യേശുവിന്റെ കുരിശുമരണം; കേസ് അന്താരാഷ്ട്ര കോടതിയില്‍!! പ്രതികള്‍ ഇസ്രായേലും ഇറ്റലിയും

  • Written By:
Subscribe to Oneindia Malayalam

ഹേഗ്: യേശുവിന്റെ കുരിശുമരണവുമായി ബന്ധപ്പെട്ട കേസ് അന്താരാഷ്ട്ര കോടതിയില്‍. കെനിയയിലെ പ്രശസ്ത അഭിഭാഷകന്‍ ദോല ഇന്‍ദിദിസ് ആണ് കേസ് ആഗോള വിഷയമാക്കിയിരിക്കുന്നത്. അവസാന നിമിഷങ്ങളില്‍ നടന്ന സംഭവങ്ങള്‍ യേശുവിന്റെ മനുഷ്യാവകാശം ലംഘിക്കുന്നതായിരുന്നുവെന്നാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.

ഈ അഭിഭാഷകന് വട്ടാണോ എന്ന് കരുതാന്‍ വരട്ടെ. സാധാരണ ഒരു അഭിഭാഷകനല്ല ഇന്‍ദിസിസ്. കെനിയന്‍ നീതിന്യായ വ്യവസ്ഥയുടെ മുന്‍ വക്താവാണ് ഇദ്ദേഹം. യേശുവിന്റെ മരണത്തില്‍ ഇസ്രായേലിനും ഇറ്റലിക്കുമെതിരേ ആണ് ഇദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്.

Photo

ഈ വിഷയവുമായി ബന്ധപ്പെട്ട് ഏറെ കാലമായി ഗവേഷണത്തിലാണ് ഇന്‍ദിസിസ്. നേരത്തെ ഇദ്ദേഹം നെയ്‌റോബി കോടതയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കോടതി ഹര്‍ജിയിലെ ആവശ്യം തള്ളുകയായിരുന്നു. പിന്നീട് കൂടുതല്‍ തെളിവുകളുമായാണ് ഇന്‍ദിസിസ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെത്തിയിരിക്കുന്നത്.

യേശുവിന്റെ വിചാരണയും ശിക്ഷയും നിയമവിരുദ്ധമാണ്. അവസാന നിമിഷങ്ങളില്‍ ചിലര്‍ യേശുവിന്റെ മുഖത്തടിക്കുകയും തുപ്പുകയും ചെയ്തു. ചീത്ത വിളിക്കുകയുമുണ്ടായി. ഇതെല്ലാം വ്യക്തമായ മനുഷ്യാവകാശ ലംഘനമാണെന്നും ഇന്‍ദിസിസ് പറയുന്നു.

കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ബൈബിളില്‍ നിന്നാണ് ഇന്‍ദിസിസ് ശേഖരിച്ചത്. യേശുവിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. യേശുവിന്റെ വിയോഗവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെടേണ്ടത് ഇസ്രായേലും ഇറ്റലിയുമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേസ് അന്താരാഷ്ട്ര കോടതി നേരത്തെ തള്ളിയതാണെന്നും ഇപ്പോള്‍ ഇന്‍ദിസിസ് കേസില്‍ അപ്പീല്‍ നല്‍കുകയാണ് ചെയ്തിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം കേസുകള്‍ നിയമപരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ കോടതി തള്ളിയത്.

English summary
Circulating reports have it that the International Court of Justice (ICJ) has received an appeal to revisit the case concerning the killing of God’s son tabled by an experienced Kenyan lawyer, Dola Indidis.
Please Wait while comments are loading...