ഒബാമയുടെ മകള്‍ക്ക് കല്യാണാലോചന, സ്ത്രീധനം പശുവും ആടും, കാണൂ
നെയ്‌റോബി: വിവാഹം കഴിയ്ക്കുന്നെങ്കില്‍ അത് അമേരിയ്ക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ മകള്‍ മലിയ ഒബാമയെ ആയിരിയ്ക്കുമെന്ന് കെനിയന്‍ അഭിഭാഷകന്‍. കെനിയയിലെ പ്രമുഖ അഭിഭാഷകനായ ഫെലിക്‌സ് കിപ്രോനൊയാണ് ഒബാമയുടെ മകളെ വിവാഹമാലോചിയ്ക്കാന്‍ ഇരിയ്ക്കുന്നത്. കെനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈയില്‍ ഒബാമ കെനിയയില്‍ എത്തുമ്പോള്‍ ഇക്കാര്യം പറയാനാണ് ഫെലിക്‌സിന്റെ തീരുമാനം.
മലിയ ഒബാമയ്ക്ക് സ്ത്രീധനമായി 50 ചെമ്മരിയാടുകള്‍, 30 ആടുകള്‍ എന്നിവയെ നല്‍കുമെന്നാണ് ഫെലിക്‌സ് പറയുന്നത്. 2008ല്‍ അതായത് മലിയയ്ക്ക് 10 വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ തനിയ്ക്ക് ഇഷ്ടമായിരുന്നെന്നും മറ്റൊരു പെണ്ണിനേയും താന്‍ സ്‌നേഹിച്ചിട്ടില്ലെന്നും ഫെലിക്‌സ് പറയുന്നു. തന്റെ പ്രണയം കുടുംബാഗംങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അവര്‍ പിന്തുണയ്ക്കുമെന്നും ഫെലിക്‌സ് പറയുന്നു...

ഒബാമയുടെ മകള്‍ക്ക് വിവാഹാലോചന
16കാരിയായ ഒബാമയുടെ മൂത്തമകള്‍ മലിയ ഒബാമയ്ക്ക് വിവാഹാലോചന

അഭിഭാഷകന്‍
കെനിയയിലെ അഭിഭാഷകനായ ഫെലിക്‌സ് കിപ്രൊനയാണ് മലിയയെ വിവാഹ ആലോചിച്ചിരിയ്ക്കുന്നത്

സ്ത്രീധനം
മലിയ ഒബാമയ്ക്ക് സ്ത്രീധനമായി 50 ചെമ്മരിയാടുകള്‍, 30 ആടുകള്‍ എന്നിവയെ നല്‍കുമെന്നാണ് ഫെലിക്‌സ് പറയുന്നത്.

ഒബാമയോട് പറയും
ജൂലൈയില്‍ കെനിയ സന്ദര്‍ശിയ്ക്കുന്ന ഒബമായോട് വിവാഹക്കാര്യം പറയുമെന്നും ഫെലിക്‌സ്

2008 മുതല്‍
2008 മുതല്‍ അതായത് മലിയയ്ക്ക് 10 വയസുള്ളപ്പോള്‍ മുതല്‍ താന്‍ പ്രണയിക്കുന്നുവെന്നാണ് ഫെലിക്‌സ് പറയുന്നത്

ആദ്യപ്രണയം
മറ്റൊരു പെണ്‍കുട്ടിയേയും താന്‍ പ്രണയിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ പറയുന്നു

കുടുംബാംഗങ്ങളുടെ പിന്തുണ
തന്റെ കുടുംബാംഗങ്ങള്‍ പ്രണയത്തെ പിന്തുണയ്ക്കുന്നുവെന്നും അഭിഭാഷകന്‍

വൈറ്റ് ഹൗസ്
വൈറ്റ് ഹൈസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല

മലിയയ്ക്കായ്
കെനിയ സന്ദര്‍ശിയ്ക്കുമ്പോള്‍ മലിയയേയും കൊണ്ടു വരാന്‍ ഒബമയ്ക്ക് കത്തക്കുമെന്നും അഭിഭാഷകന്‍












Click it and Unblock the Notifications