കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിയാനി ബെന്നി മതംമാറി ഐഷ ആയി; ലൗ ജിഹാദുമില്ല, തീവ്രവാദവുമില്ല- പെണ്‍കുട്ടി പറയുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
ലൗ ജിഹാദല്ല, സിയാനി കാമുകനെ തേടി പോയത്

ദുബായ്: ദിവസങ്ങള്‍ക്ക് മുമ്പ് ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളിലെ മുഖ്യ കേന്ദ്രമായിരുന്നു സിയാനി ബെന്നി എന്ന കോഴിക്കോട്ടുകാരി. ദില്ലിയില്‍ പഠിക്കുന്ന ഇവര്‍ ലൗ ജിഹാദിന്റെ ഭാഗമായി മുസ്ലിം യുവാവുമായി പ്രണയത്തിലാകുകയും വിദേശത്തേക്ക് കടന്നുവെന്നും ഭീകരസംഘത്തില്‍ ചേരാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രചാരണം. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ കേരളത്തിലെ രണ്ട് ലൗ ജിഹാദ് സംഭവങ്ങള്‍ എന്ന പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചപ്പോള്‍ സിയാനി ബെന്നിയുടെ കാര്യവും പരോക്ഷമായി സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ആരോപിക്കപ്പെട്ട പോലെ ലൗ ജിഹാദും തീവ്രവാദവുമൊന്നും തന്റെ കാര്യത്തില്‍ ഇല്ലെന്നും തനിക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാനാണ് യുഎഇയില്‍ വന്നതെന്നും ഇസ്ലാം മതം സ്വീകരിച്ചുവെന്നും സിയാനി ബെന്നി പറയുന്നു. യുഎഇയിലെ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

കോഴിക്കോട്ടുകാരി... ദില്ലിയില്‍ പഠനം

കോഴിക്കോട്ടുകാരി... ദില്ലിയില്‍ പഠനം

ദില്ലിയിലെ ജീസസ് ആന്റ് മേരി കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സിയാനി ബെന്നി. കോഴിക്കോട്ടുകാരിയായ ഇവര്‍ ദിവസങ്ങള്‍ക്ക് മുമ്പ് യുഎഇയിലേക്ക് പോകുകയായിരുന്നു. അവിടെയുള്ള കോടതിയില്‍ വച്ച് മതം മാറുകയും ഐഷ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

വിവാദമായത് ഇങ്ങനെ

വിവാദമായത് ഇങ്ങനെ

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും തീവ്രവാദ സംഘത്തില്‍ ചേര്‍ക്കാനാണ് ശ്രമമെന്നും പ്രചാരണമുണ്ടായി. സിയാനി ബെന്നിയുടെ രക്ഷിതാക്കള്‍ മിസ്സിങ് കേസ് നല്‍കുകയും മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

എന്റെ സത്യത്തെ കണ്ടെത്തി

എന്റെ സത്യത്തെ കണ്ടെത്തി

എന്നാല്‍ താന്‍ യുഎഇയില്‍ വന്നത് പ്രണയം തേടിയാണെന്ന് സിയാനി ബെന്നി ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇതാണ് സത്യം, ഞാന്‍ എന്റെ സത്യത്തെ കണ്ടെത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് യുഎഇയില്‍ വന്നത്. ആരും നിര്‍ബന്ധിച്ചിട്ടില്ല. പ്രായപൂര്‍ത്തിയായ തനിക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയുമെന്നും സിയാനി ബെന്നി പറഞ്ഞു.

 യുഎഇയിലേക്ക് പോകാന്‍ കാരണം

യുഎഇയിലേക്ക് പോകാന്‍ കാരണം

സപ്തംബര്‍ 18 വരെ സിയാനി ബെന്നി കോളജില്‍ വന്നിരുന്നു. അതേ ദിവസം തന്നെയാണ് അവര്‍ യുഎഇയിലേക്ക് വിമാനം കയറിയത്. അബുദാബിയിലെ ഇന്ത്യക്കാരനുമായി ഒമ്പതുമാസം മുമ്പ് ഇവര്‍ സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിച്ചിരുന്നു. ഇതാണ് യുഎഇയിലേക്ക് പോകാനും മതംമാറാനും കാരണം.

 ശനിയാഴ്ച ആദ്യ പ്രതികരണം

ശനിയാഴ്ച ആദ്യ പ്രതികരണം

ദേശീയ ന്യൂനപക്ഷ വൈസ് ചെയര്‍മാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയക്കുകയും സോഷ്യല്‍ മീഡിയയില്‍ പലവിധ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു സംഭവം. കഴിഞ്ഞ ശനിയാഴ്ച പെണ്‍കുട്ടി വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചു. ഈ മാസം 24ന് സ്വന്തം ഇഷ്ടപ്രകാരം അബൂദാബിയില്‍ വച്ച് ഇസ്ലാം സ്വീകരിച്ചുവെന്ന് സിയാനി ബെന്നി പറഞ്ഞു.

 ഇനിയുള്ള ജീവിതം

ഇനിയുള്ള ജീവിതം

ഞാന്‍ ഇസ്ലാം സ്വീകരിച്ചു. ഇനിയുള്ള ജീവിതം മുസ്ലിമായിട്ടാകും. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മാതാപിതാക്കളും സഹോദരനും തന്നെ കാണാന്‍ അബുദാബിയില്‍ വന്നിരുന്നു. ഇപ്പോള്‍ തിരിച്ചുവരില്ലെന്ന് താന്‍ അവരോട് പറഞ്ഞു. വിവാഹം ചെയ്ത് യുഎഇയില്‍ താമസിക്കാനാണ് ആഗ്രഹമെന്നും സിയാനി ബെന്നി ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

ചിദംബരത്തിന് കഷ്ടകാലം; പുറത്തുവിടില്ലെന്ന് കോടതി, ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമല്ലേ...?

English summary
Kerala Student Convert to Islam in UAE; says ''In Abu Dhabi For Love''
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X