കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നബിയെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി! മലയാളി യുവാവിന് അഞ്ച് വര്‍ഷം തടവ്

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയില്‍ നബിയെ അപകീര്‍ത്തിപ്പെടുത്തിയതിന് മലയാളിക്കെതിരെ ശിക്ഷാവിധി

സൗദിയില്‍ ട്രോളിനും പരിഹാസത്തിനും അധിക്ഷേപത്തിനും ശിക്ഷ കുത്തനെ കൂട്ടിയതിന് പിന്നാലെ വന്ന ആദ്യ വിധി മലയാളിക്കെതിരെ.സൗദിയില്‍ നിയമ വ്യവസ്ഥയേയും പ്രവാചകനേയും അപകീര്‍ത്തിപെടുത്തിയതിനാണ് മലയാളി യുവാവിന് ജയില്‍ ശിക്ഷ ലഭിച്ചത്.

ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനാണ് ശിക്ഷ ലഭിച്ചത്. സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം കഴിഞ്ഞ ദിവസമാണ് സൗദി പാസാക്കിയത്.

 മലയാളി

മലയാളി

സൗദി അരാംകോയില്‍ കോണ്‍ട്രാക്റ്റിങ്ങ് കമ്പനിയില്‍ പ്ലാനിങ്ങ് എന്‍ജിനിയറായറായ ആലപ്പുഴ സ്വദേശിയാണ് വിഷ്ണു.
നാല് മാസം മുന്‍പാണ് വിഷ്ണു ട്വിറ്ററിലൂടെ ഒരു യൂറോപ്യന്‍ യുവതിയോട് നബിയെ കുറിച്ച് അപകീര്‍ത്തികരമായ രീതിയില്‍ സന്ദേശങ്ങള്‍ പങ്കുവെച്ചത്.

 നിയമം

നിയമം

തുടര്‍ന്ന് ഇയാളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. വിചാരണയ്ക്കൊടുവിലാണ് സൗദി കിഴക്കന്‍ പ്രവിശ്യാ കോടതി ശിക്ഷ വിധിച്ചത്. സോഷ്യല്‍ മീഡിയ നിയമം പുതുക്കി നിശ്ചയിച്ചതാണ് വിഷ്ണുവിന് പണിയായത്.

 ശിക്ഷാര്‍ഹം

ശിക്ഷാര്‍ഹം

രാജ്യത്തെ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ പുതുക്കിയതിന് ശേഷം നടക്കുന്ന ആദ്യ ശിക്ഷാ വിധിയാണിത്. സൗദി നിയമപ്രകാരം രാജ്യത്തെ പൊതുമൂല്യങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.

 പിഴ

പിഴ

നിയമലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷയും ഉണ്ടാകും. പരമാവധി അഞ്ച് വർഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. പുറമെ 30 ലക്ഷം റിയാൽ , ഏകദേശം 5.76 കോടി രൂപ പിഴ ചുമത്താനുള്ള വ്യവസ്ഥയും നിയമത്തിലുണ്ട്.

പണികിട്ടും

പണികിട്ടും

പ്രകോപനമുണ്ടാക്കുക, പരിഹസിക്കുക, മറ്റുള്ളവരെ അലോസരപ്പെടുത്തുക എന്നിങ്ങനെ സ്വഭാവമുള്ള പോസ്റ്റുകളും ട്രോളുകളും മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്ത് നൽകുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്.

 സൈബര്‍ കുറ്റകൃത്യം

സൈബര്‍ കുറ്റകൃത്യം

ട്രോളുകൾക്ക് പുറമെ മതമൂല്യങ്ങളെ അപമാനിക്കുക, ധാർമികതയ്ക്ക് വിരുദ്ധമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുക, തെറ്റായ വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ സൈബർ കുറ്റക്യത്യമായി പരിഗണിക്കും.

 അപ്രത്യക്ഷമായി

അപ്രത്യക്ഷമായി

വിഷ്ണുവിനെതിരായ വിധി വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മലയാളികള്‍ പലരും പല വാട്സ് ആപ് ഗ്രൂപ്പുകളില്‍ നിന്നും അപ്രത്യക്ഷരായിട്ടുണ്ട്.

 പണികിട്ടും

പണികിട്ടും

വാട്സാപ് ഗ്രൂപ്പുകളിലേക്കു വരുന്ന, സൗദി നിയമപ്രകാരം അനുവദിക്കാത്ത ട്രോളുകളും സന്ദേശങ്ങളും സൗദിയിലുള്ളവർ ഫോർവേഡ് ചെയ്യുന്നതും പോസ്റ്റ് ചെയ്യുന്നതും സൈബർ നിയമത്തിന്റെ പരിധിയിൽ വരും.

English summary
kerala man arrested in saudhi for spreading news aginst nabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X