നിര്‍മാതാവ് വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കുന്നതായി പ്രമുഖ ഗായിക
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പോപ്പ് രംഗത്തെ പ്രമുഖ ഗായികയും പാട്ടെഴുത്തുകാരിയുമായ കേഷ നിര്‍മാതാവിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തി. വര്‍ഷങ്ങളോളമായി കേഷയ്‌ക്കൊപ്പമുള്ള നിര്‍മാതാവ് ഡോ: ലൂക്കിനെതിരെയാണ് ഗായികയുടെ പരാതി. കേഷയുടെ പല ആല്‍ബങ്ങളുടെയും നിര്‍മാതാവാണ് ഡോ. ലൂക്ക്.
നിര്‍ബന്ധിച്ച് ലഹരി കഴിപ്പിച്ചശേഷം ബോധം നശിക്കുന്ന തന്നെ ലൈംഗികമായി ലൂക്ക് ഉപയോഗിക്കുകയായിരുന്നെന്ന് കേഷ പറയുന്നു. മയക്കു മരുന്ന് ഉപയോഗിക്കാനും മദ്യം കഴിക്കാനും ലൂക്ക് നിര്‍ബന്ധിച്ചിരുന്നു. പലപ്പോഴും അബോധാവസ്ഥയിലാകുന്ന താന്‍ നഗ്നയായിട്ടാണ് ഉണരുക. ലൂക്ക് തന്നെ കിടക്കയിലെത്തിച്ച് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

കരിയര്‍ നശിപ്പിക്കുമെന്ന് പറഞ്ഞ് പലതവണ മര്‍ദ്ദനത്തിനിരയാക്കി. ശരീരഭാരം ക്രമീകരിക്കാന്‍ തന്നെ പട്ടിണിക്കിട്ടെന്നും കേഷ ആരോപിച്ചു. തന്നെ ഉപയോഗിച്ച് പണം ഉണ്ടാക്കുകയായിരുന്നു ലൂക്ക്. പിന്നീട് ലൈംഗിക സംതൃപ്തിക്കുവേണ്ടിയും തന്നെ ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് കേഷ പരാതി പറയുന്നു. ലൂക്കിനെതിരെ നിയമ നടപടിയുമായി ഗായിക മുന്നോട്ടുപോവുകയാണ്.
അതേസമയം, കേഷയുടെ ആരോപണങ്ങള്‍ ലൂക്ക് നിഷേധിച്ചു. താനുമായി വര്‍ഷങ്ങളുടെ കരാര്‍ ബാക്കിനില്‍ക്കെ അതില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് കേഷ ലൈംഗിക ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ലൈംഗികമായി ദുരുപയോഗം ചെയ്‌തെങ്കില്‍ എന്തുകൊണ്ട് നേരത്തെ പരാതി നല്‍കിയില്ലെന്നും അദ്ദേഹം ചോദിക്കുന്നു.












Click it and Unblock the Notifications