കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്മുടെ സഹോദരങ്ങളെ സഹായിക്കണം ശൈഖ് മുഹമ്മദിന്റെ ആഭ്യര്‍ത്ഥന നെഞ്ചിലേറ്റി അറബ് പൗരന്മാര്‍

  • By Desk
Google Oneindia Malayalam News

ദുബായ്: ദുരന്ത മുഖത്ത് പകച്ച് നിന്നവരെ സഹായിക്കാന്‍ നാം മുന്നിട്ടിറങ്ങണമെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തുമിന്റെ ട്വീറ്റ് സന്ദേശം സോഷ്യല്‍ മീഡിയകള്‍ വഴി ഏറെ പ്രചരിക്കപ്പെടുകയാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ലോക നേതാക്കളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള ശൈഖ് മുഹമ്മദിന്റെ കേരളത്തിന് വേണ്ടിയുള്ള ട്വീറ്റ് അറബിക്, മലയാളം, ഇഗ്ലീഷ് ഭാഷകളിലായാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചിട്ടുള്ളത്.

അതിനിടയില്‍ പ്രവാസ ലോകത്തെ വിവിധ സംഘടനകളും, വ്യക്തികളും, സ്ഥാപനങ്ങളും കേരളത്തിന് സഹായവുമായി വിവിധ പദ്ധതികള്‍ ആസുത്രണം ചെയ്ത് നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. യുഎഇ യിലെ ദേ ഫിഷ് റെസ്റ്റോറന്റ് ഗ്രൂപ്പ് ഞായറാഴ്ച തങ്ങളുടെ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നടക്കുന്ന ബിസിനസ്സിലെ മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ തീരുമാനിച്ചു.

kerala floods

യുഎഇ ലെ ചില പ്രമുഖ സ്ഥാപനങ്ങളാകട്ടെ തങ്ങളുടെ ജിവനക്കാരുടെ ഒരു ദിവസത്തെ വേതനമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ യുഎഇ പൗരന്മാരടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നാട്ടിലേക്ക് സഹായം എത്തിക്കുവാനുളള വഴികള്‍ അന്യേഷിച്ച് വിവിധ സംഘടനകളെ സമീപിച്ചതും പ്രളയ ദുരിതത്തിലായ കേരളത്തിന് വലിയ കൈത്താങ്ങാകുമെന്ന് പ്രതീക്ഷിക്കാം.

English summary
kerala floods shake muhammed seeks help for flood victims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X