കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധാരണക്കാര്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യണമെന്നതാണ് തന്റെ സ്വപ്നം

  • By Sruthi K M
Google Oneindia Malayalam News

ദുബായ്: ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ബിസിനസ് ക്ലാസ് യാത്ര അത്ര കണ്ട് രസിച്ചിട്ടില്ലായിരുന്നു ചില നേതാക്കന്‍മാര്‍ക്ക്. ഒരു വിമാന യാത്ര നടത്തിപ്പോയ കെജ്രിവാളിനെ ഇതിനിടയില്‍ വിമര്‍ശിക്കേണ്ടവരൊക്കെ വിമര്‍ശിച്ചു കഴിഞ്ഞു ഒടുവില്‍ എല്ലാവര്‍ക്കും ചുട്ട മറുപടിയുമായി കെജ്രിവാള്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ്.

സമ്പന്നര്‍ക്ക് മാത്രമേ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാനാവൂ എന്ന് പേര് എഴുതി ഒട്ടിച്ചിട്ടൊന്നും ഇല്ലല്ലോ എന്നാണ് പാവം കെജ്രിവാളിന്റെ ന്യായമായ ചോദ്യം. സമ്പന്നര്‍ യാത്ര ചെയ്യുന്ന ബിസിനസ്് ക്ലാസില്‍ യാത്ര ചെയ്യുക എന്നത് കെജ്രിവാളിന്റെ ഒരു കുഞ്ഞു സ്വപ്‌നം ആയിരുന്നുവത്രേ. ദുബായില്‍ പറന്നിറങ്ങിയപ്പോഴാണ് കെജ്രിവാള്‍ അറിയുന്നത് ഇന്ത്യയിലെ പുകിലുകള്‍. യാത്ര വിവാദമാക്കിയ വാര്‍ത്ത കെജ്രിവാളിനെ ചൊടിപ്പിച്ചു.

arvind-kejriwal

രാഷ്ട്രീയ എതിരാളികള്‍ക്ക് ചുട്ട മറുപടിയാണ് അരവിന്ദ് നല്‍കിയത്. ടിക്കറ്റ് എടുക്കാതെ അല്ല താന്‍ യാത്ര ചെയ്തതെന്നും ചക്ക ചുള പോലെ പണം എണ്ണി കൊടുത്താണ് താന്‍ യാത്ര ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആംആദ്മി നേതാക്കള്‍ എല്ലാവരും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ പ്രാപ്തരാകണം എന്നും കെജ്രിവാള്‍ പറഞ്ഞു. പൈസ ഇല്ലെങ്കില്‍ താന്‍ നല്‍കാം, എന്തായാലും ഇതിനു തക്ക മറുപടിയായി നിങ്ങളെല്ലാം യാത്ര ചെയ്തു കാണിച്ചു കൊടുക്കണമെന്ന വാശിയായിരുന്നു കെജ്രിവാളില്‍ നിന്നും ഉയര്‍ന്നത്.

ദുബായില്‍ ഒരു യോഗത്തിലാണ് കെജ്രിവാള്‍ തന്റെ ദേഷ്യം അറിയിച്ചത്. ഇതിനിടയില്‍ കെജ്രിവാളിന് പുതിയൊരു സ്വപ്‌നവും ഉടലെടുത്തു. സാധാരണക്കാര്‍ക്ക് പോലും ബിസിനസ്് ക്ലാസില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന തലത്തിലേക്ക് നമ്മുടെ രാജ്യം വളരണമെന്നതാണ് ഇപ്പോഴത്തെ സ്വപ്‌നം. സാധാരണ ജീവിതം നയിക്കുന്ന കെജ്രിവാള്‍ ദുബായില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ സാമ്പത്തികമായി ഉയര്‍ന്ന ആളുകള്‍ യാത്ര ചെയ്യുന്ന ബിസിനസ് ക്ലാസില്‍ യാത്ര ചെയ്ത യുക്തിയെ ചോദ്യം ചെയ്ത് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

English summary
Saturday kejriwal defended traveling in business class to Dubai, saying it was his dream that an 'aam aadmi' should also be able to travel the same way.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X