അപ്രതീക്ഷിതമായി ഭാഗ്യം തുണച്ചു: മലയാളിയ്ക്ക് അബുദാബി ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പിൽ 12 മില്യൺ, വിജയികൾ ഇന്ത്യക്കാർ
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പിൽ ഭാഗ്യം തെളിഞ്ഞത് പ്രവാസി മലയാളിയ്ക്ക്. അബുദാബി ബിഗ് ടിക്കറ്റിന്റെ 22ാമത് ദി ഡ്രീം 12 മില്യൺ സിരീസ് നറുക്കെടുപ്പിലാണ് പ്രവാസി മലയാളി 1.2 കോടി രൂപ സ്വന്തമാക്കിയത്. ദുബായിൽ താമസിച്ച് വരുന്ന ജോർജ്ജ് ജേക്കബ്ബിനാണ് അപ്രതീക്ഷിതമായി ഭാഗ്യം തെളിഞ്ഞത്. നവംബർ 30ന് വാങ്ങിയ 069402 നമ്പറാണ് കൂടുംബത്തിലേക്ക് ഭാഗ്യമെത്തിച്ചത്. മറ്റൊരു പ്രത്യേകത ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പിൽ സമ്മാനാർഹരായവരെല്ലാം മലയാളികളാണ് എന്നതാണ്.
കുടുംബത്തിനൊപ്പം യാത്ര ചെയ്തുകൊണ്ടിരിക്കെയാണ് നറുക്കെടുപ്പിൽ വിജയിയായ വിവരം ജോർജ്ജ് അറിയുന്നത്. തന്നെ പറ്റിക്കുന്നതായി ആരോ വിളിച്ചതാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് സത്യാവസ്ഥ വെളിപ്പെടുകയായിരുന്നു. ഇതോടെ കാർ നിർത്തിയ ശേഷം റിച്ചാർഡും ബുഷ്റയുമായി ജോർജ്ജ് സംസാരിക്കുകയും ചെയ്തു.

ബിഗ് നറുക്കെടുപ്പിന്റെ രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം ദിർഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ അവിനാശ് കുമാർ കെ എയാണ്. ഇദ്ദേഹത്തിന്റെ 70370 എന്ന നമ്പറാണ് സമ്മാനാർഹമായത്. ഇന്ത്യക്കാരൻ തന്നെയായ സിദ്ദിഖ് അബ്ദുൾ ഖാദറിനാണ് ഒരു ലക്ഷം ദിർഹം മൂന്നാം സമ്മാനമായി ലഭിച്ചത്. 261717 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. സുനിൽകുമാർ ശശിധരൻ നായർക്കാണ് നാലാം സമ്മാനം. ഇദ്ദേഹം വാങ്ങിയ 93305 എന്ന നമ്പറിനാണ് നാലാം സമ്മാനം. ഇതോടെ 80,000 ദിർഹമാണ് സമ്മാനത്തുകയായി ലഭിക്കുക. 60,000 ദിർഹമാണ് അഞ്ചാം സമ്മാനം. 103389 എന്ന ടിക്കറ്റ് സ്വന്തമാക്കിയ ശുഐബ് അക്തറിനാണ് അഞ്ചാം സമ്മാനം. എന്നാൽ ആറാം സമ്മാനം സഗീഷ് രാജ് നടയിലെക്കണ്ടി വാങ്ങിയ 183904 എന്ന നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. 40,000 ദിർഹമാണ് ഇതോടെ സമ്മാനയിനത്തിൽ ലഭിക്കുക.
ഡിസംബർ മാസത്തേക്ക് നടക്കുന്ന ബിഗ് ടിക്കറ്റിന്റെ 223 ാം സിരീസ് നറുക്കെടുപ്പിൽ രണ്ട് കോടി ദിർഹമാണ് സമ്മാനത്തുകയായി പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം സമ്മാനം 30 ലക്ഷം ദിർഹവും 10 ലക്ഷം ദിർഹം മൂന്നാം സമ്മാനവുമാണ് വിജയികൾക്ക് ലഭിക്കുക.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു












Click it and Unblock the Notifications