കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ പീഡിപ്പിച്ചാല്‍ ഇനി പെടും.. വന്ധ്യംകരിക്കാന്‍ നിയമം പാസാക്കി കസാഖിസ്ഥാന്‍

  • By
Google Oneindia Malayalam News

കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വ്യത്യസ്ത ശിക്ഷയുമായി കസാഖിസ്ഥാൻ. കസാഖിസ്ഥാനിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നു തെളിഞ്ഞാൽ പ്രതികളെ മരുന്നു കുത്തിവെച്ച് വന്ധ്യംകരിക്കുന്ന ശിക്ഷാരീതി നല്കാനാണ് രാജ്യം ഒരുങ്ങുന്നത്.

childabusedisplay-1537964760.jpg

ഇത്തരം കേസുകളിലെ പ്രതികൾക്കു നേരെ പ്രയോഗിക്കാനായി രണ്ടായിരത്തോളം ഇൻജക്ഷനായി ഇരുപതിനായിരത്തിഅ‍ഞ്ഞൂറ് പൗണ്ട് അനുവദിച്ചതായി പ്രസിഡന്റ് നുർസുൽത്താൻ നസർബയേബ് അറിയിച്ചിരുന്നു.

കുട്ടികൾക്കു നേരെയുള്ള പീഡന നിരക്ക് 2010 മുതൽ 2014 വരെയുള്ള കാലത്ത് ആയിരം ഇരട്ടിയായി വര്‍ധിച്ചിരുന്നു. നേരത്തെ കുട്ടികളെ പീഡിപ്പിച്ചാൽ 20 വർഷം വരെ തടവായിരുന്നു ഇവിടുത്തെ ശിക്ഷ. എന്നാൽ അക്രമ നിരക്ക് ഇത്രയും വർധിച്ചതിനെ തുടർന്നാണ് കടുത്ത ശിക്ഷാനടപടികളുമായി കസാഖിസ്ഥാൻ മുന്നോട്ട് പോകുന്നത്.

ലൈംഗീകാതിക്രമങ്ങളിൽ നിന്നും പിന്തിരിയാൻ ഒറ്റത്തവണ മാത്രമേ ഇൻജക്ഷൻ നല്കു എന്നും നിയമം താത്കാലികമാണ് എന്നും കസാഖിസ്ഥാന്‍ വ്യക്തമാക്കി.
14 വയസ്സുകാരി കൂട്ടബലാത്സംഗത്തെ തുടർന്ന് മരിച്ചപ്പോൾ ഇന്തോനേഷ്യയിലും ഈ രീതിയിലുള്ള ശിക്ഷകൾ അംഗീകരിച്ചിരുന്നു.

കൂടാതെ ഓസ്ട്രേലിയ, റഷ്യ,പോളണ്ട്, സൗത്ത് കൊറിയ, തുടങ്ങിയ രാജ്യങ്ങളിലു ഇത്തരം കേസുകളല്‍ വന്ധ്യംകരണം ശിക്ഷയായി നല്കിയിട്ടുണ്ട്.

English summary
Kazakhstan begins chemical castration of paedophiles with the authorities ready to carry out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X