കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ കുട്ടികള്‍ മരിച്ച് വീഴുന്നു...കവാസാക്കി രോഗം, കോവിഡുമായി സാമ്യം, ഡോക്ടര്‍മാര്‍ പറയുന്നു

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് ഭീതി ഒഴിയുന്നത് മുമ്പേ മാരകമായ മറ്റൊരു രോഗം കൂടി വരുന്നു. കുട്ടികള്‍ ഗുരുതരമായ സാഹചര്യമൊന്നുമില്ലാതെ മരിച്ച് വീഴുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇത് അപകടകരമായ എന്നാല്‍ അപൂര്‍വമായ രോഗമാണെന്ന് പഠനം പറയുന്നു. അതേസമയം കോവിഡുമായി ഈ രോഗത്തിന് ബന്ധമുണ്ടെന്നാണ് വാദം. ഇക്കാര്യം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് സ്ഥിരീകരിച്ചു. ഇറ്റലിയിലും ബ്രിട്ടനിലുമുള്ള ആരോഗ്യ വിദഗ്ധര്‍ കോവിഡുമായി ഈ രോഗത്തിനുള്ള ബന്ധത്തെ കുറിച്ച് പഠിക്കുന്നുണ്ട്. മുതിര്‍ന്നവരില്‍ കോവിഡ് രോഗം എത്ര ഭയപ്പെടുത്തുന്ന രീതിയിലാണോ ഉള്ളത് അതേ പോലെയാണ് കുട്ടികളില്‍ ഈ രോഗം കാണിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

1

ആശുപത്രിയിലെത്തുന്ന നവജാത ശിശുക്കളില്‍ പലതിലും കടുത്ത പനിയും ശരീരത്തില്‍ അശുദ്ധ രക്തത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. അതേസമയം പശ്ചിമ ഇറ്റലിയിലെ പലയിടങ്ങളിലും കുട്ടികളില്‍ ഇത്തരം രോഗം കണ്ടെത്തിയിട്ടുണ്ട്. കൊറോണ ഏറ്റവും വലിയ ദുരിതം സമ്മാനിച്ച മേഖലയാണിത്. ഒമ്പത് വയസ്സിന് താഴെയുള്ള കുട്ടികള്‍ നിരവധിയാണെന്ന് ഇറ്റലി പറയുന്നു. കവാസാക്കി രോഗം എന്നാണ് വിളിക്കുന്നത്. ഏഷ്യയിലെ വിവിധ ഭാഗങ്ങളില്‍ സാധാരണ കാണപ്പെടുന്ന രോഗമാണ് കവാസാക്കി. കുറച്ച് കുട്ടികള്‍ ബ്രിട്ടനില്‍ മരിച്ചിരുന്നുവെന്നും, ഇവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും ഹാന്‍കോക്ക് പറഞ്ഞു.

ഇതൊരു പുതിയ രോഗമാണ്. കോവിഡ് കാരണമാണ് ഇങ്ങനൊരു രോഗം രൂപം കൊണ്ടത്. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണമായ ഉറപ്പില്ല. കാരണം പരിശോധിച്ച പലര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് കൂടുതല്‍ പഠനം ഇക്കാര്യത്തില്‍ ആവശ്യമാണ്. എന്നാല്‍ വളരെ ആശങ്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ബ്രിട്ടന്‍ പറയുന്നു. കൊറോണവൈറസ് വരാന്‍ സാധ്യത ഏറ്റവും കുറവുള്ള വിഭാഗമാണ് കുട്ടികള്‍. ഇവരുടെ മാതാപിതാക്കള്‍ക്ക് കോവിഡ് വന്നാല്‍ പോലും കുട്ടികളില്‍ അത് സ്ഥിരീകരിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ പുതിയ രോഗത്തിന്റെ വരവോടെ കുട്ടികളിലും രോഗ സാധ്യത ശക്തമാണെന്ന് ബ്രിട്ടനും ഇറ്റലിയും പറയുന്നു. ഇവര്‍ കുട്ടികളിലേക്കും മുന്നറിയിപ്പ് നല്‍കാന്‍ ഒരുങ്ങുകയാണ്.

ഇപ്പോഴത്തെ നിലയില്‍ കേസുകള്‍ വരെ കുറവാണ്. എന്നാല്‍ അതുകൊണ്ട് ആരും ജാഗ്രത കുറവ് കാണിക്കരുത്. മരണനിരക്ക് കൃത്യമായി പറയാനാവില്ലെന്നും ഹാന്‍കോക്ക് പറഞ്ഞു. കവാസാക്കി യൂറോപ്പിന് പരിചിതമായ രോഗമല്ല. കടുത്ത പനി, ശരീരം തടിച്ച് പൊങ്ങുക, എന്നിവയാണ് പ്രധാനരോഗ ലക്ഷണം. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. ലക്ഷത്തില്‍ എട്ട് കുട്ടികളില്‍ മാത്രമാണ് ഓരോ വര്‍ഷവും ഈ രോഗം കാണാറുള്ളതെന്ന് ബ്രിട്ടന്‍ പറയുന്നു. അധികവും അഞ്ച് വയസ്സിന് താഴെയുള്ളവരാണ്. കുട്ടികളില്‍ ഛര്‍ദിയും വയറുവേദനയും പ്രകടമായെന്ന് സ്‌പെയിന്‍ പറയുന്നു. ആരോഗ്യത്തോടെ ഇരിക്കുന്ന കുട്ടികള്‍ പെട്ടെന്ന് ക്ഷീണിതരായി കാണാറുണ്ടെന്നും ഇവര്‍ പറയുന്നു. അതേസമയം കൂടുതല്‍ കേസുകളും സ്‌കൂള്‍ കുട്ടികളിലാണ് കണ്ടുവരുന്നത്.

English summary
kawasaki disease spotted in britain possibly linked to coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X