ജര്‍മ്മനിയില്‍ മലയാളി യുവതിയെ കൊന്നു കുഴിച്ചുമൂടി ;ഭര്‍ത്താവ് അറസ്റ്റില്‍
ഡൂയിസ്ബുര്‍ഗ്: മലയാളിയുവതിയെ ജര്‍മ്മന്‍കാരനായ ഭര്‍ത്താവ് സ്വന്തം തോട്ടത്തില്‍ കുഴിച്ചുമൂടിയതായി റിപ്പോര്‍ട്ട്. ജര്‍മ്മനിയിലെ ആദ്യ തലമുറക്കാരായ അങ്കമാലി സ്വദേശി സെബാസ്റ്റിയന്‍ കിഴക്കേടത്തിന്റെയും റീത്തയുടെയും ഏകമകളായ ജാനറ്റ് (34) ആണ് കൊല്ലപ്പെട്ടത്.
പ്രതിയായ റെനെ ഫെര്‍ഹോവനെ പോലീസ് അറസ്റ്റ് ചെയ്തു. വീടിനു പുറകുവശത്തെ തോട്ടത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ ജാനറ്റിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പോലീസ് കണ്ടെടുത്തത്.
ജര്‍മ്മന്‍ നഗരമായ ഡൂയിസ് ബുര്‍ഗിനു സമീപമുളള ഹോംബെര്‍ഗിലാണ് സംഭവം. കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ ജാനറ്റിനെകാണാനില്ലെന്ന് ഭര്‍ത്താവ് ഫെര്‍ഹോവന്‍ തന്നെയാണ് പരാതി നല്‍കിയത്. ജാനറ്റ് വീടുവിട്ടുപോയെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചിരുന്നത്. പക്ഷേ സംശയം തോന്നിയ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ദാരുണമായ കൊലപാതകം പുറംലോകമറിയുന്നത്. ജാനറ്റിന്റെ മൊബൈല്‍ പരിശോധിച്ച പോലീസ് അതിലെ വാട്‌സ് ആപ് മെസേജുകള്‍ പരിശോധിച്ചതാണ് കേസില്‍ വഴിത്തിരിവായത്.

പ്രണയിച്ച് വിവാഹം കഴിച്ച ജാനറ്റും ഫെര്‍ഹോവനും സ്‌കൂള്‍ തലം തൊട്ട് കൂട്ടുകാരായിരുന്നു. അങ്കമാലിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് എട്ടുമാസം പ്രായമുളള പെണ്‍കുട്ടിയുണ്ട്. നര്‍ത്തകിയായ ജാനറ്റ് ജര്‍മ്മനിയിലെ കലാരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കൊല എന്നു നടന്നുവെന്നോ എങ്ങനെ നടന്നുവെന്നോ വ്യക്തമല്ലെന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണ കാര്യം അറിയാനാവൂ എന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications