കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിൽ കൊവിഡ് വാക്സിനേഷന് മികച്ച പ്രതികരണം: മലയാളികളും രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ചു തുടങ്ങി

Google Oneindia Malayalam News

റിയാദ്: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ വാക്സിനേഷനുമായി മുന്നോട്ടുപോകുകയാണ് സൌദി അറേബ്യ. രാജ്യത്ത് ആദ്യഘട്ട കൊവിഡ് വാക്സിനേഷൻ പൂർത്തിയായതിന് പിന്നാലെ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷനിൽ സൗദിയിൽ മലയാളികളും വാക്സിൻ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് വരെ രാജ്യത്ത് മൂന്ന് ലക്ഷത്തോളം പേർക്ക് വാക്‌സിൻ വിതരണം ചെയ്തതായി സൌദി ആരോഗ്യ മന്ത്രാലയം തന്നെയാണ് അറിയിച്ചത്.

കോവിഡ് വാക്‌സിന്‍ വിതരണം പ്രതിരോധത്തിന്റെ പുതിയ ഘട്ടം: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മകോവിഡ് വാക്‌സിന്‍ വിതരണം പ്രതിരോധത്തിന്റെ പുതിയ ഘട്ടം: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

വാക്സിനേഷൻ ആരംഭിച്ച് ഇതുവരെ മൂന്ന് ലക്ഷത്തോളം പേർക്കാണ് രാജ്യത്ത് ഇത് വരെ സൗദിയിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്തുിട്ടുള്ളത്. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസം പൂർത്തിയാക്കിയ മലയാളികളും രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് തുടങ്ങി. വാക്‌സിൻ വിതരണം കൂടുതൽ ആളുകളിലേക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്ന് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാൽപ്പതിനായിരത്തോളം സാമ്പിളുകളാണ് പരിശോധിച്ചത്.

corona15-1590117253

ആറ് വയസ്സിന് മുകളിലുള്ളവർ മാത്രമേ കോവിഡ് പരിശോധനക്കായി തഅക്കദ് കേന്ദ്രങ്ങളിലെത്തേണ്ടതുള്ളൂവെന്ന് സൌദി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 176 പേർക്ക് ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ 146 പേർക്ക് മാത്രമേ ഭേദമായിട്ടുള്ളൂ. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം 1,919ലേക്ക് ഉയർന്നിട്ടുണ്ട്. ഇന്ന് 5 പേർ വൈറസ് ബാധയെത്തുടർന്ന് മരണമടഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചതുൾപ്പെടെ 6,323 പേരാണ് രാജ്യത്ത് ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചത്. 3,64,929 പേർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചതായും, 3,56,687 പേർക്ക് ഭേദമായതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

English summary
Keralites in Saudi Arabia accepts second dosage of Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X