കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊളംബോ ചാവേർ ആക്രമണം: മരിച്ചവരിൽ ബന്ധുക്കളെ സന്ദർശിക്കാനെത്തിയ മലയാളി, മരണം ഹോട്ടൽ ആക്ര മണത്തിൽ!

Google Oneindia Malayalam News

ദില്ലി: ശ്രീലങ്കയിൽ സ്ഫോടനത്തിൽ മരിച്ച ഇന്ത്യക്കാരിൽ ബന്ധുക്കളെ കാണാനെത്തിയ മലയാളിയും. കാസർഗോഡ് സ്വദേശിയും ദുബായിൽ സ്ഥിരതാമസവുമാക്കിയ 58കാരി പിഎസ് റസീനയാണ് കൊല്ലപ്പെട്ടത്. ശ്രീലങ്കയിൽ ബന്ധുക്കളെ കാണാനെത്തിയപ്പോഴാണ് മരിച്ചതെന്ന് വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. കൊളംബോയിൽ ചാവേർ ആക്രമണമുണ്ടായ മൂന്ന് ഹോട്ടലുകളിൽ ഒന്നായ ഷാൻഗ്രിലയിലാണ് ഇവർ താമസിച്ചിരുന്നത്. മരണത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപ്പിച്ചെന്നും ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. 207 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ അപലപിച്ച മുഖ്യമന്ത്രി മൃതദേഹം കേരളത്തിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

10 വര്‍ഷത്തിന് ശേഷം ശ്രീലങ്ക ഞെട്ടിവിറച്ചു.... എല്‍ടിടിഇ യുഗത്തിലേക്ക് ശ്രീലങ്ക വീണ്ടുമെത്തുമോ?10 വര്‍ഷത്തിന് ശേഷം ശ്രീലങ്ക ഞെട്ടിവിറച്ചു.... എല്‍ടിടിഇ യുഗത്തിലേക്ക് ശ്രീലങ്ക വീണ്ടുമെത്തുമോ?

ഈസ്റ്റർ ദിനത്തിൽ നടന്നിട്ടുള്ള ആക്രമണം സൂചിപ്പിക്കുന്നത് വർഗ്ഗീയ അസഹിഷ്ണുതയെയാണ്. ഇത് രാജ്യങ്ങളെ വർഗീയ അതിക്രമങ്ങളിൾ നിന്ന് മോചിപ്പിക്കേണ്ട സമയമാണ്. ഈ സാഹചര്യത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പം നിൽക്കുന്നുവെന്നും പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രിയെ ഉദ്ധരിച്ച് പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

colomboblasts-1555825

ശ്രീലങ്ക സ്ഫോടന പരമ്പര: മരിച്ചവരിൽ മൂന്ന് ഇന്ത്യക്കാർ, ശ്രീലങ്കക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ!! ശ്രീലങ്ക സ്ഫോടന പരമ്പര: മരിച്ചവരിൽ മൂന്ന് ഇന്ത്യക്കാർ, ശ്രീലങ്കക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ!!

ഈസ്റ്റർ ദിനത്തിൽ പള്ളികളിലും ഹോട്ടലുകളിലുമായുണ്ടായ എട്ട് ചാവേർ സ്ഫോടനങ്ങളിൽ 200ലധികം പേരാണ് കൊല്ലപ്പെട്ടത്. 450ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ നിരവധി വിദേശികളും ഉൾപ്പെടുന്നുണ്ട്. ശ്രീലങ്കൻ യുദ്ധം കഴിഞ്ഞ് ഒരു ദശാബ്ദത്തിന് ശേഷമുണ്ടായ സ്ഫോടനങ്ങളിൽ ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രംസിംഗെ അപലപിച്ചു.

21 മില്യൺ ജനങ്ങളുള്ള രാജ്യത്ത് സ്ഫോടനങ്ങൾക്ക് പിന്നാലെ അനിശ്ചിത കാലത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യ മീഡിയ പ്ലാറ്റ്ഫോമുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആക്രമണത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ ശ്രീലങ്കൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തോടെ സർക്കാർ അടിയന്തര യോഗം വിളിച്ച് ചേർക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ക്രിസ്ത്യൻ പള്ളികളെ ലക്ഷ്യം വെച്ച് ചാവേർ ആക്രമണമുണ്ടാകുമെന്ന് കാണിച്ച് ശ്രീലങ്കൻ പോലീസ് തലവൻ പുജുത്ത് ജയസുന്ദര ജാഗ്രതാ നിർദേശം നൽകിയിരുന്നു. പത്ത് ദിവസം മുമ്പായിരുന്നു ഇത്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേർക്ക് ആക്രമണമുണ്ടാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യത്തെ ചാവേർ ആക്രമണം കൊളംബോയിലെ സെന്റ് ആന്റണീസ് ചർച്ചിലായിരുന്നു റിപ്പോർട്ട് ചെയ്തത്. കൊളംബോയ്ക്ക് സമീപത്തെ കട്ടുവാപിടിയ എന്ന പ്രദേശത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഈസ്റ്റർ ദിനത്തിൽ 1000 കണക്കിന് ആളുകൾ ഉള്ളപ്പോഴാണ് ആക്രമണമുണ്ടായത്.

English summary
Kerala Woman, In Sri Lanka To Meet Relatives, Dies In Bomb Blasts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X