സാധാരണക്കാര്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യണമെന്നതാണ് തന്റെ സ്വപ്നം
ദുബായ്: ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ബിസിനസ് ക്ലാസ് യാത്ര അത്ര കണ്ട് രസിച്ചിട്ടില്ലായിരുന്നു ചില നേതാക്കന്മാര്ക്ക്. ഒരു വിമാന യാത്ര നടത്തിപ്പോയ കെജ്രിവാളിനെ ഇതിനിടയില്‍ വിമര്ശിക്കേണ്ടവരൊക്കെ വിമര്‍ശിച്ചു കഴിഞ്ഞു ഒടുവില്‍ എല്ലാവര്ക്കും ചുട്ട മറുപടിയുമായി കെജ്രിവാള് തന്നെ രംഗത്തു വന്നിരിക്കുകയാണ്.
സമ്പന്നര്‍ക്ക് മാത്രമേ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാനാവൂ എന്ന് പേര് എഴുതി ഒട്ടിച്ചിട്ടൊന്നും ഇല്ലല്ലോ എന്നാണ് പാവം കെജ്രിവാളിന്റെ ന്യായമായ ചോദ്യം. സമ്പന്നര്‍ യാത്ര ചെയ്യുന്ന ബിസിനസ്് ക്ലാസില്‍ യാത്ര ചെയ്യുക എന്നത് കെജ്രിവാളിന്റെ ഒരു കുഞ്ഞു സ്വപ്നം ആയിരുന്നുവത്രേ. ദുബായില്‍ പറന്നിറങ്ങിയപ്പോഴാണ് കെജ്രിവാള് അറിയുന്നത് ഇന്ത്യയിലെ പുകിലുകള്. യാത്ര വിവാദമാക്കിയ വാര്‍ത്ത കെജ്രിവാളിനെ ചൊടിപ്പിച്ചു.

രാഷ്ട്രീയ എതിരാളികള്‍ക്ക് ചുട്ട മറുപടിയാണ് അരവിന്ദ് നല്‍കിയത്. ടിക്കറ്റ് എടുക്കാതെ അല്ല താന്‍ യാത്ര ചെയ്തതെന്നും ചക്ക ചുള പോലെ പണം എണ്ണി കൊടുത്താണ് താന്‍ യാത്ര ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആംആദ്മി നേതാക്കള്‍ എല്ലാവരും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ പ്രാപ്തരാകണം എന്നും കെജ്രിവാള് പറഞ്ഞു. പൈസ ഇല്ലെങ്കില്‍ താന്‍ നല്‍കാം, എന്തായാലും ഇതിനു തക്ക മറുപടിയായി നിങ്ങളെല്ലാം യാത്ര ചെയ്തു കാണിച്ചു കൊടുക്കണമെന്ന വാശിയായിരുന്നു കെജ്രിവാളില് നിന്നും ഉയര്‍ന്നത്.
ദുബായില്‍ ഒരു യോഗത്തിലാണ് കെജ്രിവാള് തന്റെ ദേഷ്യം അറിയിച്ചത്. ഇതിനിടയില്‍ കെജ്രിവാളിന് പുതിയൊരു സ്വപ്നവും ഉടലെടുത്തു. സാധാരണക്കാര്‍ക്ക് പോലും ബിസിനസ്് ക്ലാസില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന തലത്തിലേക്ക് നമ്മുടെ രാജ്യം വളരണമെന്നതാണ് ഇപ്പോഴത്തെ സ്വപ്നം. സാധാരണ ജീവിതം നയിക്കുന്ന കെജ്രിവാള് ദുബായില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ സാമ്പത്തികമായി ഉയര്‍ന്ന ആളുകള്‍ യാത്ര ചെയ്യുന്ന ബിസിനസ് ക്ലാസില്‍ യാത്ര ചെയ്ത യുക്തിയെ ചോദ്യം ചെയ്ത് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications