Get Updates
Get notified of breaking news, exclusive insights, and must-see stories!

7000 വര്‍ഷങ്ങള്‍ക്ക് മുമ്പും വിമാനത്താവളമുണ്ടായിരുന്നു; ഇതാ ഞെട്ടുന്ന വെളിപ്പെടുത്തല്‍

ബാഗ്ദാദ്: രാജ്യത്ത് 7000 വര്‍ഷങ്ങള്‍ക്ക മുമ്പ് വിമാനത്താവളം നിര്‍മ്മിച്ചിരുന്നതായി ഇറാഖ് ഗതാഗത മന്ത്രി കസീം ഫിന്‍ജാന്‍. ദക്ഷിണ ഇറാഖ് നഗരമായ ദിക്കറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കസീം വിചിത്രമായ അവകാശ വാദം ഉന്നയിച്ചത്. അക്കാലത്ത് ജീവിച്ചിരുന്ന സുമേറിയക്കാരാണ് വിമാനത്താവളം നിര്‍മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സുമേറിയക്കാര്‍ വിമാനത്തില്‍ പ്ലൂട്ടോ ഗ്രഹത്തില്‍ പോയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ഈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനങ്ങളില്‍ കയറി സുമേറിയക്കാര്‍ ബഹിരാകാശ ഗവേഷണം നടത്തിയിരുന്നതായും പ്ലൂട്ടോ ഗ്രഹം കണ്ടുപിടിച്ചതായും അദ്ദേഹം പറഞ്ഞതായി ദി ന്യൂ അറബ് വെബ്‌സൈറ്റാണ് റിപ്പോര്‍ട്ടുചെയ്തത്. എന്നാല്‍ പ്രസാതാവനയ്‌ക്കെതിരെ പ്രതിഷേധവും നടക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ അദ്ദേഹത്തെ തിരുത്താന്‍ ആരും ധൈര്യം കാണിച്ചില്ലെന്ന് ട്വിറ്ററില്‍ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ പോസ്റ്റുചെയ്ത ഹൈദര്‍ അല്‍ ഖോയിയെന്ന ഗവേഷണ വിദ്യാര്‍ഥി പറഞ്ഞു.

Iraq Map

5,500-4,000 ബിസി കാലത്ത് ഇന്ന് ദക്ഷിണ ഇറാഖെന്ന പേരിലറിയപ്പെടുന്ന മെസോപ്പോട്ടോമിയയില്‍ താമസിച്ചിരുന്നുവെന്ന് കരുതുന്ന സുമേറിയക്കാര്‍ കൃഷി, വ്യാപാരം, കരകൗശല വസ്തു നിര്‍മാണം എന്നിവയില്‍ മികവ് പുലര്‍ത്തിയിരുന്നതായി കരുതപ്പെടുന്നുണ്ട്. സുമേറിയന്‍ സംസ്‌കാരത്തെക്കുറിച്ചും അവര്‍ക്ക് സൗരയൂഥത്തേക്കുറിച്ചുണ്ടായിരുന്ന ആശയങ്ങളേക്കുറിച്ചും പഠനം നടത്തിയ റഷ്യന്‍ പ്രൊഫസര്‍ സാമുവല്‍ ക്രാമറുടെ കണ്ടെത്തലുകളും തന്റെ അവകാശവാദങ്ങള്‍ ന്യായീകരിക്കാന്‍ മന്ത്രി ഉപയോഗിച്ചതായി ദി ന്യൂ അറബ് റിപ്പോര്‍ട്ടു ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+