കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെനിയയിലെ ആഢംബരഹോട്ടലില്‍ ഭീകരാക്രമണം: 21 പേര്‍ കൊല്ലപ്പെട്ടു, 28 പേര്‍ക്ക് പരിക്കേറ്റു!

  • By Desk
Google Oneindia Malayalam News

കെനിയ: കെനിയയിലെ ആഡംബരഹോട്ടലില്‍ സൊമാലിയന്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കെനിയയിലെ ഡസ്റ്റിഡിടു എന്ന ഹോട്ടലിലെ ബിസിനസ് കോംപ്ലക്‌സില്‍ ചൊവ്വാഴ്ചയാണ് വെയിവെയ്പ് ഉണ്ടായത്. 28 പേര്‍ക്ക് പരിക്കേറ്റതായും 19 പേരെ കാണാതായെന്നും കെനിയ റെഡ് ക്രോസ് അറിയിച്ചു.

സൊമാലിയ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ഭീകരസംഘടന അല്‍ ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 19 മണിക്കൂര്‍ സുരക്ഷനടപടിക്കെതിരെയുള്ള ആക്രമണമാണിതെന്ന് അല്‍ ഷബാബ് പറഞ്ഞത്. അഞ്ച് ജിഹാദികളും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവന്നും കെനിയ പ്രസിഡന്റ് ഉഹ്‌റു കെനിയാട്ട പറഞ്ഞു.
2011 മുതല്‍ അല്‍ഷബാബാ കെനിയയെ ആക്രമിക്കുന്നുണ്ട്. സൊമാലിയയില്‍ ജിഹാദി സംഘടനകളെ ആക്രമിക്കാന്‍ കെനിയ സൈന്യത്തെ ആക്രമിച്ചതിന് ശേഷമാണ് കെനിയ ആക്രമികളുടെ സ്ഥിരം കേന്ദ്രമായത്.

al-shabaab-us-attack-somalia-

കെനിയിയല്‍ സാധാരണ ജനങ്ങള്‍ ഇപ്പോഴും മിലിട്ടറി ഫോഴ്‌സിന്റെ സുരക്ഷയിലാണെന്ും ബോബുകളും വെടിവയ്പും ഇന്നും തുടരുന്നുണ്ടെന്നും നിരവധി പേര്‍ ആക്രമണം ഭയന്ന് ഒളിവില്‍ കഴിയുകയാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ കെനിയന്‍ സൈന്യത്തിനോട് നന്ദി പറഞ്ഞു. ജിഹാദി ഗ്രൂപ്പുകളെ സഹായിക്കാന്‍ ഒരുങ്ങുന്ന സംഘങ്ങള്‍ക്ക് കടുത്ത ശിക്ഷ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കെനിയന്‍ പ്രസിഡന്‍റ് പറഞ്ഞു.

English summary
Kenya attack 21 people died and 28 injuered and 19 found missing after massive attack by somalian terror group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X