പൊന്‍കുന്നം സ്വദേശിനി കിടപ്പു മുറിയില്‍ മരിച്ച നിലയില്‍; മരണം ഓസ്‌ട്രേലിയയില്‍, സംഭവിച്ചതെന്ത്?
സോഫ്റ്റ് വെയര്‍ മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയ മോനിഷ ഓസ്‌ട്രേലിയയില്‍ ജോലി അന്വേഷിച്ച് വരികയായിരുന്നു.
മെല്‍ബണ്‍: ഓസ്ട്രിയയില്‍ മലയാളി യുവതി കിട്ടപ്പു മുറിയില്‍ മരിച്ച നിലയില്‍. ക്ലയിന്റണില്‍ താമസിക്കുന്ന അരുണിന്റെ ഭാര്യ മോനിഷ അരുണിനെ(27) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഓസ്‌ട്രേലിയയിലെ മെയില്‍ നേഴ്‌സാണ് അരുണ്‍.
കോട്ടയം ജില്ലയിലെ പൊന്‍കുന്നം സ്വദേശിയായ മോനിഷ, അരുണുമായുള്ള വിവാഹ ശേഷമാണ് മെല്‍ബണില്‍ സ്ഥിരതാമസമാക്കിയത്. സോഫ്റ്റ് വെയര്‍ മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയ മോനിഷ ഓസ്‌ട്രേലിയയില്‍ ജോലി അന്വേഷിച്ച് വരികയായിരുന്നു. ചെവ്വാഴ്ച വൈകിട്ടായിരുന്നു മരണം സംഭവിച്ചത്.

ഉടന്‍ തന്നെ അരുണിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ പാല സ്വദേശിയാണ് അരുണ്‍. മെല്‍ബണിലെ മലയാളി സമൂഹത്തിന്റ െസജീവ സാന്നിധ്യമായിരുന്നു അരുണ്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
അതേസമയം കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ ഐടി ജീവനക്കാരിയായ 41 വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പുതിയ തെളിവുകള്‍ കിട്ടിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ചില്‍ സിഡ്‌നിയിലെ വീടിന് സമീപത്തുകൂടി നടക്കുകയായിരുന്ന പ്രഭ അരുണ്‍ കുമാര്‍ മരിച്ച കേസിലാണ് പുതിയ തെളിവുകള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്.
കേസില്‍ 2000 പേരെ പോലീസ് ചോദ്യം ചെയ്യുകയും 250 സ്‌റ്റേറ്റ്‌മെന്റുകള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു ഇന്ത്യക്കാരനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തിയരിക്കുന്നത്. യുവതിയുടെ മരണത്തിന് കാരണക്കാരായ വ്യക്തികള്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഇല്ലെന്നാണ് തങ്ങളുടെ നിഗമനമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications