രാജകുമാരി ഗർഭിണിയാണെന്ന വാർത്ത പുറത്തുവന്നത്. പോളണ്ട് യാത്രയ്ക്കിടെ വില്യം-കേറ്റ് ദമ്പതികൾ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കേറ്റ് രാജകുമാരിയുടെ സഹോദരി പിപ്പ ആദ്യത്തെ ഗർഭം ധരിച്ചെന്ന വാർത്ത കഴിഞ്ഞ ഞായറാഴ്ച പുറത്തുവന്നിരുന്നു. കേറ്റിനൊപ്പം പിപ്പയും ഗർഭിണിയായതോടെ മിഡിൽടൺ കുടുംബത്തിന് ഇരട്ടി സന്തോഷമായിരുന്നു.

മോഡലായ യുവതിയെ നടുറോഡിൽ അപമാനിച്ചു! അടിയിൽ എന്താണെന്ന് കാണട്ടെയെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമം

നൃത്തം ചെയ്യാതെ ഉറങ്ങി കിടന്നു! മൃഗശാലയിൽ എത്തിയ സന്ദർശകർ കംഗാരുവിനെ കല്ലെറിഞ്ഞ് കൊന്നു...

English summary
kate middleton admitted in lindo wing hospital after going into labour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more